ഞാൻ ഒരുപാട് പരാജയപ്പെട്ടവനാണ്, ഇന്നലെ ആ കാര്യം ചെയ്തതുകൊണ്ടാണ് മികച്ച പ്രകടനം നടത്തിയത്: സഞ്ജു സാംസണ്‍

ഞാൻ ഒരുപാട് പരാജയപ്പെട്ടവനാണ്, ഇന്നലെ ആ കാര്യം ചെയ്തതുകൊണ്ടാണ് മികച്ച പ്രകടനം നടത്തിയത്: സഞ്ജു സാംസണ്‍
ഞാൻ ഒരുപാട് പരാജയപ്പെട്ടവനാണ്, ഇന്നലെ ആ കാര്യം ചെയ്തതുകൊണ്ടാണ് മികച്ച പ്രകടനം നടത്തിയത്: സഞ്ജു സാംസണ്‍
Share  
2024 Oct 13, 12:51 PM
VASTHU
MANNAN
laureal

ഇന്നലെ ബംഗ്ലാദേശിനെതിരായ മൂന്നാം മത്സരത്തില്‍ സഞ്ജു സാംസണ്‍ തൻ്റെ ആദ്യ ടി20 സെഞ്ച്വറി നേടി. 47 പന്തില്‍ എട്ട് സിക്‌സറും 11 ഫോറുമടക്കം 111 റണ്‍സാണ് സാംസണ്‍ നേടിയത്. വെറും 40 പന്തിലാണ് അദ്ദേഹത്തിൻ്റെ സെഞ്ച്വറി പിറന്നത്, ഇത് ഒരു ഇന്ത്യൻ കളിക്കാരൻ്റെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ ടി20 സെഞ്ചുറിയായി മാറി. കൂടാതെ ഒരു ഇന്ത്യൻ വിക്കറ്റ് കീപ്പറുടെ ആദ്യ ടി 20 സെഞ്ച്വറി കൂടിയാണ് പിറന്നത്.


സാംസണിൻ്റെ പ്രകടനം ഇന്ത്യയെ 297/6 എന്ന കൂറ്റൻ സ്‌കോറിലെത്തിക്കാൻ സഹായിച്ചു, ഇത് T20I ക്രിക്കറ്റിലെ ഒരു ടെസ്റ്റ് പ്ലെയിങ് രാജ്യത്തിൻറെ ഏറ്റവും ഉയർന്ന സ്കോറാണ്. വന്നവനും പോയവനും നിന്നവനും എല്ലാം തകർത്തടിച്ച ഇന്ത്യൻ ഇന്നിംഗ്‌സിനെ ശരിക്കും എങ്ങനെ വാഴ്ത്തണം എന്ന് അറിയാതെയാണ് ക്രിക്കറ്റ് ലോകം നിന്നത് എന്ന് പറയാം.

മാൻ ഓഫ് ദി മാച്ച്‌ ആയി തിരഞ്ഞെടുക്കപ്പെട്ട ശേഷം സഞ്ജു പറഞ്ഞത് ഇങ്ങനെ 'എനിക്ക് കൂടുതല്‍ നന്നായി ചെയ്യാൻ കഴിയും. എന്റെ ടീം അംഗങ്ങള്‍ എല്ലാം എന്റെ നേട്ടത്തില്‍ സന്തോഷിക്കുന്നു എന്ന് കാണുമ്ബോള്‍ ഈ ഇന്നിങ്സിന് പ്രത്യേകത കൂടുന്നു. എനിക്ക് ഗ്രൗണ്ടില്‍ പോയി എന്തൊക്കെ ചെയ്യാൻ സാധിക്കുമെന്ന് ഉള്ളില്‍ ഒരു വിശ്വാസം ഉണ്ടായിരുന്നു. അതാണ് ഇന്ന് ചെയ്തത്.'


'ധാരാളം ഗെയിമുകള്‍ കളിക്കുമ്പോള്‍ സമ്മർദ്ദവും പരാജയങ്ങളും എങ്ങനെ കൈകാര്യം ചെയ്യണമെന്ന് എനിക്കറിയാം. കാരണം ഞാൻ ഒരുപാട് പരാജയപ്പെട്ടു. ബേസിക്ക് കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക, നിങ്ങള്‍ നന്നായി ചെയ്യുമെന്ന് സ്വയം വിശ്വസിക്കുക. അത് മാത്രമാണ് ചെയ്യാൻ പറ്റുന്നത്.

'നിങ്ങളുടെ രാജ്യത്തിന് വേണ്ടി കളിക്കുമ്ബോള്‍ എപ്പോഴും സമ്മർദ്ദം ഉണ്ട്. എന്നാല്‍ എനിക്ക് നന്നായി കളിക്കണം ആളായിരുന്നു ചിലതൊക്കെ തെളിയിക്കണം ആയിരുന്നു. അതിനായി ഞാൻ ഓരോ പന്തിലും ഫോക്കസ് ചെയ്തു. കൂടുതല്‍ കാര്യങ്ങള്‍ ഒന്നും ചിന്തിച്ചില്ല.' സഞ്ജു പറഞ്ഞു .


ടീം നേതൃത്വത്തിൻ്റെ പൂർണ പിന്തുണ തനിക്ക് ലഭിച്ചിട്ടുണ്ടെന്നും സാംസണ്‍ പറഞ്ഞു.


'വാക്കില്‍ മാത്രമല്ല, പ്രവൃത്തിയിലും അവർ എന്നെ പിന്തുണയ്ക്കുമെന്ന് നേതൃത്വം എന്നോട് പറയുന്നു. കഴിഞ്ഞ പരമ്പരയില്‍ ഞാൻ രണ്ട് തവണ പൂജ്യത്തിന് പുറത്തായി. എന്ത് ചെയ്യണം എന്ന് അറിയാതെ കേരളത്തിലേക്ക് മടങ്ങിയപ്പോള്‍ സൂര്യകുമാറും ഗംഭീറും പിന്തുണച്ചു 'അദ്ദേഹം പറഞ്ഞു. സഞ്ജു മാൻ ഓഫ് ദി മാച്ച്‌ ആയി തിരഞ്ഞെടുക്കപെട്ടപ്പോള്‍ മികച്ച ബാറ്റിംഗ് പ്രകടനത്തിന് ഓള്‍റൗണ്ടർ ഹാർദിക് പാണ്ഡ്യ പ്ലെയർ ഓഫ് ദി സീരീസ് ആയി തിരഞ്ഞെടുക്കപ്പെട്ടു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2