‘സീറോയിൽനിന്ന് ഹീറോയിലേക്ക്’ നാടക ക്യാമ്പ്

‘സീറോയിൽനിന്ന് ഹീറോയിലേക്ക്’ നാടക ക്യാമ്പ്
‘സീറോയിൽനിന്ന് ഹീറോയിലേക്ക്’ നാടക ക്യാമ്പ്
Share  
2024 Oct 15, 10:54 AM
VASTHU
MANNAN
laureal

ഉദുമ: കഴിവുകൾ പ്രദർശിപ്പിക്കാൻ കഴിയാതെ ഒതുങ്ങിപ്പോകുന്നവരെ കണ്ടെത്തി അവസരങ്ങളൊരുക്കാൻ പനയാൽ അമ്പങ്ങാട് സീറോ ടു ഹീറോ നാടക ക്യാമ്പ് സംഘടിപ്പിച്ചു. അമ്പങ്ങാട് നാലകത്ത് നടത്തിയ രണ്ടുദിവസത്തെ ക്യാമ്പിൽ അഭിനയം, ശ്രദ്ധ, താളം, സ്വഭാവം, കഴിവ്, സഭാകമ്പം മറികടക്കൽ, പ്രസംഗം, വ്യക്തിത്വ വികാസം, യോഗ എന്നിവയിൽ പരിശീലനം നൽകി. മെന്റലിസം ഷോ, ക്യാമ്പ് ഫയർ എന്നിവയും ഉണ്ടായിരുന്നു.


നാടക സിനിമാ പ്രവർത്തകൻ സനൽ പാടിക്കാനം, സിനിമാ സ്റ്റണ്ട് കോറിയോഗ്രാഫർ ആശിക് ദിവാകരൻ എന്നിവർ നേതൃത്വം നൽകി. ക്യാമ്പിലെ മികവുറ്റ പ്രകടനത്തിന് പൂജ കാസർകോട് അർഹയായി.


ക്യാമ്പ് രണ്ടാം പതിപ്പ് ഡിസംബർ 14, 15 തീയതികളിൽ നാലകത്ത് നടത്തും. പിന്നീട് രണ്ടുമാസം കൂടുമ്പോൾ തുടർക്യാമ്പുകളും ഉണ്ടാകും. എൻ.കെ. മനോജ്, ഡോ. കെ.വി. സജിത എന്നിവർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കെ.വി. സജിത്, കെ. കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു.


വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2