ജില്ലാ റോളർ സ്കേറ്റിങ് ചാമ്പ്യൻഷിപ്പ് കൊല്ലത്ത് തുടങ്ങി

ജില്ലാ റോളർ സ്കേറ്റിങ് ചാമ്പ്യൻഷിപ്പ് കൊല്ലത്ത് തുടങ്ങി
ജില്ലാ റോളർ സ്കേറ്റിങ് ചാമ്പ്യൻഷിപ്പ് കൊല്ലത്ത് തുടങ്ങി
Share  
2024 Oct 14, 09:25 AM
VASTHU
MANNAN
laureal

കൊല്ലം: ജില്ലാ കേഡറ്റ്, സബ്ജൂനിയർ, ജൂനിയർ, സീനിയർ, മാസ്റ്റേഴ്സ് റോളർ സ്കേറ്റിങ് ചാമ്പ്യൻഷിപ്പ് തുടങ്ങി. ജില്ലാ സ്പോർട്സ് കൗൺസിൽ എക്സിക്യുട്ടീവ് അംഗം കെ.രാധാകൃഷ്ണൻ മത്സരങ്ങൾ ഫ്ളാഗ് ഓഫ് ചെയ്തു.


ജില്ലാ റോളർ സ്കേറ്റിങ് അസോസിയേഷൻ പ്രസിഡന്റ്‌ എൻ.ശങ്കരനാരായണപിള്ള ചടങ്ങിൽ അധ്യക്ഷനായി. ജില്ലാ റോളർ സ്കേറ്റിങ് അസോസിയേഷൻ സെക്രട്ടറി പി.ആർ.ബാലഗോപാൽ, ട്രഷറർ എസ്.ബിജു, കെ.ആർ.എസ്.എ. ജനറൽ സെക്രട്ടറി ഇൻ ചാർജ് അനുരാജ് പൈങ്ങാവിൽ, ജോയിൻറ് സെക്രട്ടറി പി.അശോകൻ, എക്സിക്യുട്ടീവ് അംഗം എ.ശിവകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.


തുടർന്ന് വിവിധ പ്രായപരിധിയിലുള്ള ക്വാഡ്, ഇൻലൈൻ ആൺ, പെൺകുട്ടികളുടെ റിങ് റെയ്‌സ് സ്പീഡ് സ്കേറ്റിങ് മത്സരങ്ങൾ നടന്നു. കെ.വി.അക്ഷയ്, സി.പി.കിരൺ, ലിജു പോൾ, സി.പി.പ്രസന്നൻ തുടങ്ങിയവർ നേതൃത്വം നൽകി.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2