തിരുവനന്തപുരം : വേഗംകൊണ്ട് ക്രിക്കറ്റ് മൈതാനങ്ങൾ കീഴടക്കിയ മുൻ ഓസ്‌ട്രേലിയൻ ബൗളർ ബ്രെറ്റ് ലീയുടെ കൈയൊപ്പ് ചാർത്തിയ ക്രിക്കറ്റ് ബോളും ബാറ്റും തലശ്ശേരിക്കു സമ്മാനം. ഓസ്‌ട്രേലിയയിലെ സിഡ്നിയിൽ കോമൺവെൽത്ത് പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കുന്ന നിയമസഭാ സ്പീക്കർ എ.എൻ.ഷംസീറിനാണ് ഇതിഹാസതാരം ബ്രെറ്റ് ലീ തലശ്ശേരിക്കുള്ള സമ്മാനം കൈമാറിയത്.
സിഡ്നി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. കേക്കും സർക്കസും ഇന്ത്യയിൽ ആദ്യമായി പിറന്ന നാടാണ് തങ്ങളുടേതെന്ന് ഷംസീർ തലശ്ശേരിയെ പരിചയപ്പെടുത്തി. കേരളത്തിൽ പലതവണ വന്നിട്ടുള്ള ഓർമ്മകൾ ബ്രെറ്റ് ലീയും പങ്കുവെച്ചു. അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി അർജുൻ എസ്.കുമാറും സ്പീക്കർക്കൊപ്പമുണ്ടായിരുന്നു.
തലശ്ശേരി ക്രിക്കറ്റ് സ്റ്റേഡിയത്തിനു ഭാവിയിൽ പവിലിയൻ ഒരുക്കണമെന്നും ആ പവിലിയനിൽ ഈ ബാറ്റും ബോളും ഇരു രാജ്യങ്ങളുടെയും പരസ്പരസ്‌നേഹത്തിന്റെ അടയാളമായി പ്രദർശിപ്പിക്കണമെന്നും ബ്രെറ്റ് ലീ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര കരിയറിൽ വേഗമേറിയ ബൗളർ എന്ന അംഗീകാരം ലഭിച്ച ബ്രെറ്റ് ലീ 2003-ലെ വേൾഡ് കപ്പും 2005, 2009 വർഷങ്ങളിലെ ഐ.സി.സി. ചാമ്പ്യൻസ് ട്രോഫിയും ഓസ്‌ട്രേലിയയ്ക്കു നേടിക്കൊടുത്ത താരമാണ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group