ജില്ലാ പോലീസ് അത്‌ലറ്റിക് മീറ്റ് തുടങ്ങി

ജില്ലാ പോലീസ് അത്‌ലറ്റിക് മീറ്റ് തുടങ്ങി
ജില്ലാ പോലീസ് അത്‌ലറ്റിക് മീറ്റ് തുടങ്ങി
Share  
2024 Oct 21, 09:50 AM
VASTHU
MANNAN
laureal

ഫുട്‌ബോൾ ടൂർണമെന്റിൽ സ്പെഷ്യൽ യൂണിറ്റ് ചാമ്പ്യന്മാർ


കല്പറ്റ : വയനാട് ജില്ലാ പോലീസ് അത്‍ലറ്റിക് മീറ്റ് മരവയലിലെ എം.കെ. ജിനചന്ദ്രൻ സ്മാരക ജില്ലാസ്റ്റേഡിയത്തിൽ തുടങ്ങി. ഫുട്‌ബോൾ ടൂർണമെന്റ് ഫൈനലിൽ സ്പെഷ്യൽ യൂണിറ്റ് ചാമ്പ്യന്മാരായി. ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് മാനന്തവാടി സബ് ഡിവിഷനെ പരാജയപ്പെടുത്തിയാണ് സ്പെഷ്യൽ യൂണിറ്റ് ജേതാക്കളായത്.


ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി, സീനിയർ സി.പി.ഒ. പി.എസ്. ശശി എന്നിവരാണ് സ്പെഷ്യൽ യൂണിറ്റിനുവേണ്ടി ഗോളുകൾ നേടിയത്.


അത്‍ലറ്റിക് മീറ്റ് കളക്ടർ ഡി.ആർ. മേഘശ്രീ ഉദ്ഘാടനംചെയ്തു. മാർച്ച് പാസ്റ്റിൽ സല്യൂട്ടും കളക്ടർ സ്വീകരിച്ചു. ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരിയും കളക്ടറും ചേർന്ന് ദീപശിഖ തെളിയിച്ച് കായികതാരങ്ങൾക്ക് കൈമാറി. ഗ്രൗണ്ടിൽ പ്രത്യേകം സജ്ജീകരിച്ച ഗ്യാസ് സ്തൂപത്തിൽ കളക്ടർ ദീപശിഖ സ്ഥാപിച്ചു. സംസ്ഥാന കായികാധ്യാപക അവാർഡ് ജേതാവ് കെ.പി. വിജയി മുഖ്യാതിഥിയായി.


അഡീഷണൽ എസ്.പി. ടി.എൻ. സജീവ്, ഡിവൈ.എസ്.പി.മാരായ പി.എൽ. ഷൈജു, ദിലീപ്കുമാർ ദാസ്, എം.കെ. ഭരതൻ, എം.കെ. സുരേഷ്‌കുമാർ, എം.എം. അബ്ദുൽ കരീം എന്നിവർ പങ്കെടുത്തു. ഞായറാഴ്ച രാവിലെ ഏഴിന് പുരുഷ-വനിതാ താരങ്ങളുടെ 5000 മീറ്റർ ഓട്ടത്തോടെയാണ്‌ മത്സരങ്ങൾ തുടങ്ങിയത്‌.


അത്‍ലറ്റിക് മീറ്റിനു മുന്നോടിയായി ക്രിക്കറ്റ്, വോളിബോൾ, ബാഡ്മിന്റൺ, മത്സരങ്ങൾ നേരത്തേ നടത്തിയിരുന്നു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2