വയനാട് ബൈസിക്കിൾ ചലഞ്ച് ഡിസംബർ ഒന്നിന്

വയനാട് ബൈസിക്കിൾ ചലഞ്ച് ഡിസംബർ ഒന്നിന്
വയനാട് ബൈസിക്കിൾ ചലഞ്ച് ഡിസംബർ ഒന്നിന്
Share  
2024 Oct 17, 09:16 AM
VASTHU
MANNAN
laureal

കല്പറ്റ: വയനാട് ബൈക്കേഴ്സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന വയനാട് ബൈസിക്കിൾ ചലഞ്ചിന്റെ മൂന്നാമത് എഡിഷൻ ഡിസംബർ ഒന്നിന് നടക്കും. കല്പറ്റയിൽ നടന്ന ക്ലബ്ബിന്റെ വാർഷിക ജനറൽബോഡിയോഗം ജില്ലാപഞ്ചായത്ത് പ്രസിഡൻറ് സംഷാദ് മരക്കാർ ഉദ്ഘാടനംചെയ്തു.


ബൈസിക്കിൾ ചലഞ്ചിൽ വിദേശരാജ്യങ്ങളിൽനിന്നും രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽനിന്നുമായി 200-ഓളംപേർ പങ്കെടുക്കും. വിമെൻസ്, മെൻസ്, മൗണ്ടെയ്ൻ, റോഡ് സൈക്ലിങ് വിഭാഗങ്ങളിലായി നടക്കുന്ന പരിപാടിയിൽ രണ്ടുലക്ഷം രൂപയാണ് സമ്മാനമായി നൽകുക.


യോഗത്തിൽ പുതിയ അംഗങ്ങൾക്ക് അംഗത്വം വിതരണംചെയ്തു. മികച്ച പ്രവർത്തനം കാഴ്ചവെച്ച ക്ലബ്ബ് അംഗങ്ങളെ ആദരിച്ചു. പ്രസിഡന്റ് ഡോ. സാജിദ്, സെക്രട്ടറി ഷൈജൽ കുന്നത്ത്, സലീം കടവൻ, ടി.പി. പോൾ, ആരിഫ് എന്നിവർ സംസാരിച്ചു.


വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2