അച്ഛന്റെ പാതയിൽ ഇരട്ടസ്വർണവുമായി ശ്രീലക്ഷ്മി

അച്ഛന്റെ പാതയിൽ ഇരട്ടസ്വർണവുമായി ശ്രീലക്ഷ്മി
അച്ഛന്റെ പാതയിൽ ഇരട്ടസ്വർണവുമായി ശ്രീലക്ഷ്മി
Share  
2024 Oct 22, 06:58 AM
VASTHU
MANNAN
laureal

പാലക്കാട് : സ്കൂൾ, കോളേജ് മത്സരങ്ങളിൽ ഷോട്ട്പുട്ടിൽ നിരവധി മെഡലുകൾ നേടിയ താരമാണ് ഒറ്റപ്പാലം മനിശ്ശീരി സ്വദേശി സുരേഷ് ഗോപാലകൃഷ്ണൻ. അച്ഛന്റെ പാത പിന്തുടർന്ന് മകൾ സി.എസ്. ശ്രീലക്ഷ്മിയും മെഡലുകൾ വാരുകയാണ്. റവന്യൂജില്ലാ കായികമേളയിൽ ജൂനിയർ പെൺകുട്ടികളുടെ വിഭാഗം ഷോട്ട്പുട്ടിലും ഡിസ്‌കസ് ത്രോയിലും സ്വർണവുമായി ശ്രീലക്ഷ്മി തന്റെ മികവ് ഒരിക്കൽക്കൂടി തെളിയിച്ചു. അച്ഛന്റെ കീഴിലാണ് ശ്രീലക്ഷ്മി പരിശീലനം തുടങ്ങിയത്. നടുവട്ടം ജനതാ ക്ലബ്ബിലെ സൈനുദ്ദീനും പരിശീലനം നൽകുന്നുണ്ട്. ഒറ്റപ്പാലം എൽ.എസ്.എൻ.ജി.എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ്.


10 ദിവസം മുമ്പ് കാലിക്കറ്റ് യൂണിവേഴ്സിറ്റി മൈതാനത്ത് നടന്ന സംസ്ഥാന ജൂനിയർ അത്‌ലറ്റിക് മീറ്റിൽ ഷോട്ട്പുട്ടിൽ വെള്ളി നേടിയ ശ്രീലക്ഷ്മി 25, 26 തീയതികളിൽ ഒഡിഷയിൽ നടക്കുന്ന ദേശീയ മീറ്റിനുള്ള തയ്യാറെടുപ്പിലാണ്. കെ.എസ്.ഇ.ബി. റിട്ട. അസി. എൻജിനിയറാണ് അച്ഛൻ സുരേഷ് ഗോപാലകൃഷ്ണൻ. അമ്മ വി. രാജശ്രീ ഒറ്റപ്പാലം ട്രഷറി ജീവനക്കാരിയാണ്.


വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2