കൊച്ചി : ബംഗാളിയിൽ മൊഴിമാറ്റിയ ഗവർണർ സി.വി. ആനന്ദബോസിന്റെ കവിതയ്ക്കൊപ്പം ചുവടുവെച്ച് നർത്തകികൾ. പ്രസംഗങ്ങളിൽ ടാഗോറും വള്ളത്തോളും നിറഞ്ഞ സന്ധ്യയിൽ ബംഗാളി ഉത്സവത്തിന് തുടക്കമായി.
ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് ഉദ്ഘാടനം ചെയ്തു. കേരളത്തിലെയും ബംഗാളിലെയും 10 കലാകാരന്മാർക്ക് വള്ളത്തോളിന്റെയും ടാഗോറിന്റെയും പേരിലുള്ള പുരസ്കാരം നൽകുമെന്നും ആനന്ദബോസ് പറഞ്ഞു.
ഈസ്റ്റേൺ സോണൽ കൾച്ചറൽ സെന്റർ, സൗത്ത് സോൺ കൾച്ചറൽ സെന്റർ, കേരള ഫൈൻ ആർട്സ് സൊസൈറ്റി എന്നിവയുടെ ആഭിമുഖ്യത്തിലാണ് കേരള ഫൈൻ ആർട്‌സ് ഹാളിൽ ബംഗാൾ ഉത്സവം സംഘടിപ്പിച്ചത്.
കേരള ഫൈൻ ആർട്സ് സൊസൈറ്റി പ്രസിഡന്റ് ജി. ഗോപിനാഥ്, ആലങ്കോട് ലീലാകൃഷ്ണൻ, ഡിസ്റ്റൻസ് ഓൺ കൾച്ചറൽ സെൻറർ ഡയറക്ടർ ആശിഷ് കുമാർ ഗിരി, സൗത്ത് സോൺ കൾച്ചറൽ സെൻറർ ഡയറക്ടർ കെ.കെ. ഗോപാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
ശനിയാഴ്ച വൈകീട്ട് നാലുമുതൽ എം.ജി. ശശിഭൂഷൺ, പായിപ്ര രാധാകൃഷ്ണൻ, ബംഗാളി സാഹിത്യകാരന്മാരായ റിനാ ഗിരി, ജയന്ത ഡേ, ഡോ. തമാൽ ലാഹ എന്നിവർ പങ്കെടുക്കുന്ന സാഹിത്യ സമ്മേളനം നടക്കും.
ആറുമണിക്ക് കലാപരിപാടികൾ ആരംഭിക്കും. ഞായറാഴ്ച സമാപിക്കും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group