തോൽപ്പെട്ടിയിൽ സാംസ്‌കാരിക സമ്മേളനം സംഘടിപ്പിച്ചു
തോൽപ്പെട്ടി:
കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് തോൽപ്പെട്ടി യൂണിറ്റ് സംയുക്തമായി സംഘടിപ്പിച്ച
'ഷൈൻ ഓഫ് മദീന'മീലാദ് സമ്മേളനത്തിന്റെ ഭാഗമായി തോൽപ്പെട്ടിയിൽ സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
ജമാൽ സഅദി പള്ളിക്കൽ നബിദിന സന്ദേശം നൽകി.
തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി ബാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.
ഹാരിസ് ഖുതുബി അധ്യക്ഷത വഹിച്ചു.
സയ്യിദ് സ്വാലിഹ് സഅദി പ്രാർത്ഥന നിർവഹിച്ചു.
ശശി കെ, ശ്രീനിവാസൻ പി. വി,നസീർ ടി,പ്രകാശൻ കെ, രാധാകൃഷ്ണൻ കെ, അലി എം.എച്ച്, നൗഫൽ റഷീദ്, റസാഖ് സഖാഫി തുടങ്ങിയവർ സംസാരിച്ചു.
ജില്ലാതല വയോജന
കമ്മിറ്റി യോഗം ചേർന്നു
കൽപ്പറ്റ:വയനാട് ജില്ലയിലെ വയോധികരുടെ സംരക്ഷണം ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായുള്ള ജില്ലാതല വയോജന കമ്മിറ്റി യോഗം കൽപ്പറ്റ ജില്ലാ സാമൂഹ്യ നീതി ഓഫീസിൽ ചേർന്നു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ അധ്യക്ഷത വഹിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ആമുഖ പ്രസംഗം നടത്തി.
പൊതുഇടങ്ങളിലും ആരോഗ്യ മേഖലയിലും മറ്റും സുരക്ഷാ സംബന്ധമായി
ജില്ലയിലെ വയോധികർ നേരിടുന്ന വിവിധ പ്രശ്നങ്ങൾ ചർച്ചാവിഷയമായിരുന്നു. ബന്ധപ്പെട്ട വകുപ്പിലെ ജില്ലാതല ഓഫീസർമാർക്ക് പരിഹാര നടപടികൾ സ്വീകരിക്കാൻ യോഗത്തിൽ നിർദേശമുണ്ടായി.
ജില്ലാ സാമൂഹ്യ നീതി ഓഫിസർ ശ്രീ.പ്രജിത്ത് കെ.കെ, ടെക്നിക്കൽ അസി.ശ്രീമതി.ശ്രിന്യ വി,സാംസ്കാരിക പ്രവർത്തകർ,വിവിധ വകുപ്പുകളിലെ ജില്ലാതല ഓഫീസർമാർ യോഗത്തിൽ സന്നിഹിതരായിരുന്നു
യാത്രയയ്പ്പ് നൽകി
കൽപ്പറ്റ:കോഴിക്കോട് ജില്ലാ സാക്ഷരതാ മിഷൻ കോഓർഡിനേറ്ററായി സ്ഥലം മാറി പോകുന്ന വയനാട് ജില്ലാ സാക്ഷരതാ മിഷൻ കോർഡിനേറ്റർ പി.വി. ശാസ്ത പ്രസാദിന്
യാത്രയയ്പ്പ് നൽകി.
വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ ജുനൈദ് കൈപ്പാണി ഉപഹാരം കൈമാറി.
അസി കോഓർഡിനേറ്റർ
സ്വയ എം.കെ. , ഗീത എ.എസ്, പി.വി ജാഫർ, വസന്ത എം.കെ തുടങ്ങിയവർ
പങ്കെടുത്തു.
ആരോഗ്യ പുരോഗതിയിൽ ഫാർമസിസ്റ്റുകളുടെ
സേവനം മാതൃകാപരം :
ജുനൈദ് കൈപ്പാണി
കൽപ്പറ്റ:
സുരക്ഷിതമായ ഔഷധോപയോഗത്തിനു കൃത്യമായ നിർദ്ദേശങ്ങൾ നൽകുന്നതോടൊപ്പംതന്നെ
കടമയും ഉത്തരവാദിത്വങ്ങളും ഗൗരവമായി നിറവേറ്റി ആരോഗ്യ പുരോഗതിയിൽ ഫാർമസിസ്റ്റുകൾ നൽകുന്ന
സേവനം മാതൃകാപരമാണെന്ന് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി അഭിപ്രായപ്പെട്ടു.
കേരളാ പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ വയനാട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റയിൽ നടത്തിയ
ഫാർമസിസ്റ്റ് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാജിദ് എം അധ്യക്ഷത വഹിച്ചു.
കെ.പി.പി.എ സംസ്ഥാന പ്രസിഡന്റ് ഗലീലിയോ ജോർജ് മുഖ്യപ്രഭാഷണം നടത്തി.എൽസൺ പോൾ,
കെ. ദിനേശ്,എം ഹിരോഷി,
സജീബ് ഒ. ടി,റെജി. കെ, ശ്രീവിദ്യ കെ തുടങ്ങിയവർ സംസാരിച്ചു.
കേരളത്തിലെ ഫാർമസിസ്റ്റുകൾ പൊതുജനങ്ങൾക്ക് ഏറ്റവും എളുപ്പം പ്രാപ്യരായ ഔഷധ വിദഗ്ദ്ധരാണ്. മരുന്ന്, അവയുടെ ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട ഒരു സമൂഹത്തിലെ സമ്പർക്കത്തിൻ്റെ ആദ്യ ഘട്ടമാണ് ഫാർമസിയിലെ രജിസ്റ്റേർഡ് ഫാർമസിസ്റ്റ്. സമൂഹത്തിലെ ആരോഗ്യ പരിരക്ഷാ പരിപാടി മൂല്യവത്തായ പ്രൊഫഷണൽ സേവനമാക്കി മാറ്റാൻ മലയാളി ഫാർമസിസ്റ്റുകൾ കാണിക്കുന്ന പ്രവർത്തനനങ്ങൾക്ക് പ്രചോദനവും നേതൃപരമായ പിന്തുണയും നൽകുവാൻ കെ.പി.പി.എ നടത്തുന്ന ശ്രമങ്ങളെയും ജുനൈദ് കൈപ്പാണി അഭിനന്ദിച്ചു.
പൊതുജനങ്ങളുടെ ആരോഗ്യത്തെ ഹാനീകരമായി ബാധിക്കുന്ന തെറ്റായ മരുന്നുപയോഗത്തെ സംബന്ധിച്ചു കെ.പി.പി.എ നടത്തുന്ന ബോധവത്കരണപരിപാടി പ്രശംസനീയമാണെന്നും ജുനൈദ് പറഞ്ഞു.
ഇന്ത്യയിൽ ഏകദേശം പത്തുലക്ഷത്തോളം ഫാർമസിസ്റ്റുകൾ ഫാർമസി അനുബന്ധ മേഖലയിൽ ജോലി ചെയ്തു വരുന്നു. ലോകത്തിലെ ആരോഗ്യ മേഖലയിലെ മൂന്നാം സ്ഥാനത്ത് നിൽക്കുന്ന വലിയ പ്രൊഫഷനാണ് ഫാർമസി. അതിൽ ഏറ്റവും ശ്രദ്ധേയ സാന്നിധ്യമാണ് മലയാളി
ഫാർമസിസ്റ്റുകളെന്നും ജുനൈദ് കൈപ്പാണി ഉണർത്തി.
മരുന്നുകൾ ശരിയായ അളവിലും വിലയിലും ഗുണമേന്മയിലും ലഭിക്കണമെന്നത് ഒരു പൗരന്റെ അവകാശം എന്നതുപോലെ പ്രധാനമാണ് അവ കൈകാര്യം ചെയ്യേണ്ടത്. മരുന്നുകളുടെ ദുരുപയോഗവും സ്വയം ചികിത്സയും തടയേണ്ടതും സമൂഹത്തിന്റെ ആരോഗ്യ സംരക്ഷണത്തിൽ മുൻപന്തിയിൽ നിൽക്കേണ്ടതും ഫാർമസിസ്റ്റുകളുടെ കടമയും ഉത്തരവാദിത്വവുമാണ്. ഇതിനെ ഓർമിപ്പിക്കുന്നതാണ്
''ഫാർമസിസ്റ്റുകൾ ആഗോള ആരോഗ്യ ആവശ്യങ്ങൾ നിറവേറ്റുക''
എന്ന ഈ തവണത്തെ ഫാർമസി ദിന വിഷയമെന്നും ജുനൈദ് പറഞ്ഞു.
'ഷീൻ റിഫ്ളക്ഷൻ'
പരിശീലനം സംഘടിപ്പിച്ചു
കോറോം: വിദ്യഭ്യാസ സാമൂഹിക രംഗത്ത് പ്രവർത്തിക്കുന്ന ഷീൻ ഇൻ്റർനാഷ്ണലിൻ്റെ നേതൃത്വത്തിൽ മികച്ച ട്രൈയ്നേഴ്സിനെ വാർത്തെടുക്കുന്നതിനുള്ള റിഫ്ളക്ഷൻ ട്രെയ്നേഴ്സ് ട്രൈനിങ്ങിൻ്റെ അഞ്ചാം ബാച്ചിൻ്റെ പരിശീലനം വയനാട് കോറോം വെസ്റ്റേൺ ഗഡ്സ് ക്യാമ്പസിൽ വെച്ച് നടന്നു. വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ക്യാമ്പിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ഷീൻ മാനേജിങ് ഡയറക്ടർ മുഹമ്മദ് റാഫി കെ.ഇ, റഊഫ് എളേറ്റിൽ, നിഷാദ് മുഹമ്മദ്, ബഷീർ എടാട്ട് , ബഷീർ ചാലുശ്ശേരി, മുസ്തഫ ചെന്നലോട് , ഫെമിന ഷാജു എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി
പൗരബോധം വളർത്താൻ
എസ്.പി.സി നടത്തുന്ന ശ്രമം ശ്ലാഘനീയം:ജുനൈദ് കൈപ്പാണി
പുളിഞ്ഞാൽ:
വിദ്യാർഥികളിൽ പ്രകൃതിസ്നേഹം, പരിസ്ഥിതി സംരക്ഷണബോധം, പ്രകൃതി ദുരന്തങ്ങൾക്കെതിരെ പ്രവർത്തിക്കാനുള്ള സന്നദ്ധത എന്നിവ വളർത്തുവാൻ വേണ്ടി എസ്. പി. സി
നടത്തുന്ന ശ്രമങ്ങൾ ശ്ലാഘനീയമാണെന്ന് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി അഭിപ്രായപ്പെട്ടു.
പുളിഞ്ഞാൽ ഗവ.ഹൈസ്കൂളിൽ നടക്കുന്ന മൂന്ന് ദിവസത്തെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് ക്യാമ്പിന് പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പി.ടി.എ പ്രസിഡന്റ് അബ്ദുൾ ജബ്ബാർ അധ്യക്ഷത വഹിച്ചു.വെള്ളമുണ്ട പോലീസ് സ്റ്റേഷൻ
ഐ.പി സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മിസ്ട്രസ് ഉഷാ കുമാരി,എസ്. ഐ വിനോദ് ജോസഫ്, മിഥുൻ ഡി.ഐ, ഗീത കെ, ശബാന റഹീം തുടങ്ങിയവർ സംസാരിച്ചു.
സാമൂഹ്യപ്രശ്നങ്ങളിൽ ഇടപെടാനും ദുരന്തഘട്ടങ്ങളിൽ ഉണർന്നു പ്രവർത്തിക്കാനും ഉള്ള മനോഭാവം വിദ്യാർഥികളിൽ വളർത്തുവാൻ എസ്. പി. സി പരിശീലനത്തിലൂടെ സാധിക്കുമെന്ന് ജുനൈദ് പറഞ്ഞു.സ്വഭാവ ശുദ്ധിയിലും പെരുമാറ്റ ശീലത്തിലും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു മാതൃകാ വിദ്യാർഥി സമൂഹത്തെ വാർത്തെടുക്കുവാനുള്ള കൂട്ടായ ഇടപെടൽ അഭിനന്ദനാർഹമാണെന്നും ജുനൈദ് പറഞ്ഞു.
സ്റ്റുഡന്റ് പോലീസ് കേഡറ്റ്:
അതിജീവനം ഉദ്ഘാടനം ചെയ്തു
തരുവണ:സ്റ്റുഡന്റ് പോലീസ് കേഡറ്റ് തരുവണ ഗവ.ഹൈസ്കൂൾ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച
അതിജീവനം ത്രിദിന പഠനക്യാമ്പ് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. നാസർ സാവാൻ അധ്യക്ഷത വഹിച്ചു.പോലീസ് ഇൻസ്‌പെക്ടർ
സുരേഷ് ബാബു, ജെസ്സി പി, അബ്ദുൽ റഹീം, ജംഷീന ടി. കെ, റഷീദ് സി തുടങ്ങിവർ സംസാരിച്ചു.
പൗരബോധവും, ലക്ഷ്യബോധവും, സാമൂഹ്യ പ്രതിബദ്ധതയും, സേവനസന്നദ്ധതയുമുള്ള ഒരു യുവജനതയെ വാർത്തെടുക്കുവാൻ എസ്. പി.സി നടത്തുന്ന ശ്രമങ്ങൾ പ്രശംസനീയമാണെന്ന് ജുനൈദ് കൈപ്പാണി പറഞ്ഞു.
വെള്ളമുണ്ട ജിഎംഎച്ച്എസ്എസിൽ നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു
വെള്ളമുണ്ട:ജി.എം.എച്ച്.എസ്.എസ് വെള്ളമുണ്ടയിൽ ജില്ലാ പഞ്ചായത്ത് അനുവദിച്ച അഞ്ചു ലക്ഷം രൂപയുടെ മൈയിന്റനൻസ് ഗ്രാൻഡ് ഉപോയോഗിച്ചുള്ള നവീകരണ പ്രവൃത്തി ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് മെമ്പറും
പി.ടി.എ പ്രസിഡന്റുമായ പി.കെ അമീൻ, വൈസ് പ്രസിഡന്റ് കേളോത്ത് സലീം,അംഗം ജബ്ബാർ സി. പി, പ്രിൻസിപ്പൽ പി.സി തോമസ് മാസ്റ്റർ,രേഖ സുരേഷ്,ഷാജി ഐക്കരകുടി
തുടങ്ങിയവർ സംബന്ധിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group