രാജാരവിവർമയുടെ ജീവിതരേഖകളുമായി ഇൻട്രോ ഗാലറി

രാജാരവിവർമയുടെ ജീവിതരേഖകളുമായി ഇൻട്രോ ഗാലറി
രാജാരവിവർമയുടെ ജീവിതരേഖകളുമായി ഇൻട്രോ ഗാലറി
Share  
2024 Oct 22, 06:46 AM
VASTHU
MANNAN
laureal

തിരുവനന്തപുരം: ചിത്രകാരൻ രാജാരവിവർമയുടെ സൃഷ്ടികളിലേക്കും സർഗജീവിതത്തിലേക്കും കൂട്ടിക്കൊണ്ടുപോകാൻ ഇൻട്രോ ഗാലറി ഒരുങ്ങുന്നു.


മ്യൂസിയംവളപ്പിലെ ശ്രീചിത്രാ ആർട്ട് ഗാലറിയോടു ചേർന്നാണ് ഇൻട്രോ ഗാലറി ഒരുങ്ങുന്നത്. രാജാരവിവർമയുടെ ജനനകാലം മുതലുള്ള ജീവിതരേഖകളാണ് ഇവിടെ പ്രദർശിപ്പിക്കുക. രവിവർമ്മ വരച്ച ചിത്രങ്ങളുടെ ഒറിജിനൽ പ്രദർശിപ്പിക്കുന്ന ഗാലറിക്കു മുൻപിലാണ് വിവരണങ്ങളുടെ ഈ ഗാലറി.


ഇവിടെനിന്ന്‌ രവിവർമയെ പൂർണമായും മനസ്സിലാക്കിയ ശേഷം ആർട്ട് ഗാലറിയിലേക്കു കടക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് ഈ സംരംഭം ആരംഭിച്ചിരിക്കുന്നത്.


മൂന്നു വർഷം മുൻപാണ് ഇൻട്രോ ഗാലറി ആരംഭിക്കാമെന്ന ആശയം ഉയർന്നുവന്നത്. രവിവർമച്ചിത്രങ്ങൾക്കു പുറമേ മഹാനായ ചിത്രകാരന്റെ ജീവചരിത്രവും ജനങ്ങളിലേക്കെത്തിക്കുകയായിരുന്നു ലക്ഷ്യം.


സർക്കാരിന്റെ നാലാം നൂറുദിന കർമപദ്ധതിയിലൂടെയാണ് രാജാരവിവർമ ഇൻട്രോ ഗാലറി യാഥാർത്ഥ്യമാകുന്നത്. മറ്റു സംസ്ഥാനങ്ങളിൽനിന്നെത്തുന്ന സന്ദർശകർക്ക് രാജാരവിവർമയുടെ ജീവിതത്തെക്കുറിച്ചും ചിത്രകലയുമായി ബന്ധപ്പെട്ടും കൂടുതൽ അറിവുകൾ ഇതിലൂടെ ലഭിക്കുമെന്ന്‌ മ്യൂസിയം ഡയറക്ടർ പി.എസ്.മഞ്ജുള ദേവി പറഞ്ഞു.


25 ദിവസം മുൻപാണ് ഗാലറിയുടെ ജോലികൾ ആരംഭിച്ചത്. ഇൻട്രോ ഗാലറിയുടെ സമീപത്തായി സഹോദരൻ രാജരാജവർമയുടെ ചിത്രങ്ങളും പ്രദർശിപ്പിക്കുന്നുണ്ട്.


കൂടാതെ ഒരു ലൈബ്രറിയും ഒരുക്കിയിട്ടുണ്ട്.


ചൊവ്വാഴ്ച മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഇൻട്രോ ഗാലറി ഉദ്ഘാടനം ചെയ്യും. ചൊവ്വാഴ്ച മുതൽ ഞായറാഴ്ച വരെ ഗാലറി സന്ദർശിക്കാവുന്നതാണ്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2