വരുന്നു 'ബാലകേരളം'...
തിരുവനന്തപുരം: ഒരു ലക്ഷം കുട്ടികൾക്ക് കലാ സാംസ്കാരിക പരിശീലനം നൽകുന്ന ബൃഹദ് പദ്ധതി കേരളത്തിൽ നടപ്പാക്കുമെന്ന് സാംസ്കാരിക വകുപ്പുമന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചു.
ഭാരത് ഭവൻ നേതൃത്വo നൽകുന്ന'ബാലകേരളം' എന്ന ഈ സ്വപ്ന പദ്ധതി കേരളത്തിലെ കുഞ്ഞുങ്ങളെ വിശ്വ പൗരന്മാരായി വാർത്തെടുക്കും.
ഒൻപതു ജില്ലകളിൽ,'കടൽമിഴി' എന്ന പേരിൽ തീരദേശ സാoസ്‌കാരിക പരിപാടികളും നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.
തിക്കാട് ഭാരത് ഭവനിൽ അഞ്ചു ദിവസങ്ങളായി നടന്നുവരുന്ന കാപിലാ വാൽസ്യായൻ നൃത്തോത്സവത്തിന്റെ സമാപനചടങ്ങ് ഉദ്‌ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
മൂന്ന് ജില്ലകളിൽ യുവപ്രതിഭകൾക്കായി കപിലാവാൽസ്യായൻ നൃത്തോത്സവങ്ങൾ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.ആലപ്പുഴ,തൃശൂർ,കാസർകോഡ് ജില്ലകളിലാകും പരിപാടികൾ.
കോവിഡ് കാലത്ത് കേരളത്തിൽ നാലു ബൃഹദ് സാംസ്‌കാരിക പദ്ധതികൾ നടപ്പാക്കിയതായി മന്ത്രി അറിയിച്ചു.
കലാകാരന്മാർക്ക് പ്രതിഫലം നൽകി അവത രിപ്പിച്ച 'മഴമിഴി' ഡിജിറ്റൽ പരിപാടി ഒരുകോടി പ്രേക്ഷകർ കണ്ടു.
ഗോത്രകലകളെ പ്രോത്സഹിപ്പിക്കാൻ ആദിവാസി ഊരുകളിൽ നാടൻ കലാപരിപാടികൾ അവതരിപ്പിച്ചു.ഭിന്നശേഷിക്കാരായ കുട്ടികൾക്കായി 'നിഷി'ൽ കലാപരിപാടി ഒരുക്കി.തീരദേശ കലാകാരന്മാർക്കായി 'തളിർമിഴി' പരിപാടിയും നടത്തി.
ഭാരത് ഭവൻ സെക്രട്ടറി ഡോ.പ്രമോദ് പയ്യന്നൂർ ആധ്യക്ഷം വഹിച്ചു.
മുൻമന്ത്രി പന്തളം സുധാകരൻ,മധുപാൽ,തൈക്കാട് കൗണ്സിലർ മാധവദാസ്,എസ്.രാധാകൃഷ്‌ണൻ അഡ്വ.റോബിൻ സേവ്യർ എന്നിവർ സംസാരിച്ചു.
മൈഥിലി ടീച്ചർ,നീനാപ്രസാദ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.
പദ്മശ്രീ ഗീതാ ചന്ദ്രൻ,വൈജയന്തി കാശി എന്നിവർ നൃത്തം അവതരിപ്പിച്ചു.
റിപ്പോർട്ട്:
ജി.ഹരി നീലഗിരി
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group