കായംകുളം : എം.എസ്.എം. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന കായംകുളം ഉപജില്ലാ കലോത്സവം സമാപിച്ചു. താമരക്കുളം വി.വി.എച്ച്.എസ്.എസ്. ഓവറോൾ കിരീടം നേടി. ജനറൽ വിഭാഗത്തിൽ 434 പോയിന്റും അറബിക് കലോത്സവത്തിൽ 63 പോയിന്റും സംസ്‌കൃതം കലോത്സവത്തിൽ 156 പോയിന്റും നേടിയാണ് വി.വി.എച്ച്.എസ്.എസ്. മേധാവിത്വം ഉറപ്പിച്ചത്.
എൽ.പി. ജനറൽ വിഭാഗത്തിൽ സെയ്ന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ കായംകുളം, ഗവ. എൽ.പി. സ്കൂൾ പുള്ളിക്കണക്ക്, എൽ.പി. സ്കൂൾ നടക്കാവ് എന്നീ സ്കൂളുകൾ 61 പോയിന്റോടെ ഒന്നാം സ്ഥാനം പങ്കിട്ടു. യു.പി. ജനറൽ വിഭാഗത്തിൽ 76 പോയിന്റോടെ വി.വി.എച്ച്.എസ്.എസ്. താമരക്കുളം ഒന്നാം സ്ഥാനം നേടി. എച്ച്.എസ്. ജനറൽ വിഭാഗത്തിൽ 194 പോയിന്റോടെ സെയ്‌ന്റ് മേരീസ് ഗേൾസ് എച്ച്.എസ്.എസ്. കായംകുളം ഒന്നാം സ്ഥാനം നേടി. എച്ച്.എസ്.എസ്. ജനറൽ വിഭാഗത്തിൽ 187 പോയിന്റോടെ ആതിഥേയരായ എം.എസ്.എം. എച്ച്.എസ്.എസ്. കായംകുളം ഒന്നാം സ്ഥാനത്തെത്തി.
സമാപനസമ്മേളനം ജെ. ആദർശ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർപേഴ്‌സൺ ഷാമിലാ അനിമോൻ സമ്മാനദാനം നടത്തി. സ്വീകരണ കമ്മിറ്റി ചെയർമാൻ എ.ജെ. ഷാജഹാൻ അധ്യക്ഷത വഹിച്ചു. ഡി. അംബുജാക്ഷി, രാധാമണി രാജൻ, തയ്യിൽ പ്രസന്നകുമാരി, ഷീജാ റഷീദ്, എ. സിന്ധു, ജൂലി, ടി. സിദ്ദിഖ്, ഗോകുൽ, സുധീർ ഫർസാന എന്നിവർ പ്രസംഗിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group