അഹ്മദ് വയലിൽ എഴുതിയ തുർക്കി യാത്രാനുഭവങ്ങൾ വായനക്കാരിലേയ്ക്ക്
ഷാർജ: പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകനും യാത്രികനും പ്രവാസി സംരംഭകനുമായ അഹ്മദ് വയലിൽ എഴുതിയ യാത്രാവിവരണ ഗ്രന്ഥം
'ബോസ്ഫറസിന്റെ തീരങ്ങളിൽ' 43-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ പ്രകാശനം ചെയ്യപ്പെടുകയാണ്.
നവംബർ 12 ന് വൈകിട്ട് 7 ന് പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തിൽ ഷാർജ എക്സ്പോ സെന്ററിൽ പ്രകാശന ചടങ്ങ് നടക്കുകയാണ്.
.ലിപി പബ്ലിക്കേഷൻസ് ആണ് പ്രസാധകർ.
'തുടക്കം ഒരു പുസ്തകം' എന്ന പ്രമേയത്തിലാണ് ഇത്തവണ ഷാർജ മേള നടക്കുന്നത്
112 രാജ്യങ്ങളിൽനിന്നുള്ള 2522 പ്രസാധകരും പ്രദർശകരും പങ്കെടുക്കും. നാനൂറിലേറെ എഴുത്തുകാർ ഏറ്റവുംപുതിയ കൃതികളുമായെത്തും.
തുർക്കി യാത്ര അനുഭവങ്ങൾ വിവരിക്കുന്നു .
'ബോസ്ഫറസിന്റെ തീരങ്ങളിൽ'മേളയിൽ പ്രകാശനം ചെയ്യപ്പെടുന്ന പ്രധാന ഗ്രന്ഥങ്ങളിൽ ഒന്നാണ്.
തുർക്കിയുടെ സാംസ്‌കാരിക ചരിത്ര വർത്തമാനത്തെ അധികരിച്ചുള്ള അഹ്‌മദിന്റെ വീക്ഷണമാണ് ബോസ്ഫറസിന്റെ തീരങ്ങളിൽ'
കെ എസ് സയ്യിദ് മുഹമ്മദ് മഖ്ദൂം,ഷംസുദ്ധീൻ നെല്ലറ,യഹ്യ സഖാഫി ആലപ്പുഴ,
ഹർബ് അൽ ദഹാഹിരി, ഡോ. ഖാലിദ് ദൻഹാനി,
നിസാർ തളങ്കര, മുനീർ പി.ടി.എ., ജുനൈദ് കൈപ്പാണി തുടങ്ങിയ പ്രമുഖർ പ്രകാശന ചടങ്ങിൽ സംബന്ധിക്കുന്നുണ്ട്.
പുസ്തകത്തെ കുറിച്ച് അഹ്‌മദ് സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലെ പ്രസക്തഭാഗങ്ങൾ..
"യാത്രകൾ തന്റെ ജീവിതം തന്നെയാണ്. ലോകം ചുറ്റി സഞ്ചരിക്കാനുള്ള അദമ്യമായ മോഹം വിദ്യാർത്ഥി കാലജീവിതം മുതൽക്ക് തന്നെ തന്നിൽ മുള പൊട്ടിയിരുന്നു.. ദുബൈ യിലെ ജീവിതമാണ് ലോകത്തെ യ്ക്കുള്ള തന്റെ യാത്ര കൾക്ക് പ്രചോദനം.
ഇരുപതിൽ അധികം രാജ്യങ്ങൾ സന്ദർശിച്ചു. എല്ലാം വൈവിദ്ധ്യങ്ങൾ നിറ ചരിത്രഭൂമികൾ തന്നെ. എങ്കിലും തുർക്കി വല്ലാതെ ഹൃദയത്തിൽ ഇടം പിടിച്ചു. കലാചാരുതയുടെ നിറ വർണങ്ങൾ കൊണ്ട് ആരെയും ഭ്രമിപ്പിക്കുന്ന ചരിത്രഭൂമിക യാണ് തുർക്കി.
ബോസ്ഫറ സിന്റെ തീരങ്ങൾ മനോഹരവും ആകർഷകവുമാണ്. നീലച്ഛയം തൂവിയ മസ്ജിദ് മിനാരങ്ങൾ. ശില്പകലയുടെ സമസ്ത മനോഹാരിതയും കരവിരുതിൽ തീർത്ത നിർമിതികൾ. പ്രകൃതി യുടെ നയനാനന്ദ കരമായ ദൃശ്യത. ആഗിയ സോഫിയ.. മുതൽ എത്ര എത്ര കലാ വിസ്മയം... കലയും സാഹിത്യ വും
രാഷ്ട്രീയവും കവിതയും കഥയുമൊക്കെ സാംസ്‌കാരികതയുടെ ചരിത്രക്യാൻവാസുകൾ തീർക്കുന്ന ഇസ്താംബുളിന്റെ മണ്ണിൽ ചില വഴിച്ച നാളുകൾ പ്രദീപ് തമായിരുന്നു. ആ നിറക്കൂട്ട് ആണ് അക്ഷരങ്ങളിലേയ്ക്ക് പകർത്തിയിരിക്കുന്നത്."
ഷാർജ ഇന്റർനാഷണൽ
ബുക്ക് ഫെസ്റ്റിൽ
നവംബർ 6 ന്
'ഹിസ്റ്ററിമാൻ ഓഫ് ഇന്ത്യ '
ഡോ. ജിതേഷ്ജി എത്തുന്നു
ഡോ : ജിതേഷ്ജി എന്ന PSC ചോദ്യോത്തരം!
ചിത്രകലയെ അരങ്ങിന്റെ ആഘോഷമാക്കിയ ആദ്യമലയാളി നവംബർ 6 ന് യു.എ. ഇ സമയം വൈകിട്ട് 5:30 ന് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ സംസാരിക്കും.
ഡോ. ജിതേഷ്ജി യെന്നാൽ വേഗവരയുടെയും ഓർമ്മശക്തിയുടെയും ലോകവിസ്മയം! ഒരു ലക്ഷത്തിലേറെ ചരിത്രസംഭവങ്ങൾ ഓർമ്മയിൽ നിന്ന് പറയുന്ന 'History Man of India'. മൂവായിരത്തിലേറെ പ്രശസ്തരുടെ ചിത്രങ്ങൾ ഓർമ്മയിൽ നിന്ന് വരയ്ക്കുന്ന അതിവേഗ പെർഫോമിംഗ് ചിത്രകാരൻ .
ഇരുകൈകളും ഒരേ സമയം ഉപയോഗിച്ച് വെറും പത്തുമിനിറ്റിനുള്ളിൽ നൂറോളം പ്രശസ്തരുടെ ചിത്രങ്ങൾ വരയ്ക്കുന്ന
ലോകത്തിലെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ് ചിത്രകാരൻ.
PSC മത്സരപരീക്ഷകളിൽ നിരവധി തവണ ചോദ്യോത്തരമായ പത്തനംതിട്ട ജില്ലക്കാരൻ.
ചിത്രകലയുടെ അരങ്ങിലെ ആവിഷ്കാരമായ 'വരയരങ്ങ് ' തനതുകലാരൂപത്തിന്റെ ഉപജ്ഞാതാവ്.
ചിത്രകലയെ അരങ്ങിന്റെ ആഘോഷമാക്കിയ ആദ്യചിത്രകാരൻ.
ഇൻസ്റ്റഗ്രാമിൽ ഒരു മലയാളിയുടെ വീഡിയോ റീൽ ആദ്യമായി ഇരുനൂറ് ലക്ഷത്തിലധികം വ്യൂസ് ( 20 Million views) നേടുന്നത് ജിതേഷ്ജിയുടെ 'വേഗവര' പെർഫോമൻസ് വീഡിയോ ആണ്.
366 ദിവസങ്ങളുടെയും
300 ലേറെ വർഷങ്ങളുടെയും പ്രസക്തിയും പ്രത്യേകതകളും ഓർമ്മയിൽ നിന്ന് പറയുന്ന, വിവിധഭാഷകളിലെ നൂറുകണക്കിന് കവികളുടെ കവിതാശകലങ്ങൾ ഓർമ്മയിൽ നിന്ന് ചൊല്ലുന്ന Super Memoriser & Brain Power Guru.
20 ലേറെ ലോകരാജ്യങ്ങളിൽ സഞ്ചരിച്ചിട്ടുള്ള സചിത്ര - പ്രചോദന പ്രഭാഷകൻ.
കേരളനിയമസഭയിലുംഗോവരാജ്ഭവനിലുമുൾപ്പെടെയുള്ള ഉന്നതവേദികളിലടക്കം പതിനായിരത്തോളം വേദികളിൽ സചിത്രപ്രഭാഷണവും സ്റ്റേജ് ഷോയും അവതരിപ്പിച്ചിട്ടുണ്ട്.
ടോക്സ് ഉൾപ്പെടെയുള്ളഅന്താരാഷ്ട്രഇംഗ്ലീഷ്പ്രഭാഷണപ്ലാറ്റ്ഫോമുകളിൽ മലയാളിത്തിളക്കമായ സചിത്ര പ്രചോദനപ്രഭാഷകൻ. യു എസിലെ ലോസ് ആഞ്ചലസ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ആഗോള സെലിബ്രിറ്റി റാങ്കിംഗ് കമ്പനിയായ Ranker. com ലോകശ്രദ്ധ നേടിയ Top 10 Indian Cartoonist കളുടെ പട്ടികയിൽ ഉൾപ്പെടുത്തി ആദരിച്ചിട്ടുണ്ട്.
2014 മുതലുള്ള എല്ലാ പൊതുതെരഞ്ഞെടുപ്പ് ഇലക്ഷൻ റിസൾട്ട് വാർത്തയ്ക്കൊപ്പം ഏഷ്യാനെറ്റിൽ തത്സമയ ഇലക്ഷൻ കാർട്ടൂൺ വരച്ച് അവതരിപ്പിക്കുന്നത് ജിതേഷ്ജിയാണ്. 1999 ൽ പ്രസിദ്ധീകരിച്ച ’നക്ഷത്രങ്ങളെ പ്രണയിച്ച ഒരാൾ ' കവിതാസമാഹാരമാണ് ആദ്യകൃതി. ഏഴ് ഏക്കറോളം സ്ഥലത്ത് സ്വന്തമായി കാട് വച്ചുപിടിപ്പിച്ച് സംരക്ഷിച്ചു പോരുന്നു.
'മണ്ണ് മര്യാദ', 'ജലസാക്ഷരത', 'സമസൃഷ്ടിഭാവന', 'പ്രകൃത്യോപാസന' തുടങ്ങിയ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്ന 'ഹരിതാശ്രമം' പാരിസ്ഥിതിക ഗുരുകുലത്തിന്റെയും EcOsOpHy & Biodiversity Centre ന്റെയും സ്ഥാപകൻ.
ടി വി പ്രോഗ്രാം അവതാരകൻ, കവി,
ഗ്രന്ഥകാരൻ, പാരിസ്ഥിതിക ദാർശനികൻ, പത്രാധിപർ എന്നീ നിലകളിലൊക്കെ വ്യക്തിമുദ്ര പതിപ്പിച്ച ബഹുമുഖപ്രതിഭ.
പത്തനംതിട്ട ജില്ലയിൽ പന്തളം തെക്കേക്കര പഞ്ചായത്തിലാണ് സ്ഥിരതാമസം. ഭാര്യ : ഉണ്ണിമായ, മക്കൾ : ശിവാനിയും നിരഞ്ജനും.
ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ നവംബർ ആറിന് വൈകുന്നേരം അഞ്ചരയ്ക്ക്
ഡോ. ടി. എസ്സ്. ജോയി രചിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ചരിത്രം പ്രതിപാദിക്കുന്ന 'അനശ്വരാവേശത്തിന്റെ ആരംഭഗാഥ' എന്ന ഗ്രന്ഥം ഡോ. ജിതേഷ്ജിക്കു നൽകി മുൻ കെ. പി സി സി പ്രസിഡന്റ് കെ മുരളീധരൻ പ്രകാശനം ചെയ്യും.
ഉരുൾപൊട്ടൽ: ധനസഹായനിഷേധം ജനാധിപത്യവിരുദ്ധം:ജനതാദൾ എസ്
മാനന്തവാടി: മുണ്ടക്കൈ-ചൂരൽമല ദുരിതബാധിതർക്ക് അർഹതപ്പെട്ട ധനസഹായം കേന്ദ്ര സർക്കാർ അനുവദിക്കാത്തത് കടുത്ത നീതിനിഷേധവും മനുഷ്യാവകാശ ലംഘനവുമാണെന്ന്
ജനതാദൾ എസ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി ജുനൈദ് കൈപ്പാണി പറഞ്ഞു.
വയനാട് ലോക്സഭ എൽഡിഎഫ് സ്‌ഥാനാർഥി സത്യൻ മൊകേരിയുടെ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാ ഗമായി മാനന്തവാടിയിൽ സംഘടിപ്പിച്ച ജനതാദൾ എസ് വയനാട് ജില്ലാ കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് അസീസ് കെ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിമാരായ രാജൻ ഒഴക്കോടി, റെജി ജി,നിജിൽ വി, യുവജനതാദൾ എസ് സംസ്ഥാന സെക്രട്ടറി നിസാർ പള്ളിമുക്ക് തുടങ്ങിയവർ സംസാരിച്ചു.
കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,വിദ്യാഭ്യാസം ,സയൻസ് & ടെക്‌നോളജി ,ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി ....മുടങ്ങാതെ ഓൺലൈനിൽ
വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.
താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group