കൂത്തമ്പലത്തിൽ ഓട്ടൻതുള്ളലിന്റെ ഹാസം

കൂത്തമ്പലത്തിൽ ഓട്ടൻതുള്ളലിന്റെ ഹാസം
കൂത്തമ്പലത്തിൽ ഓട്ടൻതുള്ളലിന്റെ ഹാസം
Share  
2024 Nov 09, 08:00 AM
VASTHU
MANNAN
laureal

പാലക്കാട്‌ : കുളിർമയേകുന്ന പച്ചപ്പ്... പച്ചപ്പിനിടയിൽ മനോഹരമായ ഒരു കൂത്തമ്പലം. കൂത്തമ്പലത്തിൽനിന്നും ഓട്ടൻതുള്ളലിന്റെ പദങ്ങളും മേളവും ഉയർന്നുകേൾക്കുന്നു. ചെല്ലുന്ന ആർക്കും മനസ്സിൽ തോന്നും ക്ഷേത്രകലകൂടിയായ ഓട്ടൻതുള്ളലിന് ഇതിലും മനോഹരമായൊരു അരങ്ങൊരുക്കാനില്ല.


പാലക്കാട്‌ കഞ്ചിക്കോട് അഹല്യ കാംപസിൽ നടക്കുന്ന സി.ബി.എസ്.ഇ. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഓട്ടൻതുള്ളലിനൊരുക്കിയത് ഇത്തരത്തിൽ ഏറെ വ്യത്യസ്തമായൊരു അരങ്ങായിരുന്നു. തിക്കുംതിരക്കും നിറഞ്ഞ സാധാരണ കലോത്സവവേദികൾ പോലെയല്ല. മറ്റുവേദികളിൽ നിന്നുള്ള ബഹളമില്ല, ശാന്തം. തുള്ളലിന്റെ സംഗീതംമാത്രം.. കുട്ടികൾക്കുമിത് ഏറെ ആശ്വാസം. വേഷംകെട്ടാൻ ധാരാളം സ്ഥലം. മത്സരത്തിന്റെ വേവലാതികളിൽനിന്നും ഒരല്പം ആശ്വാസം. ‘‘കൂത്തമ്പലത്തിൽ തുള്ളൽ അവതരിപ്പിക്കുന്നത് ആദ്യമായിട്ടാണ്’’ -മത്സരത്തിനെത്തിയ മഞ്ചേരി നസ്രത്ത് സീനിയർ സെക്കൻഡറി സ്കൂളിലെ അമ്മു എസ്.ടിറ്റോയുടെ വാക്കുകൾ. തൊട്ടടുത്തുനിന്നിരുന്ന പല്ലാവൂർ ചിന്മയവിദ്യാലയത്തിലെ എസ്. അക്ഷര ഇത് ശരിവെച്ചു. ഈ വേദിയും അന്തരീക്ഷവും കണ്ടപ്പോൾ മത്സരത്തിന്റെ ടെൻഷൻ കുറഞ്ഞെന്നാണ് അക്ഷര പറയുന്നത്.


കൂത്തമ്പലത്തിൽ കയറിയപ്പോൾത്തന്നെ പോസിറ്റീവ് വൈബ് ആയിരുന്നെന്ന് മാള ഹോളിഗ്രേസ് അക്കാദമിയിലെ ആവണി എസ്. നായർ പറഞ്ഞു. പഴമയുടെയും തനിമയുടെയും അനുഭവമായിരുന്നെന്നാണ് ശ്രീകൃഷ്ണപുരം സെയ്‌ന്റ് ഡൊമനിക് കോൺവെൻറ്‌ സ്കൂളിലെ പൂജ മനോജിന്റെ വാക്കുകൾ.

samudra

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
ev