വൈക്കത്തെ എഴുന്നള്ളിപ്പിന് താളവിസ്മയം തീർത്ത് ഗോപിക

വൈക്കത്തെ എഴുന്നള്ളിപ്പിന് താളവിസ്മയം തീർത്ത് ഗോപിക
വൈക്കത്തെ എഴുന്നള്ളിപ്പിന് താളവിസ്മയം തീർത്ത് ഗോപിക
Share  
2024 Oct 22, 06:50 AM
VASTHU
MANNAN
laureal

വൈക്കം: വൈക്കത്തപ്പന്റെ ശ്രീബലി എഴുന്നള്ളിപ്പിന് ചെണ്ടയിൽ താളവിസ്മയം തീർത്ത് സ്ത്രീസാന്നിധ്യം. വൈക്കത്തഷ്ടമിയുടെ മുന്നോടിയായുള്ള മുഖസന്ധ്യവേലയുടെ പ്രഭാതശ്രീബലിക്കാണ് താളക്കൊഴുപ്പേകാൻ പെൺകുട്ടിയും മുൻനിരയിൽ എത്തിയത്. വൈക്കം ക്ഷേത്രത്തിലെ അനുഷ്ഠാന വാദ്യകലാകാരൻ വൈക്കം കൊച്ചുപുതുശ്ശേരിയിൽ ഗോപകുമാറിന്റെ മകൾ ഗോപിക ജി.നായരാണ് ശ്രീബലി എഴുന്നള്ളിപ്പിന്റെ രണ്ടാം പ്രദക്ഷിണത്തിൽ ചെണ്ടമേളക്കാരിൽ ഒരാളായത്.


വൈക്കത്തഷ്ടമി ശ്രീബലിക്ക് ആദ്യമായാണ് ചെണ്ടമേളത്തിൽ വനിതാകലാകാരി പങ്കെടുക്കുന്നത്. എം.ജി. യൂണിവേഴ്‌സിറ്റിയുടെ ബി.എസ്‌സി. ഇലക്‌ട്രോണിക്‌സിൽ നാലാംറാങ്ക് ജേതാവാണ് 22-കാരിയായ ഗോപിക ജി.നായർ. അഞ്ച് വയസ്സുമുതൽ ചെണ്ടയിൽ പരിശീലനം തുടങ്ങി. മോഹിനിയാട്ടം, ഭരതനാട്യം, കഥകളി, ഓട്ടൻതുള്ളൽ എന്നീ കലകളിലും ഗോപിക കഴിവ് തെളിയിച്ചിട്ടുണ്ട്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2