കൊച്ചി : സീനിയർ പെൺകുട്ടികളുടെ ഫുട്ബോളിൽ എട്ട് ഗോളുകൾക്ക് കോഴിക്കോടിനെ തോല്പിച്ച് കണ്ണൂർ ജില്ലാ ടീം സംസ്ഥാന സ്കൂൾ കായികമേളയിൽ ജേതാക്കളായി. എതിരാളികൾക്ക് തൊടാൻ കഴിയാത്ത തകർപ്പൻ കളിമികവുമായാണ് കണ്ണൂർ ചാമ്പ്യൻപട്ടം നേടിയത്. ഇന്ത്യൻ താരം ക്യാപ്റ്റൻ ഷിൽജി ഷാജി ആറും അന്ന മാത്യു, സുബി ബി. എന്നിവർ ഓരോ ഗോളും നേടി. ക്യാപ്റ്റൻ ഷിൽജി ഷാജി മികച്ച താരമായും തൃശ്ശൂരിന്റെ വി.എസ്.ആർദ്ര ഭാവിതാരമായും തിരഞ്ഞെടുക്കപ്പെട്ടു.
വോളിബോളിൽ കണ്ണൂർ നമ്പർ വൺ
കണ്ണൂർ : സംസ്ഥാന സ്കൂൾ കായികമേളയിൽ അണ്ടർ-14 പെൺകുട്ടികളുടെ വിഭാഗം വോളിബോൾ മത്സരത്തിൽ കണ്ണൂർ ഒന്നാംസ്ഥാനം കരസ്ഥമാക്കി.
കണ്ണൂർ സ്പോർട്സ് സ്കൂളിലെ എം.അനുവിന്ദ, എൽസ മേരി സുനിൽ, സി.പി.ചന്ദന, വൈഗ ലക്ഷ്മി, ആരാധ്യ എസ്.നായർ എന്നിവർ ദേശീയ ചാമ്പ്യൻഷിപ്പിലേക്കുള്ള കേരള ടീമിൽ ഇടം നേടി. കളിയിലെ താരമായി കണ്ണൂർ സ്പോർട്സ് സ്കൂളിലെ തന്നെ അനുവിന്ദയെ തിരഞ്ഞെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group