സ്വാഭിമാനം തിരുവനന്തപുരം

സ്വാഭിമാനം തിരുവനന്തപുരം
സ്വാഭിമാനം തിരുവനന്തപുരം
Share  
2024 Nov 09, 08:09 AM
VASTHU
MANNAN
laureal

തിരുവനന്തപുരം : സംസ്ഥാന സ്കൂൾ കായികമേളയിൽ ആദ്യമായി ഉൾപ്പെടുത്തിയ ഭിന്നശേഷിക്കാർക്കുവേണ്ടിയുള്ള ഇൻക്ലൂസീവ് വിഭാഗത്തിൽ ചാന്പ്യൻമാരായ തിരുവനന്തപുരം ജില്ലയുടേത് അഭിമാനനേട്ടം. 70 പോയിന്റോടെയാണ് ഇൻക്ലൂസീവ് വിഭാഗത്തിൽ ജില്ല ഓവറോൾ ചാമ്പ്യൻമാരായത്. ഭിന്നശേഷിക്കുട്ടികളുടെ ശാരീരിക മാനസികാരോഗ്യം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ രാജ്യത്തുതന്നെ ആദ്യമായാണ് സംസ്ഥാന സ്കൂൾ കായികമേളയിൽ ഇൻക്ലൂസീവ് വിഭാഗത്തെ ഇത്തവണ ഉൾപ്പെടുത്തിയത്. തുല്യത ഉറപ്പാക്കുന്നതരത്തിൽ എസ്.സി.ഇ.ആർ.ടി. തയ്യാറാക്കിയ ഇൻക്ലൂസീവ് സ്പോർട്‌സ്‌ മാന്വലിന്റെ അടിസ്ഥാനത്തിലാണ് മത്സരയിനങ്ങൾ തിരഞ്ഞെടുത്തത്.


കായികമേളയ്ക്കു മുന്നോടിയായി ബ്ലോക്ക് റിസോഴ്‌സ് സെന്റർ തലത്തിലും, ജില്ലാതലത്തിലും സെലക്ഷൻ ട്രയൽ നടത്തുകയും തിരഞ്ഞെടുക്കപ്പെട്ടവർക്ക് പരിശീലനം നൽകുകയും ചെയ്തു. കൂടാതെ സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തിൽ നാലുദിവസത്തെ റെസിഡെൻഷ്യൽ പരിശീലനവും നൽകി. ഇതോടൊപ്പം സൈക്കോളജിസ്റ്റിന്റെയും മോട്ടിവേഷണൽ സ്പീക്കറുടെയും സേവനവും കുട്ടികൾക്ക് ലഭ്യമാക്കി.


ഇങ്ങനെ വിവിധ പൊതുവിദ്യാലയങ്ങൾ, സർക്കാരിനു കീഴിലുള്ള സ്പെഷ്യൽ സ്കൂളുകൾ എന്നിവിടങ്ങളിൽനിന്നായി തിരഞ്ഞെടുക്കപ്പെട്ട 110 കുട്ടികളാണ് ജില്ലയിൽനിന്ന്‌ കൊച്ചിയിലേക്കു പോയത്. ഗെയിംസ്, അത്‌ലറ്റിക് ഇനങ്ങളിലായി ഹാൻഡ് ബോൾ, മിക്സഡ് ബാഡ്മിന്റൻ, റിലേ, 100 മീറ്റർ ഓട്ടം എന്നിവയിലായിരുന്നു മത്സരങ്ങൾ. ആൺകുട്ടികൾ, പെൺകുട്ടികൾ എന്നീ വിഭാഗങ്ങളിലായി 14 വയസ്സിനു താഴെ, മുകളിൽ എന്നിങ്ങനെ മത്സരങ്ങളെ തരംതിരിച്ചിരുന്നു. ഇവയിൽ ഹാൻഡ്‌ബോളിൽ ഇരുവിഭാഗത്തിലും, ബാഡ്മിന്റണിൽ 14 വയസ്സിനു താഴെയുള്ളവരിലും, 4x100മീറ്റർ റിലേയിലും തിരുവനന്തപുരം സ്വർണം നേടി. കുട്ടികളിൽ പലരും രാജ്യത്തിനുതന്നെ അഭിമാനമാകാൻ കഴിവുള്ള ഉന്നത നിലവാരം പുലർത്തുന്നവരാണെന്ന് കുട്ടികളെ പരിശീലിപ്പിച്ച അധ്യാപകർ പറഞ്ഞു.


samudra

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
ev