എല്ലാവരും ഒരുമിച്ച്കൂടി സന്തോഷിക്കുന്ന ഇടമാണ് ശാന്തിഗിരി- കുമ്മനം രാജശേഖരന്‍

എല്ലാവരും ഒരുമിച്ച്കൂടി സന്തോഷിക്കുന്ന ഇടമാണ് ശാന്തിഗിരി- കുമ്മനം രാജശേഖരന്‍
എല്ലാവരും ഒരുമിച്ച്കൂടി സന്തോഷിക്കുന്ന ഇടമാണ് ശാന്തിഗിരി- കുമ്മനം രാജശേഖരന്‍
Share  
2024 Oct 21, 07:23 PM
VASTHU
MANNAN
laureal

എല്ലാവരും ഒരുമിച്ച്കൂടി സന്തോഷിക്കുന്ന ഇടമാണ് ശാന്തിഗിരി- കുമ്മനം രാജശേഖരന്‍ 


പോത്തന്‍കോട് (തിരുവനന്തപുരം): ആത്മാനന്ദാനുഭൂതി പകര്‍ന്ന് നല്‍കുന്ന ഗുരുസന്നിധിയില്‍ പരിമിതിയും പരിധിയും ജാതിമത വ്യത്യാസങ്ങളും നിരോധനങ്ങളുമില്ലാതെ എല്ലാവരും ഒരുമിച്ച് കൂടി സന്തോഷിക്കുന്ന ഇടമായി ശാന്തിഗിരി മാറിയെന്ന് മുന്‍ മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍.

ശാന്തിഗിരി ഫെസ്റ്റില്‍ ഇ-ടിക്കറ്റിംഗിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ധേഹം. മാനസിക പിരിമുറുക്കങ്ങളും സംഘര്‍ഷവും നിറഞ്ഞ ജീവിതസാഹചര്യങ്ങളില്‍ നട്ടം തിരിയുമ്പോള്‍ എല്ലാജനങ്ങളും ഇഷ്ടപ്പെടുന്ന രീതിയില്‍ മാനസിക ഉല്ലാസത്തിന്റെ വേദികള്‍ ഉണ്ടാവണം.

അതിര്‍വരമ്പുകളില്ലാത്ത ലോകത്തേക്ക് പ്രവേശിക്കുമ്പോഴാണ് ജനങ്ങളില്‍ സാമൂഹ്യപരിവര്‍ത്തനത്തിന്റെയും നവോത്ഥാനത്തിന്റെയും ഉദാത്തമായ മംഗളമുഹുര്‍ത്തങ്ങള്‍ ജനിക്കുന്നത്.

അറിയാനും ആനന്ദിക്കാനും വിവേകവും വിജ്ഞാനവും പകരാനുമുളള മഹദ് സംരഭമാണ് ശാന്തിഗിരി ഫെസ്റ്റെന്നും അതു ഗുരു എന്ന സത്യത്തിലേക്കുളള വാതില്‍ തുറക്കലാണെന്നും അദ്ധേഹം പറഞ്ഞു. 



whatsapp-image-2024-10-21-at-19.05.27_d2590e92

ഹാപ്പിനസ് ഗാര്‍ഡനില്‍ വെച്ച് നടന്ന ചടങ്ങില്‍ സ്വാമി മനുചിത്ത് ജ്ഞാന തപസ്വി അദ്ധ്യക്ഷനായി. ബിജെപി ജില്ലാ ട്രഷറര്‍ എം.ബാലമുരളി, പ്രശസ്ത ശില്‍പി സിദ്ധന്‍, വിജയകുമാര്‍ പളളിപ്പുറം, പി.വി. മുരളികൃഷ്ണന്‍, എം.എ. ഷുക്കൂര്‍, രാജീവ്.പി, എം.പി.പ്രമോദ്, സജീവന്‍ .ഇ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. 


ശാന്തിഗിരി ഫെസ്റ്റിലെ വന്‍ജനത്തിരക്ക് കണക്കിലെടുത്താണ് ഇ-ടിക്കറ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തുന്നത്. അവധിദിവസങ്ങളില്‍ മണിക്കൂറുകള്‍ ക്യൂ നിന്നാണ് ആളുകള്‍ക്ക് ടിക്കറ്റ് എടുക്കേണ്ടി വരുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാന്‍ പുതിയ സൌകര്യം ഉപകരിക്കും. ടെക്നോപാര്‍ക്ക്, വിവിധ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും ഗ്രൂപ്പായി വരാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇ-ടിക്കറ്റ് സൌകര്യം പ്രയോജനപ്പെടുത്താം. അനന്തപുരിയുടെ കാര്‍ണിവല്‍ എന്ന ടാഗ് ലൈനോടെ അവതരിപ്പിക്കപ്പെട്ട ശാന്തിഗിരി ഫെസ്റ്റിന്റെ മൂന്നാം പതിപ്പ് ലോകശ്രദ്ധ നേടിയതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് ജനങ്ങള്‍ സന്ദര്‍ശകരായി എത്തുന്നത്. 


ഫോട്ടോ : ശാന്തിഗിരി ഫെസ്റ്റ് ഇ-ടിക്കറ്റിംഗിന്റെ ഉദ്ഘാടനം മുന്‍ മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ നിര്‍വഹിക്കുന്നു. സ്വാമി മനുചിത്ത്,എം.എ.ഷുക്കൂര്‍,എം. ബാലമുരളി, രാജീവ്.പി, പ്രമോദ്.എം.പി, സജീവ്.ഇ, പി.വി. മുരളികൃഷ്ണന്‍, സിദ്ധന്‍ എന്നിവര്‍ സമീപം


c

തീയിൽ കുരുത്തുവരുന്ന മനോഹരചിത്രങ്ങൾ | SANTHIGIRI FEST

https://www.youtube.com/watch?v=yuwrQBLuzP0

whatsapp-image-2024-10-21-at-12.09.06_c9b480ae
news18-cover

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2