അക്കിത്തവും വള്ളത്തോളും വൈജാത്യങ്ങൾക്കിടയിലും ഏകത്വം നിലനിർത്തിയവർ -കാരശ്ശേരി

അക്കിത്തവും വള്ളത്തോളും വൈജാത്യങ്ങൾക്കിടയിലും ഏകത്വം നിലനിർത്തിയവർ -കാരശ്ശേരി
അക്കിത്തവും വള്ളത്തോളും വൈജാത്യങ്ങൾക്കിടയിലും ഏകത്വം നിലനിർത്തിയവർ -കാരശ്ശേരി
Share  
2024 Oct 16, 07:06 AM
VASTHU
MANNAN
laureal

എടപ്പാൾ : നിരവധി വൈജാത്യങ്ങൾക്കിടയിലും കാവ്യരചനയിൽ ഏകത്വം നിലനിർത്തിയവരായിരുന്നു മഹാകവികളായ വള്ളത്തോളും അക്കിത്തവുമെന്ന് എം.എൻ. കാരശ്ശേരി പറഞ്ഞു.


എടപ്പാൾ വള്ളത്തോൾ വിദ്യാപീഠത്തിൽ നടന്ന വള്ളത്തോൾ-അക്കിത്തം സാഹിത്യസദസ്സിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സ്വഭാവത്തിലും രചനയിലുമെല്ലാം ഇരുവരും വ്യത്യസ്തരായിരുന്നു. എഴുത്തുകാരനായും രാഷ്ട്രീയക്കാരനായും ബഹിർമുഖനായി എവിടെയും വള്ളത്തോൾ സ്വന്തം സ്ഥാനമുറപ്പിക്കുമ്പോൾ അക്കിത്തം ബഹിർമുഖനായാണ് തന്റെ കർമം നിർവഹിച്ചത്.


സംഗീതമായിരുന്നു വള്ളത്തോൾ കൃതികളുടെ മുഖമുദ്ര. എന്നാൽ അക്കിത്തത്തിന് താളമായിരുന്നു പ്രധാനം. വ്യത്യസ്ത കാലഘട്ടങ്ങളെ പ്രതിനിധീകരിച്ചപ്പോഴും മനുഷ്യന്റെ വേദനയും കണ്ണുനീരുപ്പും ഇരുവരും രചനകളിലൂടെ വരച്ചിട്ടു. ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന നെഹ്‌റുവിനൊപ്പം നെഞ്ചുവിരിച്ചിരിക്കാൻ മാത്രം ഉന്നതരാണ് എഴുത്തുകാരെന്ന് ബോധ്യപ്പെടുത്തിയിരുന്നു വള്ളത്തോൾ -അദ്ദേഹം പറഞ്ഞു.


എം.ആർ. രാഘവവാരിയർ അധ്യക്ഷനായിരുന്നു. ഭാഷയെ സമ്പന്നമാക്കാനും രക്ഷിക്കാനും അമൂല്യമായ സംഭാവനകൾ നൽകിയവരാണ് വള്ളത്തോളും അക്കിത്തവുമെന്ന് അധ്യക്ഷപ്രസംഗത്തിൽ എം.ആർ. രാഘവവാരിയർ പറഞ്ഞു.


വർണ മനോഹാരിതയുമായി ഫോട്ടോ-ചിത്ര പ്രദർശനം


എടപ്പാൾ : ക്യാമറക്കണ്ണുകൾ കൊണ്ട് പകർത്തിയ കൗതുകങ്ങളുമായി എടപ്പാൾ വള്ളത്തോൾ വിദ്യാപീഠത്തിലൊരുക്കിയ ഫോട്ടോപ്രദർശനം ആസ്വാദകമനം കവർന്നു. വള്ളത്തോൾ, അക്കിത്തം സാഹിത്യോത്സവത്തിന്റെ ഭാഗമായാണ് ഉത്തമൻ കാടഞ്ചേരിയുടെ ഫോട്ടോ പ്രദർശനവും ഒപ്പം മോഹൻ ആലങ്കോടിന്റെ ചിത്രപ്രദർശനവുമൊരുക്കിയിട്ടുള്ളത്. ഉത്തമന്റെ ചെറിയമ്മയായ വിഖ്യാത ചിത്രകാരി ടി.കെ. പത്മിനിയുടെ ചിത്രമായ പട്ടംപറത്തുന്ന പെൺകുട്ടി ഇവിടെ മനോഹരമായ ഫോട്ടോ ആയി മാറിയിരിക്കുന്നു.


ഉടഞ്ഞ തേങ്ങയിൽനിന്ന് തെറിക്കുന്ന ജലത്തിന്റെയും കാളപൂട്ടു കണ്ടത്തിൽ കാളകളുടെ കുതിച്ചോട്ടത്തിൽ ചീറിത്തെറിക്കുന്ന ജലകണങ്ങളുടെയുമെല്ലാം മനോഹരമായ ആവിഷ്‌കാരങ്ങൾ കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുന്നു. മുഖത്തേക്കാൾ പശ്ചാത്തല വിഷയങ്ങൾക്ക് പ്രാധാന്യം നൽകിയുള്ള ചിത്രങ്ങളാണ് ഉത്തമൻ കാടഞ്ചേരിയുടെ പ്രത്യേകതയെന്ന് ചിത്രങ്ങൾ കണ്ട എം.എൻ. കാരശ്ശേരി പറഞ്ഞു.


പ്രകൃതിയെയും മനുഷ്യ മനസ്സിന്റെ അഗാധതലങ്ങളെയും വർണങ്ങൾകൊണ്ട് ആവിഷ്‌കരിച്ച മോഹൻ ആലങ്കോടിന്റെ ചിത്രങ്ങളും ഏറെ കാണികളെ ആകർഷിച്ചു. സാഹിത്യോത്സവത്തിനെത്തിയ ദാമോദർ മൗസോ അടക്കമുള്ളവരും ചിത്ര-ഫോട്ടോ പ്രദർശനം കണ്ടാണ് മടങ്ങിയത്.


വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2