കൊയ്ത്താനത്ത് വീട്ടിലിത് ‘ഇരട്ട’ സന്തോഷം

കൊയ്ത്താനത്ത് വീട്ടിലിത് ‘ഇരട്ട’ സന്തോഷം
കൊയ്ത്താനത്ത് വീട്ടിലിത് ‘ഇരട്ട’ സന്തോഷം
Share  
2024 Oct 22, 07:06 AM
VASTHU
MANNAN
laureal

കോടഞ്ചേരി നെല്ലിപോയിലെ കൊയ്ത്താനത്ത് വീട്ടിൽ ഇത് ഇരട്ടമെഡൽ നേട്ടത്തിെന്റ സന്തോഷം. സെയ്ന്റ് ജോസഫ്‌സ് എച്ച്.എസ്. പുല്ലൂരാംപാറയിലെ പത്താംക്ലാസ് വിദ്യാർഥിനികളായ ഡോണ അനിലിനും ഡെൽനാ അനിലും 3000 മീറ്റർ മത്സരയോട്ടത്തിൽ മെഡൽ ജേതാക്കളായി. ഇരട്ടസഹോദരിമാരായ ഇരുവരും പഠനത്തിലും മിടുക്കികളാണെന്ന് പരിശീലക ജോളി തോമസ് പറഞ്ഞു. സ്കൂളാണ് ഞങ്ങൾക്കെല്ലാം. ഒരുപാട് വിഷമിച്ച ദിവസങ്ങളുണ്ടായിട്ടുണ്ട് പക്ഷേ, ഇപ്പൊ ഞങ്ങൾ ഹാപ്പിയാണെന്ന് ഡോണ പറഞ്ഞു. സ്കൂൾ ഹോസ്റ്റലിലാണ് ഇരുവരും താമസിച്ചുപഠിക്കുന്നത്. ഡോണ സീനിയർ ഗേൾസ് 3000 മീറ്ററിൽ സ്വർണംനേടിയപ്പോൾ, ഡെൽന ജൂനിയർ ഗേൾസ് 3000 മീറ്ററിലാണ് വെള്ളിനേടിയത്.


വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2