നിറങ്ങൾ പെയ്തിറങ്ങി മയ്യഴിവർണ്ണാഞ്ചിതമായി :ചാലക്കര പുരുഷു

നിറങ്ങൾ പെയ്തിറങ്ങി മയ്യഴിവർണ്ണാഞ്ചിതമായി :ചാലക്കര പുരുഷു
നിറങ്ങൾ പെയ്തിറങ്ങി മയ്യഴിവർണ്ണാഞ്ചിതമായി :ചാലക്കര പുരുഷു
Share  
ചാലക്കര പുരുഷു എഴുത്ത്

ചാലക്കര പുരുഷു

2024 Nov 10, 12:38 AM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

നിറങ്ങൾ പെയ്തിറങ്ങി

മയ്യഴിവർണ്ണാഞ്ചിതമായി

ചാലക്കര പുരുഷു


മാഹി:കലകളുടെ കേദാരമായ മയ്യഴിപ്പുഴയോരത്തെ വോക്ക് വേ ഇന്നലെ വരവർണ്ണങ്ങളിൽ നിറഞ്ഞു.

പുഴയും കടലും ഇഴചേരുന്ന അഴിമുഖത്തെ ടാഗോർ ഉദ്യാനത്തിൽ, അലമാലകളുടെ സംഗീതവും കേട്ട്, കോയ്യോത്തിമരങ്ങളുടെ ചോലയിൽ നാല്പത് കലാകാരന്മാർ ഭാവനകൾക്ക് നിറം പകർന്നപ്പോൾ, വിവിധ മാധ്യമങ്ങളിലായി വൈവിധ്യമാർന്ന രചനാസങ്കേതങ്ങൾ മിഴി തുറന്നു.മയ്യഴിയുടെ പ്രകൃതി ലാവണ്യവും, ഗതകാല ചരിത്രത്തിൻ്റെ ഏടുകളും, സമകാലീന ചുറ്റുപാടുകളും തൊട്ട് ചുമർചിത്രങ്ങൾ വരെ ക്യാൻവാസുകളിൽ ഇടം പിടിച്ചു.

പ്രമുഖചിത്രകലാകൃത്തുക്കളായ പൊൻമണി തോമസ്, സതീശങ്കർ, കെ.കെ. സനിൽ കുമാർ, നിഷാഭാസ്ക്കർ, സി.ശോഭ, പി.പി. ചിത്ര ടി.എം. സജീവൻ, വീരേന്ദ്രകുമാർ, കെ.പ്രേമൻ, കെ.ഇ.സുലോചന എന്നിവരുൾപ്പടെയുള്ളവർ ക്യാൻവാസുകളിൽ നിറം പകർന്നവരിൽ പെടും.

പതിനേഴാം നൂറ്റാണ്ടിൽ തഞ്ചാവൂരിൽ ഉരുവം പ്രാപിച്ച പരമ്പരാഗത പെയിൻ്റിങ്ങിനെ അധികരിച്ച് ഇ.വത്സരാജ് സിൽവർ ജൂബിലി ഓഡിറ്റോറിയത്തിൽ നടന്ന ദ്വിദിന ശിൽപ്പശാലക്ക് പ്രമുഖ ' തഞ്ചാവൂർ ട്രെഡിഷണൽ ആർട്ടിസ്റ്റുകളായ മഹേഷ് തഞ്ചാവൂർ, ജയന്തി, ത്രേസ്യാമ്മ എന്നിവർ നേതൃത്വം നൽകി.

cover123_1731177364

പുരാണങ്ങളെ പ്രത്യേകിച്ച് ശ്രീകൃഷ്ണ ലീലകളെ അധികരിച്ചുള്ള ചെറു ബോർഡുകളിൽ വരയ്ക്കപ്പെട്ട ചിത്രങ്ങൾ ഇലച്ചാറും, ചേടിക്കല്ലുകളും, പൊടികളുമടങ്ങിയ പ്രകൃതി ദത്തവർണ്ണങ്ങൾ കൊണ്ടാണ് അനാവരണം ചെയ്തത്. സ്വർണ്ണവർണ്ണ പശ്ചാത്തലത്തിൽ പല നിറങ്ങളിലുള്ള ചെറു കല്ലുകൾ കോർത്തിണക്കി, സ്വർണ്ണപ്പണിക്കാരുടെ സൂക്ഷ്മതയിൽ പിറവിയെടുത്ത രചനകൾ ഒരേ സമയം വർണ്ണ രേഖാപ്രയോഗങ്ങളിലും കരകൗശല നിപുണിയിലും മിഴിവ് കാട്ടി. മലയാളി കലാകാരന്മാർക്ക് ഇത് നൂതനമായ അനുഭവവുമായി.

ചിത്രകാരനും മാഹി എം എൽ എയുമായ രമേശ് പറമ്പത്തിൻ്റെ അദ്ധ്യക്ഷതയിൽ കലാ സാംസ്ക്കാരിക വകുപ്പ് മന്ത്രി പി. ആർ. എൻ. തിരുമുരുകനാണ് മയ്യഴി ഉത്സവ് ചിത്രകാര കേമ്പ് ഉദ്ഘാടനം ചെയ്തത്.

 ഡോ. കെ. ചന്ദ്രൻ സംസാരിച്ചു. റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ഡി. മോഹൻ കുമാർ സ്വാഗതവും, സി.ഇ.ഒ.എം എം തനൂജ നന്ദിയും പറഞ്ഞു.

മയ്യഴി ഉത്സവ് നാളെ രാത്രി സമാപിക്കും.


ചിത്രവിവരണം: ചിത്രകാരികൾ തഞ്ചാവൂർ പെയിൻ്റിങ്ങ് ശിൽപ്പശാലയിൽ ചിത്രം വരയ്ക്കുന്നു


mfk

കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,

വിദ്യാഭ്യാസം ,സയൻസ് & ടെക്‌നോളജി ,

ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും

പതിവായി ....മുടങ്ങാതെ ഓൺലൈനിൽ

വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.

താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .


https://chat.whatsapp.com/FaFhIpnsalxK0rgRVqQ1AQ


തലശേരിക്കാരുടെ

അഭിമാനമായിഷാനു


തലശ്ശേരി: ന്യൂസിലാൻ്റിലെ ഓക് ലാൻ്റി ൽ നടന്ന് വരുന്ന മാസ്റ്റേഴ് സ് ഹോക്കി ലോക കപ്പ് ടൂർണ്ണമെൻ്റിലെ രണ്ടാം ലീഗ് മത്സരത്തിൽ 

ശ്രീലങ്കയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് റെസ്റ്റ് ഓഫ് വേൾഡ് ഇലവൻ ടീം ക്വാർട്ടർ സാധ്യത നിലനിർത്തിയത്. റെസ്റ്റ് ഓഫ് വേൾഡ് XI ടീമി

ലെ ഏക ഇന്ത്യാക്കാരനും ,

ടീം ഗോൾ കീപ്പറുമായ മലയാളിയും,തലശ്ശേരിക്കാരനുമായ ഷാനു എന്ന എൻ.വി.ഷാനവാസിൻ്റെ

അത്യുജ്ജ്വലവും,  കണ്ണഞ്ചിപ്പിക്കുന്നതുമായ സേവുകളിലൂടെയാണ് റെസ്റ്റ് ഓഫ് വേൾഡ് ഇലവൻ ടീമിന് ജയം നേടാനായത്. ആദ്യ ലീഗ്

മത്സരത്തിൽ ഏകപക്ഷീയ മായ ഒരു ഗോളിന്

അമേരിക്കയോട്     തോറ്റെങ്കിലും,ശനിയാഴ്ച നടന്ന രണ്ടാം ലീഗ് മത്സര ത്തിൽ അതിശയിപ്പിക്കുന്ന വിജയത്തോടെ ക്വാർട്ടർ ഫൈനൽ സാധ്യത നിലനിർത്തിയിരിക്കുകയാണ് .

മുൻ.ലോകചാമ്പ്യൻമാരായനെതർലാൻ്റ്സ് ഉൾപ്പെടുന്നഈ പൂളിൽ നിന്നുൾപ്പെടെ , ഓരോ പൂളിൽ നിന്നും രണ്ട്

ടീമുകളാണ് ക്വാർട്ടർ ഫൈനലിലേക്ക് പ്രവേശിക്കുക. ഒരു പെനാൽറ്റി സ്ട്രോക്കും ,നാല് പെനാൽറ്റി കോർണറുകളും  

ശര വേഗതയിൽ സേവ് ചെയ്ത്,മിന്നുന്ന പ്രകടനംകാഴ്ചവെച്ച്,കാണികളുടെ

യാകെ അഭിനന്ദനങ്ങളേറ്റ്വാങ്ങിയ ഷാനുവിന് തന്നെയാണ് മാൻ ഓഫ് ദി മാച്ച്അവാർഡും ലഭിച്ചിട്ടുള്ളത് ' തലശ്ശേരിക്കാർ ഏറെ സന്തോഷത്തിലാണ്.

 .ജീവിത വഴി തേടി 29 വർഷങ്ങൾക്ക് മുമ്പ് ദുബായിൽ ചേക്കേറിയ ഷാനുവിൻ്റെജീവിത കഥ ത്രസിപ്പിക്കുന്നതാണ് . തുടക്കത്തിൽ താഴെ തലത്തിൽ ജോലിയിൽ പ്രവേശിച്ചിരുന്ന ഷാനു ,

തൻ്റെ കഠിനാദ്ധ്വാനത്തിലൂടെ രണ്ടര പതിറ്റാണ്ടുകൾക്കിപ്പുറം അതേ കമ്പനിയുടെ തലപ്പത്തെത്തി എല്ലാവ രേയും അത്ഭുതപ്പെടുത്തി

എന്നത് മാത്രമല്ല, ഹോക്കികളിയെ അത്യധികം സ്നേഹിച്ച് വരുന്ന ഷാനുതൻ്റെ സ്വാധീനത്തിലൂടെതലശ്ശേരിക്കാർ ഉൾപ്പെടെ കേരളത്തിൻ്റെ പല ഭാഗങ്ങളിൽ നിന്നുമായി പഴയകാലഹോക്കികളിക്കാരായ നൂറി ലേറെ പേർക്ക് തൻ്റെ കമ്പനിയിൽ ജോലി വാങ്ങി നൽകുവാനും ഷാനു ഉദാര മന:സ്ഥിതി കാണിച്ചിട്ടുണ്ട് .

ഏവരേയും വലിയ രീതിയിൽ അത്ഭുതപ്പെടുത്തുന്നമറ്റൊരുകാര്യം കൂടിയുണ്ട്.

ആറ് വർഷങ്ങൾക്ക് മുമ്പ്2018-ൽ കൊച്ചിയിലെ ഒരു

സ്വകാര്യ ആശുപത്രിയിൽഓപ്പൺ ഹാർട്ട് സർജറിക്ക് വിധേയനായിട്ടുള്ള ഒരു വ്യക്തി കൂടിയാണ് മാസ്റ്റേഴ് സ് ലോകകപ്പിൽ ശ്രീലങ്കയ് ക്കെതിരെ കണ്ണഞ്ചിപ്പിക്കു    ന്ന പ്രകടനം കാഴ്ച വെച്ച്മാൻ ഓഫ് ദി മാച്ച് അവാർഡ് വിന്നറായ51 കാരനായ,തലശ്ശേരിയു ടെ ഈ അഭിമാന പുത്രൻ '

ചികിത്സിച്ചിരുന്ന വിദഗ്ദഡോക്ടർമാരെല്ലാം തന്നെഇനി മുതൽ കഠിന വ്യായാമങ്ങളും,കളികളുംഒഴിവാക്കണമെന്ന് നിരന്തരം ഉപദേശിച്ചിരുന്നു

വെങ്കിലും, ഹോക്കിയെ അഗാധമായി പ്രേമിച്ചിരുന്നഷാനുവിന് അത് ചിന്തിക്കുവാൻ പോലും സാധിച്ചിരുന്നില്ല. ചെറിയ -ചെറിയവ്യായാമങ്ങൾ

ചെയ്ത്, ക്രമേണ തൻ്റെജീവിത സാഫല്യത്തിലേക്ക്ഉയർന്ന് വരുവാൻ ഷാനു വിന് സാധിച്ചിരുന്നത്


thankachan-vaidyar
whatsapp-image-2024-11-09-at-18.52.59_955b613d

മൂർക്കോത്ത് തറവാട്

കുടുംബ സംഗമവും ആദരിക്കലും 


തലശ്ശേരി: വടക്കുമ്പാട് കടിയന്താറ്റിൽ ഭഗവതി ക്ഷേത്രത്തിൽ മൂർക്കോത്ത് തറവാട് കുടുംബ സംഗമവും ആദരിക്കൽ ചടങ്ങും നടന്നു. ക്ഷേത്രാങ്കണത്തിൽ ഡോ:കെ.കെ.കുമാരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

അഡ്വ:യു.ഗീത അധ്യക്ഷത വഹിച്ചു. എം.വി.മോഹൻദാസ്,പ്രഭാകരൻ മൂർക്കോത്ത്,പ്രകാശൻ തട്ടാലിയത്ത്,പ്രദീപൻ മൂർക്കോത്ത്, സി.സി.നാണു മാസ്റ്റർ, പന്തക്ക മുകുന്ദൻ മാസ്റ്റർ സംസാരിച്ചു. കുടുംബത്തിലെ മുതിർന്ന പൗരൻമാരെ ചടങ്ങിൽ ആദരിച്ചു.


ചിത്രവിവരണം: മൂർക്കോത്ത് കുടുംബ സംഗമത്തിൽ പങ്കെടുത്തവർ


whatsapp-image-2024-11-09-at-18.54.16_06341bb2

കൊടിമരം എണ്ണത്തോണിയിലേക്ക് മാറ്റി


മാഹി: പന്തക്കൽ പന്തോക്കാവ് അയ്യപ്പ ക്ഷേത്രത്തിൽ നടക്കുന്ന നവീകരണ കലശത്തിൻ്റെ ഭാഗമായി സ്ഥാപിക്കുന്ന കൊടിമരം എണ്ണത്തോണിയിൽ മാറ്റി എണ്ണ ഒഴിക്കൽ ചടങ്ങ് ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നടന്നു. ക്ഷേത്രം തന്ത്രിതരണ നെല്ലൂർ പത്മനാഭൻ ഉണ്ണിനമ്പൂതിരിപ്പാട് കാർമികത്വം വഹിച്ചു. എണ്ണത്തോണിയിൽ ആദ്യത്തെ എണ്ണ തന്ത്രി ഒഴിച്ചു. നവീകരണ കമ്മിറ്റി പ്രസിഡൻ്റ് രവി നികുഞ്ജം അധ്യക്ഷത വഹിച്ചു. സെക്രട്ടറി സോമൻ പന്തക്കൽ, സി.വി. മൻമോഹൻ എന്നിവർ പ്രസംഗിച്ചു. കൊടിമരം ഉള്ള എണ്ണത്തോണിയിൽ എണ്ണ ഒഴിക്കാൻ ക്ഷേത്രത്തിൽ എണ്ണ തയാറാക്കിയിട്ടുണ്ട്. 2025 ജൂൺ 1 മുതൽ 16 വരെയാണ് നവീകരണl കലശവും ധ്വജ പ്രതിഷ്ഠയും നടക്കുന്നത്. ജൂൺ 8 ന് ദേവ പ്രതിഷ്ഠയും 11 ന് ധ്വജ പ്രതിഷ്ഠയും നടക്കും.



ചിത്രവിവരണം..ക്ഷേത്രം തന്ത്രിതരണ നെല്ലൂർ പത്മനാഭൻ ഉണ്ണിനമ്പൂതിരിപ്പാട് എണ്ണത്തോണിയിൽ ആദ്യ എണ്ണ ഒഴിക്കുന്നു


as

പ്രഥമ കേരള സ്കൂൾ ഒളിമ്പിക്സ് മേളയിൽ ഏറ്റവും ശ്രദ്ധയാകർഷിച്ച വുഷു മത്സരത്തിൽ സ്വർണ്ണ മെഡലോടെ ഒന്നാം സ്ഥാനം നേടിയ തലശ്ശേരി മുബാറക ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥി റഫാൻ ഷൗക്കത്ത്


whatsapp-image-2024-11-09-at-18.56.42_354ef4e0

മയ്യഴി മേളം കലോൽസവത്തിൽ

പി.കെ. രാമൻ സ്കൂളിന് നേട്ടം


മാഹി: മയ്യഴി മേളം കലോൽസവത്തിൽ മാഹി പി.കെ. രാമൻ മെമ്മോറിയൽ സ്കൂളിന് പ്രശസ്ത വിജയം.

മത്സരിച്ച ഇനങ്ങളിൽ മിക്കതിനും സമ്മാനം ലഭിക്കുകയുണ്ടായി. ഷിറോമ ഷെനീഷിന് HS വിഭാഗം ഇംഗ്ലീഷ് ഉപന്യാസം ഒന്നാം സമ്മാനവും ഇംഗ്ലീഷ് പ്രസംഗത്തിന് രണ്ടാം സമ്മാനവും ലഭിച്ചു. കൃഷ്ണാഞ്ജലി ക്ക് HS കഥാ രചനയിൽ രണ്ടാം സമ്മാനം, സാനിയ പി.എസ് ന് HS വിഭാഗം കരോക്കെ ഗാന മത്സരത്തിൽ ഒന്നാം സമ്മാനവും ലളിത ഗാന മത്സരത്തിൽ മൂന്നാം സമ്മാനവും ലഭിച്ചു. UP വിഭാഗം മാപ്പിളപ്പാട്ട് മത്സരത്തിൽ ഹൈറ സഫിയക്ക് രണ്ടാം സമ്മാനവും ശിവാത്മിക ക്ക് ശാസ്ത്രീയ സംഗീത മത്സരത്തിൽ മൂന്നാം സ്ഥാനവും ലഭിച്ചു.

UP വിഭാഗം പ്രഛന്ന വേഷ മത്സരത്തിൽ സമാഹ റിഷാദിന് മൂന്നാം സ്ഥാനം ലഭിച്ചു. UP വിഭാഗം നാടോടി നൃത്ത മത്സരത്തിൽ അലൈന പ്രമോദിന് മൂന്നാം സമ്മാനവും ലഭിച്ചു. LKG വിഭാഗം മലയാളം ആംഗ്യപ്പാട്ടിന് ഇഷാര കാജലിന് മൂന്നാം സ്ഥാനം ലഭിച്ചു. ഇന്ന് രാവിലെത്തെ അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് സി.പി. ഭാനുമതി ടീച്ചർ വിജയികളെ അനുമോദിച്ചു.

whatsapp-image-2024-11-09-at-18.57.01_838578ab

പി പി ഇ കിറ്റ് വിതരണം ചെയ്തു 


തലശ്ശേരി നഗരസഭയിൽ നമസ്‌തെ സ്‌കീമിൽ ഉൾപ്പെട്ട സീവേജ് സെപ്റ്റേജ് തൊഴിലാളികൾക്കു നഗരസഭാ അദ്ധ്യക്ഷ കെ എം ജമുന റാണി പി പി ഇ കിറ്റ് വിതരണം ചെയ്തു .ശുചിമുറി മാലിന്യങ്ങളുടെ ശാസ്ത്രീയമായ സംസ്കരണത്തിന്റെ ആവശ്യകത,സംസ്കരണ രീതികൾ എന്നിവയെകുറിച്ചു ,ക്ലീൻ സിറ്റി മാനേജർ ദിലീപ് ബോധവൽകരണ ക്ലാസ് നൽകി. ശുചിത്വമിഷൻ വൈ പി. അശ്വതി പരിപാടിക്ക് നേതൃത്വം നൽകി

സീവേജ് സെപ്റ്റേജ് തൊഴിലാളികളുടെ സുരക്ഷ,അന്തസ് എന്നിവ ഉറപ്പു വരുത്തി .ആരോഗ്യകരമായ ഒരു തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുകയാണ് നമസ്‌തെ സ്കീം വഴി ലക്ഷ്യമാക്കുന്നത്.

ആരോഗ്യ ഇഷുറൻസ് കാർഡുകളും നമസ്‌തെ സ്‌കീമിന്റെ ഭാഗമായി നൽകിയിട്ടുണ്ട് .



ചിത്രവിവരണം: നഗരസഭാ ചെയർപേഴ്സൺ കെ.എം.ജമുനാ റാണി ടീച്ചർ പി.പി.ഇ.കിറ്റുകൾ വിതരണം ചെയ്തപ്പോൾ


aa

കേരള സ്കൂൾ ഒളിമ്പിക്സ് ജേതാക്കൾക്ക് സ്വീകരണം നൽകി 


തലശ്ശേരി: പ്രഥമ കേരള സ്കൂൾ ഒളിമ്പിക്സ് മേളയിൽ ഏറ്റവും ശ്രദ്ധയാകർഷിച്ച വുഷു മത്സരത്തിൽ സ്വർണ്ണ മെഡലോടെ ഒന്നാം സ്ഥാനം നേടിയ തലശ്ശേരി മുബാറക ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥി റഫാൻ ഷൗക്കത്ത്, ഒളിമ്പിക്സിൽ പങ്കെടുത്ത ചന്ദന (ജൂഡോ),    ഷെഹസാദ് (ക്രിക്കറ്റ്), അഹദ് ( ടേബിൾ ടെന്നീസ്), അഹസബ് (ബാസ്ക്കറ്റ്ബോൾ ) എന്നിവർക്ക് റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി. അബ്ദുൽ വാസിഹ്, ഫർഹാൻ ദിലീപ് (ക്രിക്കറ്റ്), ആബിദ് (ബാസ്ക്കറ്റ് ബോൾ) എന്നിവരാണ് കേരള സ്കൂൾ ഒളിംപിക്സിൽ മുബാറക് സ്കൂളിൽ നിന്നും പങ്കെടുത്ത മറ്റു താരങ്ങൾ.

സ്വീകരണത്തിന് പ്രിൻസിപ്പൽ ടി എം മുഹമ്മദ് സാജിദ്, മാനേജ്മെൻ്റ് കമ്മിറ്റി സെക്രട്ടറി ബഷീർ ചെറിയാണ്ടി, പി ടി എ വൈസ് പ്രസിഡണ്ട് കെ പി നിസാർ, എ എൻ പി ഷാഹിദ്, കായികാധ്യാപകൻ മുഹമ്മദ് സക്കരിയ്യ, എൻ പി മുഹമ്മദ് അഷ്റഫ്, മുഹമ്മദ് അനസ് എന്നിവർ നേതൃത്വം നൽകി

za

പ്രതിഭകളുടെ പ്രകാശ പൊലിമയിൽ

മയ്യഴി ഉത്സവത്തിന് തിരിതെളിഞ്ഞു


മാഹി : പുതുച്ചേരിയുടെ ഭാഗമായ മയ്യഴി മലയാളക്കരയിലെ ഒരു കൊച്ചുതുരുത്താണെങ്കിലും, ഒരു ജനതയാകെ

കലയിലുംസാഹിത്യത്തിലും സംസ്ക്കാരത്തിലും സമ്പന്നമാണെന്ന് പറയാൻ അഭിമാനമുണ്ടെന്ന് പുതുച്ചേരി കലാ- സാംസ്ക്കാരിക വകുപ്പ് മന്ത്രി പി.ആർ.എൻ. തിരുമുരുകൻ പറഞ്ഞു.

ത്രിദിന മയ്യഴി ഉത്സവ് - 2024 മാഹി ജെ.എൻ.ജി.ഹയർ സെക്കൻഡറി സ്കൂളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

മയ്യഴിയിലെ വിവിധ കലാ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന നൂറുകണക്കിന് പ്രതിഭകളെയൊന്നടങ്കം ഒരേവേദിയിലെത്തിക്കാനായത് പ്രശംസനീയമാണെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച

രമേശ് പറമ്പത്ത് എംഎൽഎ പറഞ്ഞു.

കലാ-സാംസ്ക്കാരിക വകുപ്പ് ഡയറക്ടർ സി. കലിയ പെരുമാൾ ,

സാംസ്ക്കാരിക വകുപ്പ് സിക്രട്ടരി ആർ.കേശവൻ ഐ.എ.എസ്,

റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ഡി. മോഹൻകുമാർ സംസാരിച്ചു.

എം.എം. തനൂജ സ്വാഗതവും, പി.കെ.സുഗതകുമാരി നന്ദിയും പറഞ്ഞു.

വിവിധ സംഘടനകൾ അവതരിപ്പിച്ച നടന സംഗീത രാവും, ചലച്ചിത്ര നടി രചന നാരായണൻകുട്ടി അവതരിപ്പിച്ച നൃത്ത നിശയുമുണ്ടായി.



ചിത്രവിവരണം: മന്ത്രി പി.ആർ.എൻ. തിരു മുരുകൻ ത്രിദിന മയ്യഴി ഉത്സവ് - 2024 ഉദ്ഘാടനം ചെയ്യുന്നു

11

മാഹിയിലെ ഗൗരി ദർപ്പണ സ്കൂൾ ഓഫ് ഡാൻസ് അവതരിപ്പിച്ച നൃത്ത വിരുന്ന്


whatsapp-image-2024-11-09-at-23.09.01_108f4f3f

മാഹിയിലെ ഗൗരി ദർപ്പണ സ്കൂൾ ഓഫ് ഡാൻസ് അവതരിപ്പിച്ച നൃത്ത വിരുന്ന്


capture

കവിയൂർ: പുത്തൻ കൂലോത്ത്

ജാനു (85) അന്തരിച്ചു.


ഭർത്താവ് പരേതനായ ചന്തു. മക്കൾ: ശശീന്ദ്രൻ (റിട്ടയർഡ് സെക്രട്ടറി, കേളകം പഞ്ചായത്ത്) ഷീല, പരേതരായ രാജൻ , അശോകൻ. മരുമക്കൾ: ശോഭ, സുജാത, ഷൈബി, (RT0 ഓഫീസ് ,കണ്ണൂർ) ശിവദാസൻ ചെരണ്ടത്തൂർ.

സംസ്കാരം : ഞായർ പകൽ 12.00 മണിക്ക് വീട്ടുവളപ്പിൽ


krishnaneeli-poter

കളരി പാരമ്പര്യത്തിൻ്റെയും സിദ്ധവൈദ്യത്തിൻ്റെയും മർമ്മശാസ്ത്രത്തിൻ്റെയും സമന്വയം 


കൃഷ്ണനീലി ഹെർബ്ബൽ ഹെയർ കെയർ ഓയിൽ 

താരൻ ,മുടികൊഴിച്ചൽ ,അകാലനര .ഉറക്കമില്ലായ്‌മ .തലവേദന എന്നിവയ്ക്ക് ശാശ്വതപരിഹാരം .


മുടിവേരുകളിൽ ആഴ്ന്നിറങ്ങി മുടിയ്ക്ക് സംരക്ഷണവും ശിരസ്സിന് ഉന്മേഷവും പ്രദാനം ചെയ്യുന്നു .....

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക +91 77365 69249

shalini

മുടിയഴകിന് ആയുർവ്വേദം വീഡിയോ കണ്ടാലും


https://www.youtube.com/watch?v=h2RqRrT5zME

samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
HARITHAMRUTHA 25