രൗദ്ര സാത്വികം ഈ കവിത
:ജി.ഹരി നീലഗിരി
പ്രതിഭാ സന്നിഭമായ പ്രഭാസന്ധ്യയിൽ വംഗകവിയുടെ അനുഗ്രഹം നിറഞ്ഞു.. പ്രഭാവർമ്മയ്ക്കു സരസ്വതി സമ്മാനം ലഭിക്കുന്ന സുവർണ നിമിഷം..
നൃത്ത-നൃത്യാദികളും സുരഭില സംഗീതവും നിറഞ്ഞ അനശ്വര മുഹൂർത്തത്തിന് മേൽ കുളിർമഴ അനുഗ്രഹവർഷം ചൊരിഞ്ഞു.
ടാഗോർ തീയേറ്ററിൽ കവിതയുടെ മേളപ്പെരുക്കം നിറഞ്ഞു.
മലയാള കവിതയെ ദേശിയ വിഹായസ്സിലേക്ക് പിടിച്ചുയർത്തുന്ന ഉജ്വലമുഹൂർത്തമാണിത്.
ബാലാമണിയമ്മ, സുഗതകുമാരി എന്നീ കാവ്യദേവതകൾക്ക് സരസ്വതീദേവി ശിരസ്സിൽ വെച്ച് അനുഗ്രഹിച്ച രത്നാങ്കിത കാവ്യകിരീടം ഇക്കുറി നമ്മുടെ പ്രഭാവർമ്മയ്ക്ക്!
അരനൂറ്റാണ്ടിന്റെ കാവ്യ സപര്യക്ക് ഇത് ഉജ്വല സാഫല്യം..!
പ്രഭാവർമ്മയെ മഹാകവി ആക്കുന്ന ഘടകങ്ങൾ ഏതെല്ലാം?
മറ്റ് ഏതൊരു മലയാളകവിയിൽ നിന്നും വ്യതിരിക്ത്വമാണ് ആ കാവ്യ സംപുടം!
എപ്പോഴുംതളിർത്തപൂചൂടിനിൽക്കുന്നകണിക്കൊന്നമരമാണ് കൊന്നമരമാണ് ആ കാവ്യവൃക്ഷം. ആധുനികകവിതയോട് നിതാന്തജാഗ്രത പുലർത്താൻവൃത്തനിബദ്ധമായ ആ കവിതകൾ നിരന്തരം ഓർമ്മിപ്പിക്കുന്നുണ്ട്. പഴമയുടെ താരള്യവും പുതുമയുടെ രൗദ്രഭാവങ്ങളും അതിൽ നിറഞ്ഞുനിൽക്കുന്നു..
എന്നാൽ മുൻവിധിക്കാർക്ക് ചപല ഗദ്യത്തിൽ എഴുതുന്ന വരികൾ മാത്രമേ കവിതയാകൂ..
ഈ സന്നിഗ്ധതയിൽ ആണ് പ്രഭാവർമ ഇരുപുറവും കൂസാതെ വൃത്തത്തിൽ എഴുതി മുന്നേറുന്നത്... ആ കാവ്യനിർത്ധരി ജ്ഞാനപീഠത്തിന്റെ സാർവ്വ ലൗകികതയിലേക്ക് നിറഞ്ഞൊഴുകട്ടെ എന്ന് കവി കെ.ജയകുമാർ ആശംസിച്ചു.
ഒറ്റയാൻ്റെ ധിക്കാരമാണിത്. സാഹിത്യ കാട്ടിലെ ഓടമുളയൊടിക്കുന്ന ഒറ്റയാനാണ് പ്രഭാവർമയെന്നു ജയകുമാർ പറഞ്ഞു .
ഏകാന്തമായ വിഷത്തെ അമൃതാകുന്ന കുമാരകവിയാണ് തന്റെ നിദാന്ത പ്രചോദന
യെന്ന് പ്രഭാവർമ മറുപടി പ്രസംഗത്തിൽ വ്യക്തമാക്കി .
ഒ.എ.ൻവി ഏറ്റുമാനൂർ സോമദാസൻ എന്നിവരുടെ അനുഗ്രഹങ്ങളാണ് തനിക്ക് നിത്യ പ്രചോദനം എന്ന് അദ്ദേഹം ഓർത്തു.
പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് ഒരു ജീവപര്യന്ത തടുവുകാരനിൽ നിന്നു കിട്ടിയ അഭിനന്ദനക്കത്താണ് ജീവിതത്തിലെ ഏറ്റവും വലിയ നിധിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു .
റാണീ മോഹൻദാസ് ,ബി സന്ധ്യ ഐ പി എസ് കഥാകൃത്ത് രാമനുണ്ണി ജോർജ് ഓണക്കൂർ
വി.ശിവൻകുട്ടി എം.എൽ.എ,ആർ എസ് ബാബു ,ഗിരീഷ് പുലിയൂർ എന്നിവർ കവിയെ അഭിനന്ദിക്കാൻ എത്തിഉയരുന്നു.
തുടർന്ന് തംബുരു താനേ ശ്രുതി മീട്ടിയപ്പോൾ .ദില്ലിക്കു പുറത്തുള്ള ആദ്യത്തെ സരസ്വതി സമ്മാന പുരസ്‌കാര സമർപ്പണം .
ഒരു ചെമ്പനീർ പൂവിറുത്തു ഞാൻ ഓമലേ ഒരുവേള നിൻ നേർക്ക് നീട്ടിയില്ലേ ? എൻറെ ചെമ്പനീർ പൂക്കുന്നത് ആർക്ക് വേണ്ടി ?സുഗന്ധം പരത്തുന്നത് ആർക്ക് വേണ്ടി ? പറയൂ നി പറയൂ...
ഉണ്ണിമേനോൻ്റെ ആലാപനമികവിലേക്ക് അപർണ-രാജേശ്വര്യാദി പെൺ കുയിലുകളുടെ മറുമൊഴികൾ
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group