ചേർപ്പ് : ‘മുച്ചിലോട്ടു ഭഗവതിയാണ് ഇഷ്ട തെയ്യം. 1984-ൽ പയ്യന്നൂരിലാണ് ആദ്യമായി തെയ്യം കാണുന്നത്. പിന്നെ തെയ്യത്തിലേക്കും തെയ്യംകെട്ടുന്നവരുടെ ലോകത്തും സഞ്ചരിക്കുന്നത് ലഹരിയായി’. തെയ്യങ്ങളെക്കുറിച്ച് തയ്യാറാക്കിയ ഗ്രന്ഥം സമ്മാനിച്ച് ഗ്രന്ഥകർത്താവ് പെപിത സേത്ത് മേളപ്രാമാണികൻ പെരുവനം കുട്ടൻമാരാരോട് വിശേഷങ്ങൾ പങ്കുവെച്ചു. നീണ്ട കാലത്തെ യാത്രയിൽ ശേഖരിച്ച വിവരങ്ങളും ചിത്രങ്ങളും ഉൾപ്പെടുത്തി പെപിത സേത്ത് തയ്യാറാക്കിയ ‘ഇൻ ഗോഡ്സ് മിറർ: ദ തെയ്യംസ് ഓഫ് മലബാർ’ എന്ന പുസ്തകം സമ്മാനിക്കാനാണ് പെപിത കുട്ടൻമാരാരുടെ വീട്ടിലെത്തിയത്.
പ്രമുഖ ഫോട്ടോഗ്രാഫറും എഴുത്തുകാരിയുമായ പെപിത ബ്രിട്ടീഷുകാരിയാണ്. 50 കൊല്ലത്തിലേറെയായി കേരളത്തിലാണ് ജീവിതം. 1972-ൽ പെപിത എടുത്ത ഗുരുവായൂർ കേശവന്റെ ചിത്രം പ്രസിദ്ധമാണ്. ‘‘കൊട്ട് കേട്ടാൽ ഞാൻ ഉണരും. ഉണർന്നില്ലെങ്കിൽ അതിനർഥം ഞാൻ മരിച്ചു എന്നാണ്’. ക്ഷേത്രകലകളെ അത്രമേൽ പ്രണയിക്കുന്ന പെപിത സേത്ത് മേളകലയുമായ ബന്ധത്തെ ചുരുങ്ങിയ വാക്കുകൾകൊണ്ട് അടയാളപ്പെടുത്തി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group