വനവാസി ഊരുകളിൽ
ഗാന്ധിവരയുമായി
ഡോ. ജിതേഷ്ജി
'ഇന്ത്യയുടെ ആത്മാവ് കാണണമെങ്കിൽ ഗ്രാമങ്ങളിലേക്ക് പോകൂ' എന്ന് ആഹ്വാനം ചെയ്ത മഹാത്മജിയുടെ ജീവിതം വനവാസികളുടെ ഹൃദയത്തിൽ വരച്ചിട്ടു കൊണ്ട് അതിവേഗചിത്രകാരൻ ഡോ. ജിതേഷ്ജി ശബരിമല അട്ടത്തോട് വനവാസി ഊരിൽ സംഘടിപ്പിച്ച 'എല്ലാവരുടെയും ഹൃദയത്തിൽ ഗാന്ധിവര ' വേറിട്ട അനുസ്മരണപരിപാടിയായി. വനവാസി ഊരിലെ എല്ലാവരെയും വെറും നാലേ നാലു വര കൊണ്ട് ഗാന്ധിച്ചിത്രം വരയ്ക്കാൻ പരിശീലിപ്പിച്ചിട്ടാണ് ഡോ. ജിതേഷ്ജി മടങ്ങിയത്.
പരിസ്ഥിതി പ്രവർത്തകയും കവയിത്രിയുമായ സുഗതകുമാരി ടീച്ചറുടെ അനുസ്മരണാർത്ഥമായി പ്രവർത്തിക്കുന്ന 'സുഗതവനം ' ചാരിറ്റബിൾ ട്രസ്റ്റ് വനവാസി ഊരുകളിൽ സംഘടിപ്പിക്കുന്ന ഗാന്ധി ജയന്തി അനുസ്മരണച്ചടങ്ങുകളുടെ ന്റെ ഉദ്ഘാടനവും ഡോ. ജിതേഷ്ജി നിർവഹിച്ചു.
പെരുനാട് ഗ്രാമപഞ്ചായത്ത് ശബരിമല വാർഡ് മെമ്പർ മജ്ഞു പ്രമോദ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വനവാസി ഊരുമൂപ്പൻ വി കെ നാരായണൻ, സുഗതവനം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനും സംസ്ഥാന വനം വകുപ്പിന്റെ 'വനമിത്ര' പുരസ്‌കാരജേതാവുമായ എൽ സുഗതൻ, വനവാസി സാമൂഹ്യ പഠന കേന്ദ്രം അദ്ധ്യാപിക അഭിരാമി, സുനോജ്, സൗദി പ്രവാസി സൗഹൃദ കൂട്ടായ്മ കൺവീനർ മുരളി പണിക്കരേത്ത്
തുടങ്ങിയവർ പ്രസംഗിച്ചു
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group