മുറിവ് : മോഹൻദാസ് .കെ

മുറിവ് : മോഹൻദാസ് .കെ
മുറിവ് : മോഹൻദാസ് .കെ
Share  
മോഹൻദാസ് .കെ എഴുത്ത്

മോഹൻദാസ് .കെ

2024 Nov 05, 01:59 PM
VASTHU
MANNAN
laureal
AYUR MANTRA
LAUREAL

മുറിവ് ....

: മോഹൻദാസ് .കെ 


വാക്കുകൊണ്ട് മുറിവേറ്റ്

കരളിൽ നിന്ന് ചോര പൊടിയുമ്പോൾ

വാളുകൊണ്ട് മുറിവേറ്റു വീണൊരാൾ 

വന്നെന്തോചൊല്ലി മറയുന്നൂ.

ഫയലിൽകുറിച്ചൊരക്ഷര

ങ്ങളിൽ ക്രൗര്യം കലർന്നിട്ടില്ലെന്നെത്ര

ചൊല്ലിപ്പറഞ്ഞിട്ടും

കഴുകനെ പോൽ പിന്തുടർന്ന്

കൊത്തിവലിച്ചിടുന്നൂ.

ഉമ്മറക്കോലായയിൽ

വെടിവട്ടത്തിലിരിക്കവേ

ക്ഷണിക്കാതെ വന്നൊരാൾ

സ്ഥലമുണ്ടാക്കി ച്ചരിഞ്ഞിരിക്കുന്നൂ.

ഒരുമാത്ര ഞെട്ടൽ വന്ന് കൊള്ളിയാൻപോൽ

കണ്ണു പൊള്ളിച്ചീടവേ

അരുതാത്തതെന്തോ വരുന്നെന്ന സൂചനയായ് 

പല്ലിചിലയ്ക്കുന്നു നിരന്തരം.

ആരോ പറഞ്ഞൊരാ വാക്കിൻ്റെതുമ്പു പിടിച്ചു  

കൗശലത്തിൻ കരവിരുതിൽ പൊതിഞ്ഞ 

ന്തൊക്കെയോപുലമ്പുന്നു ക്ഷണിക്കാത്തൊരാൾ.

സങ്കടത്തിൻ തടയണയിൽ

തട്ടി വീർപ്പുമുട്ടി നിൽക്കുന്നൊരാൾ.

ഒടുവിലത്തെച്ചടങ്ങിനു നിൽക്കാതെ

കുതറിയെഴുന്നേറ്റു പോകുന്ന

ധാർഷ്ട്യത്തിൻ മുഖത്തൊരു

പക തീർത്ത മൂർച്ച

പരന്നുകിടന്നുവോ?

ഒടുവിലോർമകൾ കുളിച്ചീറനായ്

തിലോദകം നൽകുമ്പോൾ

വാളേറ്റു മുറിഞ്ഞുചോര വാർന്നൊരാത്മാവ് 

സഹർഷം വാരിപ്പുണരുന്നു

വാക്കേറ്റു മുറിഞ്ഞൊരു പാവം

മനുഷ്യൻ്റെയാത്മാവിനെ.

നേരും നെറിവും കെട്ടൊരു

കാലമേ നീ വെട്ടിമാറ്റി

യകറ്റുന്നു സൗഹൃദമൊക്കവേ.

എങ്കിലും കരളിലുണ്ടാവും

കനിവിൻ്റെയിത്തിരിയെങ്കിലും.

പാതിരാത്രിയും കാത്തിരിക്കുമതു നിൻ

കരുണ വറ്റിയ കരളിനെ.

   

zx

അവസാനത്തെ

അടി വെക്കുമ്പോൾ 

 :മോഹൻദാസ്.കെ


അവസാനത്തെ

അടി വെക്കണമെന്ന്

പറയുമ്പോൾ

അതെവിടെയാവും ?

എത്ര ചോദിച്ചിട്ടും

ഒരുത്തരം കിട്ടുന്നില്ല.

എത്രയോ പിന്നിട്ടു,

പരിദേവനങ്ങളുടെ

വിങ്ങലിൽ

എന്തു ചെയ്യണമെന്നറിയാതെ

വിറങ്ങലിച്ചു നിൽക്കുകയാണ്.

അപ്പോഴും അവസാന അടിയെക്കുറിച്ച്

ദീർഘ ദീർഘമായ

പ്രഘോഷങ്ങളാണ്.

ആരും കണ്ടിട്ടില്ലാത്ത

ഇടങ്ങളുടെ

ബാഹ്യ വർണനകൾ,

എന്നിട്ടും കടന്നുവന്ന

അടികളെക്കുറിച്ച്

കനത്ത മൗനം.

ആ മൗനത്തിൽ പക്ഷേ,

കലാപത്തിൻ്റെ വിത്തുകൾ

സുഷുപ്തിയിലാണ്.

അവസാന അടിയെക്കുറിച്ച്

കണക്കു കൂട്ടുന്നവർ

വിത്തിനു പറ്റിയ വളവും

വെള്ളവും കരുതി വെച്ചിട്ടുണ്ട്.

അടുത്ത നിമിഷത്തിൽ

അവസാന അടി ആയേക്കും;

അത് പൂർണമോ അപൂർണമോ

എന്ന് ആർക്കറിയാം.

അവസാന അടി മാത്രമാണ്

മുമ്പിലുള്ളത്.

 



1234

ഹൃദയമേ ...

   മോഹൻദാസ്.കെ 

ഹൃദയത്തിൽ മഴ പെയ്തെങ്കിൽ

എന്ന് നീയെത്ര തവണ പറഞ്ഞു.

ഇതാ എൻ്റെ കരളിൽ നിന്ന്

നിൻ്റെ ഹൃദയത്തിലേക്ക്

കണ്ണീർമഴ ചാറിപ്പെയ്യുന്നു,

നീ നനഞ്ഞു കുതിരുമ്പോൾ

സ്വപ്നങ്ങൾ തൂവെള്ള

കംബളത്താൽ പൊതിയുന്നു.

ആ സുഖാലസ്യത്തിൽ

നിറഞ്ഞിരിക്കെ

പൊയ്പ്പോയ വർണ വസന്തങ്ങൾ

നമുക്കു മുമ്പിലൂടെ

മിന്നായം പോലെ

പാഞ്ഞുപോവുന്നു.

കാത്തുനിൽപിൻ്റെ

നിരാശയിലേക്ക്

തുമ്പികൾ വെറുതെ പറന്നിറങ്ങുന്നു.

പൂമ്പൊടിയില്ലാതെ

പൂമ്പാറ്റകൾ പറന്നു പോവുന്നു,

ദുശ്ശാഠ്യത്തിൻ്റെ തീക്കുമിളകൾ

നിരന്തരം പൊട്ടിത്തകരുമ്പോൾ

ഒരു മഴ പെയ്തെങ്കിലെന്ന്

വെറുതെ മോഹിച്ചു പോകുന്നു.

സ്നേഹം നിറഞ്ഞൊഴുകി

പരിസരങ്ങളെ

ആർദ്രമാക്കിയെങ്കിൽ

എന്നാശിച്ചുപോവുന്നു.

അപ്പോൾ വെളിച്ചം

പതിയെ ഉയർന്നു വരുന്നു.

നിൻ്റെ കരളിൽ

ചാറിപ്പെയ്ത ശേഷം

മഴ സ്നേഹസമുദ്രം

തേടി കുതിക്കുകയാണ്, 

അതിലെൻ്റെ സ്വപ്നങ്ങൾ

നനഞ്ഞു കുതിർന്നു തീരാതെ

നീ കാത്തുവെക്കുന്നുവല്ലോ.

ഹാ ധന്യം ജീവിതം!

  


368021541_772394074891742_6071700963609906542_n-(1)

കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,വിദ്യാഭ്യാസം ,സയൻസ് & ടെക്‌നോളജി ,ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി ....മുടങ്ങാതെ ഓൺലൈനിൽ

വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.

താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .


https://chat.whatsapp.com/KqSXoUHr3379ho11fvP7FU


xxcc

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
AYUR MANTRA
LAUREAL