വിസ്മയകരം; ഈ 'വർണ്ണ ദള , ദ്വിമാസ ചിത്രകലാ കേമ്പ് :ചാലക്കര പുരുഷു

വിസ്മയകരം; ഈ 'വർണ്ണ ദള , ദ്വിമാസ ചിത്രകലാ കേമ്പ് :ചാലക്കര പുരുഷു
വിസ്മയകരം; ഈ 'വർണ്ണ ദള , ദ്വിമാസ ചിത്രകലാ കേമ്പ് :ചാലക്കര പുരുഷു
Share  
ചാലക്കര പുരുഷു എഴുത്ത്

ചാലക്കര പുരുഷു

2024 Sep 23, 07:27 PM
VASTHU
MANNAN
Dr.NishanthThoppil
mannan
vasthu
HARITHAMRUTHAM25

വിസ്മയകരം; ഈ 'വർണ്ണ ദള ,

ദ്വിമാസ ചിത്രകലാ കേമ്പ്

:ചാലക്കര പുരുഷു

മാഹി: ചിത്രരചനയിലൂടെ സ്വയംതൊഴിൽ കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ കേന്ദ്രവസ്ത്രമന്ത്രാലയം പന്തക്കലിൽ രണ്ട് മാസക്കാലമായി നടത്തിവരുന്ന ചിത്രകലാ കേമ്പ് അതിൻ്റെ ലക്ഷ്യപ്രാപ്തിയിലെത്തുകയാണ്.

ജീവിതത്തിൽ ഇതേവരെ ബ്രഷ്തൊട്ടിട്ടില്ലാത്തവരും, ചിത്രകലയോട് തെല്ലും താൽപ്പര്യമില്ലാതിരുന്നവരും ,ഇപ്പോൾ നിറക്കൂട്ടുകളുടെ കൂട്ടുകാരായി മാറി. വരകളുടെ പ്രണയിതാക്കളായി.

അവർ വരച്ചു കൂട്ടിയ ചിത്ര ശേഖരങ്ങൾ കാണികൾക്ക് വിസ്മയങ്ങളുമായി. പ്രാഥമിക നിറങ്ങൾ കൊണ്ട് മഴവില്ലിലില്ലാത്ത നിറങ്ങൾ വരെ ചാലിച്ചെടുത്ത അവർ, ഭാരതീയ പാരമ്പര്യ ചുമർചിത്രകലയുടെ പൊരുളറിഞ്ഞവരായി. സർഗ്ഗലോകത്തെ വിരൽത്തുമ്പിൽ ആവാഹിച്ചവരായി മാറി.

ചുമർചിത്രകലയുടെ സൃഷ്ടിപരമായ ഉണർവ്വ് കേമ്പിലെ ഓരോ അംഗവും ഏറ്റുവാങ്ങിയതായി കാണാം.

മഷിപ്പൂ വിൽ നിന്ന് തുടങ്ങി പോട്രൈറ്റ് വരെ എത്തി നിൽക്കുകയാണ് കേമ്പംഗങ്ങളുടെ രചനാലോകം' വരവർണ്ണങ്ങളുടെ ഭാവനാലോകത്തിലൂടെ അനുയാത്ര ചെയ്യാൻ രണ്ട്മാസമാകുമ്പോഴേക്കും ക്യാമ്പംഗങ്ങൾ കരുത്ത് നേടിയിരിക്കുന്നു. ' ചുമർചിത്രകലയുടെ രചനാസങ്കേതങ്ങളും, വർണ്ണപ്രയോഗരീതികളും, ആഖ്യാനശൈലികളുമെല്ലാം ഇവർ ഇതിനകം സ്വായത്തമാക്കിയിരിക്കുന്നു. അടിസ്ഥാന വർണ്ണങ്ങളുടെ പ്രയോഗം തൊട്ട് നൂതനമായ വർണ്ണ വിന്യാസങ്ങൾ വരെ ഇവിടെ അഭ്യസിപ്പിച്ചു വരുന്നു.

പല രൂപങ്ങളിലുമുള്ള ഗണപതി,പലഭാവങ്ങളിലുള്ളരാധാകൃഷ്ണന്മാർ,ശിവപാർവ്വതിമാർ , മോഹിനി, കഥകളി, കേരളീയ കലാരൂപങ്ങൾ, പ്രകൃതിചിത്രങ്ങൾ, തുടങ്ങിയവ കേൻവാസുകളിൽ നിറഞ്ഞുനിൽക്കുകയാണ്.

എസ്.എസ്.എൽ.സി. തൊട്ട് മാസ്റ്റർ ബിരുദം വരെയുള്ളവരും , പെൺകുട്ടികൾ തൊട്ട് അമ്മമാരും, അമ്മൂമ്മമാർ വരെയും ക്യാമ്പിൽ ' സജീവമാണ്.

അകാലത്തിൽ വിധവകളാകാൻ വിധിക്കപ്പെട്ടവർ, കേൻസർ അതിജീവിതർ,

അടുക്കളയിൽ കരിപിടിച്ച ജീവിതം നയിക്കേണ്ടി വന്നവരടക്കം , ജീവിതത്തിൻ്റെ പ്രതിസന്ധികളെ മറികടക്കാനുള്ള പ്രചോദനവും കരുത്തുമായി കേമ്പ് മാറുകയായിരുന്നു

ആർ.പി. ബിന്ദു, ശ്രീലീഖ , ബീനു, വിജിഷ , യതീഷ്, നീത, റീജ,സുമ ചാലക്കര, തുഷാര , ആർ.ശുഭശ്രീ തുടങ്ങി മുപ്പത് കലാകാരന്മാരാണ് കേമ്പിൽ നിറം പകരുന്നത്.

കേന്ദ്രവസ്ത്രമന്ത്രാലയത്തിൻ്റെ 'കാരിഗർഉത്താൻ ' പരിപാടിയുടെ ഭാഗമായി പുതുച്ചേരി സംസ്ഥാനത്തിന് അനുവദിച്ച ഏക ആർട്ടിസാൻസ് കേമ്പാണ് മാഹി പന്തക്കലിലെ ആശ്രയകലാ ഗേഹത്തിൽ 'നടക്കുന്നത്. രണ്ട് മാസത്തെ കേമ്പിൽ ' 300രൂപപ്രതിദിനസ്റ്റൈപ്പൻ്റ് ലഭിക്കും. പഠനോപകരണങ്ങളും പെയിൻ്റിങ്ങുകളുമെല്ലാം സൗജന്യമാണ്. പ്രമുഖ ചിത്രകാരിയും ആശ്രയ ഡയറക്ടറുമായ കെ.ഇ.സുലോചനയാണ് ക്യാമ്പ് ഡയറക്ടർ. കേമ്പ് 27 ന് സമാപിക്കും.


ചിത്ര വിവരണം: മാഹി പന്തക്കലിൽ നടക്കുന്ന ദ്വിമാസ ചിത്രകലാ കേമ്പ്

whatsapp-image-2024-09-23-at-17.44.01_2c7795d9

മൗനജാഥയും അനുസ്മരണവും

തലശ്ശേരി : സി ഐ ടി യു മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും സി പി എമ്മി ൻ്റെ മുതിർന്ന നേതാവുമായ എം എം ലോറൻസിൻ്റെ നിര്യാണത്തിൽ സിഐടിയു ഏറിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മൗന ജാഥയും .അനുസ്മരണവും സംഘടിപ്പിച്ചു . വി ജനാർദ്ദനൻ അധ്യക്ഷത വഹിച്ചു. സിഐടിയു ജില്ലാ സെക്രട്ടറി ടി പി ശ്രീധരൻ ഉദ്ഘാടനം ചെയ്തു . എസ് ടി ജയ്സൺ, ടി രാഘവൻ സംസാരിച്ചു


mannan-coconu-oil--new-advt

റെയിൽവെ അവഗണനക്കെതിരെ

ബുധനാഴ്ച നിരാഹാര സമരം 

 തലശ്ശേരി:അർഹതപ്പെട്ടത് പോലും അനുവദിക്കാതെ റെയിൽവെ സ്റ്റേഷനെ അവഗണിക്കുന്ന അധികാരികളുടെ നീതി നിഷേധത്തിനെതിരെ വികസന വേദി പ്രവർത്തകർ നാളെ (ബുധൻ) തലശ്ശേരി റെയിൽവെ സ്റ്റേഷൻ ഒന്നാം പ്ളാറ്റ്ഫോറത്തിന് മുന്നിൽ 8 മണിക്കൂർ നിരാഹാര സമരം സംഘടിപ്പിക്കും. രാവിലെ 9 മുതൽ വൈകിട്ട് 5 വരെ തുടരുന്ന ഉപവാസ സമരം തലശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംബ്ലാനി ഉദ്ഘാടനം ചെയ്യുമെന്ന് വേദി ഭാരവാഹികളായ കെ.വി.ഗോകുൽ ദാസും , സജീവ് മാണിയത്തും വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഉദ്ഘാടന ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൺ ജമുനാ റാണി ടീച്ചർ വിശിഷ്ടാതിഥിയാവും. വിവിധ സംഘടനാ പ്രതിനിധികൾ സംസാരിക്കും.- ഉത്തര മലബാറിന്റെ സ്വപ്ന പദ്ധതിയായ മൈസൂർ റെയിൽപാത, യാഥാർത്ഥ്യമാക്കണമെ മെന്നും അമ്യത് ഭാരത് പദ്ധതിയിൽ വികസനത്തിനായി അനുവദിച്ച തുക പൂർണ്ണമായി നൽകി ആരംഭിച്ച പ്രവർത്തികൾ കാലതാമസം കൂടാതെ പൂർത്തിയാക്കണമെന്നുമാണ്മുഖ്യമായുംഉന്നയിക്കുന്നത്.തീവണ്ടി യാത്രക്കാരുടെ സൗകര്യാർത്ഥം പുതിയ ബസ്റ്റാന്റിൽ നിന്ന് റെയിൽവ സ്റ്റേഷനിലേക്ക് പണിയാൻ തീരുമാനിച്ച അപ്രോച് റോഡ് ഉടൻ നിർമ്മിക്കണം .വന്ദേ ഭാരത് ഉൾപെടെയുള്ള വണ്ടികൾക്ക് തലശേരിയിൽ 

സ്റ്റോപ്പ് അനുവദിക്കണം തുടങ്ങിയ ആവശ്യങ്ങളും അംഗീകരിക്കണമെന്ന് ഭാരവാഹികൾവിശദീകരിച്ചു. സി.പി.അഷറഫ്, ബി. മുഹമ്മദ് കാസിം,എം.എം. രാജീവ്,നുച്ചിലകത്ത് അഹമ്മദ്,,രാം ദാസ് കരിമ്പിൽ, പി.സി. മുഹമ്മദലി,,പി.സമീർ, നൌഷാദ് പുല്ലമ്പി എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.


whatsapp-image-2024-09-23-at-17.45.38_d84086cf

അനുസ്മരണവും

രക്തദാന കേമ്പും നടത്തി


മാഹി:ഹ്യുമയിൻ ചാരിറ്റി മുണ്ടോക്കിന്റെ നേതൃത്വത്തിൽ പവിത്രൻ അനുസ്മരണവും സന്നദ്ധ രക്തദാന ക്യാമ്പും നടത്തി. ഹ്യൂമയിൻ പ്രസിഡന്റ് സലാം മണ്ടോളി അദ്ധ്യക്ഷത വഹിച്ചു. മലബാർ കാൻസർ സെന്റർ ബ്ലഡ് ബാങ്ക് ഇൻചാർജ് ഡോ: അഞ്ചു കുറുപ്പ്, പി പി റിയാസ് വട്ടക്കാരി കൈതാൽ, ഹാരിസ് സം.സാരിച്ചു. ഹ്യുമയിൻ സിക്രട്ടറി വിനീഷ് വിജയൻ സ്വാഗതവും അനില രമേഷ് നന്ദിയും പറഞ്ഞു.

 താലിഷ്, അജിത പവിത്രൻ, അനിൽ കുമാർ, ഷാൻ, സാമിർ, സനൂബ് അഷ്റഫ്, ഷിഹാബ്, ജിതിൻ ഹാരിദ്, നിഖിൽ രവീന്ദ്രൻ, ഒ പി പ്രശാന്ത്, ഫയാദ്, ഷർഹാൻ, രജീഷ് കരുവയിൽ നേതൃത്വം നൽകി. 


ചിത്രവിവർണം: ഡോ. അഞ്ജു കുറുപ്പ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നു


capture_1727109552

ചൊക്ലിയിൽ വോളി ആരവമുയരും 

ചൊക്ലി : ചൊക്ലി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി യ സമഗ്ര കായിക ഗ്രാമംപ്രൊജക്ടിലെ ആദ്യ കായിക ഇനമായ

വോളിബോൾ പരിശീലനത്തിൻ്റെ സംഘാടകസമിതി രൂപികരിച്ചു.

ചൊക്ലി രാമവിലാസംഹയർ സെക്കൻ്ററി സ്കൂളിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ്കമ്മിറ്റിചെയർപേഴ്സൺവി.എം. റീത്തയുടെ അദ്ധ്യക്ഷതയിൽചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്സി.കെ. രമ്യ ടീച്ചർ ഉദ്ഘാനം ചെയ്തു.

മുൻ സംസ്ഥാന സ്പോർട്സ് കൗൺസിൽപരിശീലകൻകെശിവദാസൻവിശിഷ്ടഅതിഥിയായി

പങ്കെടുത്തു.

രാമവിലാസം ഹയർക്കൻ്ററി സ്കൂൾമുൻ പ്രിൻസിപ്പൽഎം . ഹരീന്ദ്രൻ, പി.ടി.എ പ്രസിഡൻ്റ്കെ.ടി. കെ പ്രദീപൻ .ടി ജയേഷ്, നവാസ്പരത്തിൻ്റെവിടതലശ്ശേരി സ്പോർട്സ്

ഫൗണ്ടേഷൻ ചെയർമാൻപി.ബാലൻ മാസ്റ്റർരാജേന്ദ്രൻ ചൊക്ലി സംസാരിച്ചുപ്രധാനഅദ്ധ്യാപകൻപ്രദീപ് കിനാത്തിസ്വാഗതവും,വികസനസ്റ്റാൻ്റിങ്ങ്കമ്മിറ്റിചെയർപേഴ്സൺഎൻ.പി.സജിതനന്ദയും പറഞ്ഞു .

സംഘാടക സമിതിഭാരവാഹികളായികെ. ശിവദാസൻ(മുഖ്യരക്ഷാധികാരി)പ്രസീദ്കുമാർ

കെ.ടി.കെ. പ്രദീപൻആർ . രജ്ജുപ്രശാന്തൻ.ടിപ്രദീപ് കിനാത്തിഎൻ.പി. സജിതനവാസ്. പി.പി. അബ്ദുൾ അസീസ്എൻ.ടി. പവിത്രൻരക്ഷാധികാരികൾ )എം. ഹരീന്ദ്രൻമാസ്റ്റർ(ചെയർമാൻ )ജയതിലകൻ മാസ്റ്റർപി.കെ. ദയാനന്ദൻ മാസ്റ്റർവൈസ് ചെയർമാൻ)ഷിബിലാൽ മാസ്റ്റർ(കൺവീനർ)

ടി. അതുൽ മാസ്റ്റർഷാജിൽ എ.എസ്.ഐവിജേഷ് കെ. ടി. കെനിവേക് കെ.വി.(ജോയിൻ്റ് കൺവീനർ)രജീഷ് ദാമോദരൻ(ട്രഷറർ )മുപ്പത്തി അഞ്ചംഗ എക്സിക്യുട്ടിവ് കമ്മിറ്റി

യെയും തിരഞ്ഞെടുത്തു.വോളീബോൾ പരിശീലത്തിന് കോച്ചിനെ നിയമിക്കാനും കായിക താരങ്ങളെ കേമ്പിൽ പ്രവേശിപ്പിക്കുന്നതിന് അപേക്ഷസ്വീകരിക്കാനും സംഘാടക സമിതി യോഗം തീരുമാനിച്ചു.

ചിത്രവിവരണം: ചൊക്ലി ഗ്രാമ പഞ്ചായത്ത്

പ്രസിഡണ്ട് സി.കെ.രമ്യ ഉദ്ഘാടനം ചെയ്യുന്നു

capture_1727110908

കുഞ്ഞഹമ്മദ് നിര്യാതനായി


തലശ്ശേരി: ഗുഡ്സ് ഷെഡ് റോഡിലെ ഷാഹിദ മൻസിലിൽ കാക്കാറമ്പത്ത് കുഞ്ഞഹമ്മദ് (85) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: അസ്ക്കർ, അഷറഫ്, ഷാഹിദ. മരുമക്കൾ: ഫെമിദ, ഫിർദൗസ്, ബഷീർ.


സംവരണ സീറ്റിൽ ഒഴിവുണ്ട്


തലശ്ശേരി: ടെമ്പിൾ ഗേറ്റ് ശ്രീ ജഗനാഥ് ഐ.ടി.ഐ യിൽ ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക്ക് മെക്കാനിക്ക്, ഡ്രാഫ്റ്റ്സ്മാൻ - സിവിൽ, റഫ്രിജറേഷൻ ആൻറ് എയർകണ്ടിഷനിംഗ് എന്നി ട്രേഡുകളിൽ ജനറൽവിഭാഗത്തിലും SC/ST വിഭാഗത്തിലും സീറ്റ് ഒഴിവുണ്ട് സെപ്തംബർ 30 നകം  ഐ. ടി. ഐ ഓഫിസിൽ ബദ്ധപ്പെടുക


whatsapp-image-2024-09-23-at-17.48.39_71acdc81

എളമ്പാളി ദേവി (ദേവൂട്ടി ടീച്ചർ)  


മാഹി:അഴിയൂർ ഉഷസ്സിൽ പരേതനായ കെ.കെ.ശ്രീധരൻ്റെ ഭാര്യ എളമ്പാളി ദേവി @ ദേവൂട്ടി ടീച്ചർ (89 )നിര്യാതയായി.

മാഹി ഗവ: ചെമ്പ്ര സ്കൂളിലെ മുൻ പ്രധാന അദ്ധ്യാപികയായിരുന്നു.

മക്കൾ: പ്രദീപ് കുമാർ (വിമുക്ത ഭടൻ), അജയകുമാർ (ബിസിനസ്സ്), പരേതനായ പ്രശാന്ത് കുമാർ, രാജേഷ് കുമാർ (അഭിഭാഷകൻ)

മരുമക്കൾ:

സുനില, ഷീബ, അനിത, സ്രുതി.

സഹോദരങ്ങൾ:

പരേതരായ കുമാരൻ, മുകുന്ദൻ, രാമകൃഷ്ണൻ

സംസ്കാരം ഇന്ന് ( 23 Sep) ഉച്ചക്ക് ഒരു മണിക്ക് അഴിയൂരിലെ വീട്ടുവളപ്പിൽ.


whatsapp-image-2024-09-23-at-17.49.23_5a98de99

തയ്‌ക്കൊണ്ടോ അക്കാദമി താരം നസ ഫാത്തിമയെ പോണ്ടിച്ചേരി മുഖ്യമന്ത്രി .എൻ .രംഗസ്വാമി ആദരിക്കുന്നു .


മാഹി : തമിഴ് നാട്ടിലെ ദിണ്ടിഗലിൽ നടന്ന ഖേലോ ഇന്ത്യ അസ്മിത വിമൻസ് ലീഗ്‌ ഫേസ് -2 തയ്‌ക്കൊണ്ടോചാമ്പ്യൻഷിപ്പിൽ പോണ്ടിച്ചേരി സംസ്ഥാനത്തിന് വേണ്ടി വെങ്കല മെഡൽ നേടിയ തയ്‌ക്കൊണ്ടോ അക്കാദമി താരം നസ ഫാത്തിമയെ പോണ്ടിച്ചേരി മുഖ്യമന്ത്രി .എൻ .രംഗസ്വാമി ആദരിക്കുന്നു . ചടങ്ങിൽ പ്രസിഡന്റ് സ്റ്റാലിൻ ,ജനറൽ സെക്രട്ടറി മഞ്ജുനാഥ് ,കോച്ച് മാസ്റ്റർ ഫഹദ് ,ടി സി ചെയർമാൻ ഭഗത് സിങ് എന്നിവർ പങ്കെടുത്തു .


whatsapp-image-2024-09-23-at-20.07.44_6b7c0bf0

നഷ്ടപ്രതാപം വീണ്ടെടുക്കാൻ തലശ്ശേരിയിൽ ജനമുന്നേറ്റം.: ചാലക്കര പുരുഷു


തലശ്ശേരി: ഗതകാല പ്രതാപം ഒന്നൊന്നായി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന തലശ്ശേരിയുടെ പിന്നോക്കാവസ്ഥക്കെതിരെ തലശ്ശേരി വികസന സമിതി നടത്തിക്കൊണ്ടിരിക്കുന്ന നിരന്തര പോരാട്ടം നഗരവാസികളുടെ പിന്തുണയാർജ്ജിക്കുന്നു.

പോരായ്മകളും, ഇല്ലായ്മകളുമാണ് പൈതൃക നഗരത്തിന് ഏറെയും പറയാനുള്ളത്.

ദശകങ്ങളേറെ പഴക്കമുള്ള സ്വപ്ന പദ്ധതികളടക്കം ഇനിയും എങ്ങും എത്തിയിട്ടുമില്ല.

ബ്രിട്ടീഷ്ഭരണാധികാരികൾ തലശ്ശേരി എന്ന ചരിത്ര പട്ടണത്തിന് നൽകിയിരു ന്ന സ്ഥാനം എത്ര വലിയതായിരുന്നുവെന്ന്,

1804 ലെബ്രിട്ടീഷ് ഭരണകാലത്തെ ഭൂപടം തെളിയിക്കുന്നു .

തിരുവിതാംകൂറും, കൊച്ചിയും,കോഴിക്കോടും

തലശ്ശേരിയും,മാത്രമെ 220വർഷങ്ങൾ പഴക്കമുള്ള ഈ ഭൂപടത്തിൽ സ്ഥാനം പിടിച്ചിട്ടുള്ളൂ .വീര കേരളപഴശ്ശി രാജാവിനെ നേരിടാൻ, ബ്രിട്ടീഷ് രാജ്ഞിയുടെ

നിർദ്ദേശാനുസരണം ഇന്ത്യയിലെ,തലശ്ശേരിയിലേക്ക് എത്താൻ നിയോഗി

ക്കപ്പെട്ട അക്കാലത്തെബ്രിട്ടീഷ് സൈനിക കമാൻഡറും, ക്രിക്കറ്റ് പ്രേമിയും ആയിരുന്ന

കേണൽ. ആർതർ വെല്ലസ്ലി, ക്രിക്കറ്റ് പരിശീല നം നടത്തുമ്പോൾ, ക്രിക്കറ്റ് കളിയിൽ താത്പര്യം പ്രകടി  പ്പിച്ചിരുന്ന, മൈതാനത്തിന ടുത്ത് താമസക്കാരായിരു ന്ന തദ്ദേശീയരായ മത്സ്യതൊഴിലാളികളെയും, അലക്ക് തൊഴിലാളികളെ

യും ക്രിക്കറ്റ് കളി പഠിപ്പിച്ചു കൊടുത്തു എന്നതാണ്ചരിത്രം. ഇന്ത്യയിൽ ആദ്യ

മായി ക്രിക്കറ്റ് കളി നടന്നത്1715 - ൽ കൽക്കട്ടയിൽ

ആയിരുന്നുവെങ്കിലും, അത് സായ്പ്പൻമാർ തമ്മിൽ മാത്രമായിരുന്നു.

എന്നാൽ,1802-ൽ കേണൽ ആർതർ വെല്ലസ്ളിയിലൂടെ

ക്രിക്കറ്റ് കളി പഠിച്ചിരുന്നആദ്യ തദ്ദേശീയരായ ഇന്ത്യ

ക്കാർ തലശ്ശേരിയിലെ മത്സ്യത്തൊഴിലാളികളും,"ധോബികൾ " എന്നറിയപ്പെട്ടിരുന്ന അലക്ക്തൊഴിലാളികളുമായിരുന്നു. വില്യം ലോഗന്റെ മലബാർ മാന്വലിൽ അത് പ്രതിപാദിക്കുന്നുമുണ്ട്.അതിനാലാണ് ഇന്ത്യൻ

ക്രിക്കറ്റിന്റെ ഈറ്റില്ലമെന്നപേര് തലശ്ശേരിക്ക് വന്ന്ചേർന്നത്. അതിന് പുറമെ

ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെദക്ഷിണേന്ത്യയിലെ ആസ്ഥാന നഗരിയും തലശ്ശേരിയായിരുന്നു. അങ്ങനെ, അന്തർദേശീയതലത്തിലടക്കം പ്രാധാന്യം

ഉണ്ടായിരുന്ന ചരിത്ര പട്ടണം, കേരളത്തിലെആദ്യ മുനിസിപ്പൽ നഗര

മായിരുന്നിട്ടും നാളിതു വരെ കോർപ്പറേഷൻപദവിയിലേക്ക് ഉയർത്തിയിട്ടില്ല.14 ജില്ലകൾ അനുവദിക്കപ്പെട്ടിട്ടും, ജില്ലയായി ഉയർത്തിയിട്ടില്ല.1951 മുതൽ പാർലമെ

ന്റ് ആസ്ഥാന നഗരിയായിരുന്നു തലശ്ശേരിയെങ്കിലും

1971-ൽ ആ പദവി എടുത്ത്മാറ്റി. അർഹതപ്പെട്ടത് ഒന്നും നൽകുന്നില്ല എന്ന്മാത്രമല്ല, നിലവിലുള്ളത്എല്ലാം എടുത്ത് മാറ്റുന്നസ്ഥിതിയാണ് ലൈറ്റ് ഹൗസിന്റെയടക്കം സ്ഥാന

ഭ്രംശത്തിലൂടെ തലശ്ശേരിഎന്ന ചരിത്ര പട്ടണത്തിന്

സംഭവിച്ച്കൊണ്ടിരിക്കുന്നത്.

അതാണ് ഇപ്പോൾ തല ശ്ശേരി റെയിൽവേ സ്റ്റേഷ ന്റെ നിരന്തര അവഗണന

യിലൂടെയും വ്യക്തമാക്കപ്പെടുന്നത്. ഇനിയും

പ്രതികരിച്ചില്ലെങ്കിൽ, തലശ്ശേരി എന്ന ചരിത്രപട്ടണം കേരളത്തിന്റെ

ഭൂപടത്തിൽ നിന്ന് തന്നെഒരുപക്ഷെ,അപ്രത്യക്ഷമായേക്കുമെന്ന് വികസന വേദി പ്രസിഡണ്ട് കെ.വി. ഗോകുൽദാസ് ആശങ്ക പ്രകടിപ്പിച്ചു. അങ്ങനെ സംഭവിക്കാതിരിക്കാനാണ്,ബഹുജനപങ്കാളിത്തത്തോടെപ്രക്ഷോഭത്തിന് തുടക്കംകുറിക്കുനതെന്ന് അദ്ദേഹം പറഞ്ഞു.


ചിത്രവിവരണം: 220 വർഷങ്ങൾക്ക് മുമ്പുള്ള തലശ്ശേരിയുടെ ഭൂപടം

whatsapp-image-2024-09-23-at-20.13.16_b48e7b9e

നവീകരിച്ച ഓഫീസ് ബ്ലോക്ക് തുറന്നു


തലശ്ശേരി :ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ നവീകരിച്ച പുതിയ ഓഫീസ് ബ്ലോക്കിന്റെ ഉദ്ഘാടനം ഡി.സി.സി പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ് നിർവഹിച്ചു. കണ്ടോത്ത് ഗോപി അധ്യക്ഷത വഹിച്ചു.വി.എ. നാരായണൻ,സജീവ് മാറോളി കെ.പി സാജു, ബെന്നി ജോസഫ്,ഡോ. പ്രദീപ് കുമാർ, ഡോ. പി വി രഞ്ജിത്ത് , പി.പി. ഗണേഷ് ബാബു, എ.വി.ശൈലജ സംസാരിച്ചു.


ചിത്ര വിവരണം: നവീകരിച്ച ഓഫിസ് ബ്ലോക്ക് അഡ്വ. മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്യുന്നു


whatsapp-image-2024-09-23-at-20.29.17_285f77de

ചാത്തുക്കുട്ടി നായരെ

അനുസ്മരിച്ചു


തലശ്ശേരി:സി.പി.ഐ.നേതാവും മുൻ കതിരൂർ പഞ്ചായത്ത് പ്രസിഡൻ്റുമായിരുന്ന .

ചാത്തുക്കുട്ടിനായരുടെ 23ാംചരമവാർഷികദിനത്തിൻ്റെ ഭാഗമായി അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു സി.പി.ഐ. കതിരൂർ ലോക്കൽ :കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണ പരിപാടി സി പി.ഐ തലശേരി മണ്ഡലം സെക്രട്ടറി

അഡ്വ. എം എസ് നിഷാദ് ഉൽഘാടനം ചെയ്തു.ലോക്കൽ കമ്മിറ്റി ഹാളിൽ നടന്ന പരിപാടിയിൽ

പൊന്ന്യം കൃഷ്ണൻ അധ്യക്ഷതവഹിച്ചു.

സി.പി.ഐ.കതിരൂർ ലോക്കൽ

സെക്രട്ടറി സി സജീവൻ

പിണറായി ഗ്രാമപഞ്ചായത്ത് അംഗം എ.പി.മോഹനൻ ,

കെ ദിപിൻ ,എം നളിനി സംബന്ധിച്ചു..


ചിത്രവിവരണം:അഡ്വ. എം എസ് നിഷാദ് ഉദ്ഘാടനം ചെയ്യുന്നു

 

capture_1727113952

ചെന്നൈയിൽ ബൈക്കപകടത്തിൽ

പന്തക്കൽ സ്വദേശി മരിച്ചു


മാഹി: ചെന്നൈ ചെങ്കൽപ്പേട്ടയിൽ ബൈക്ക് വൈദ്യുതി തുണി ലിടിച്ച് മാഹി പന്തക്കൽ സ്വദേശിയായ യുവാവ് മരിച്ചു - ചെങ്കൽപ്പേട്ട ഐ.ടി കമ്പനിയിലെ ജീവനക്കാരൻ പന്തക്കൽ നടുവിൽ നമ്പ്യാർ വീട്ടിൽ ഹരി (19)യാണ് മരിച്ചത്.ഞായറാഴ്‌ച്ച രാത്രി 10 നായിരുന്നു സംഭവം - ചെന്നൈ തഞ്ചാവൂർ മണ്ണാർക്കുടിയിൽ സ്ഥിരതാമസമാണ് പന്തക്കൽ നടുവിൽ നമ്പ്യാർ വീട്ടിൽ ഹരിയുടെ കുടുംബം.ഞായറാഴ്ച്ച രാത്രി 10 നാണ് സംഭവം.ഞായറാഴ്ച്ച കമ്പനി അവധിയായതിനാൽ താമസസ്ഥലത്ത് നിന്ന് ബൈക്കിൽ സുഹൃത്തുമായി യാത്ര ചെയ്യുന്നതിനിടയിലാണ് അപകടം നടന്നത്.

ഇവർ സഞ്ചരിച്ച ബൈക്ക് ചെങ്കൽപേട്ടിൽ വെച്ച് നിയന്ത്രണം വിട്ട് വൈദുതി തൂണിൽ ഇടിക്കുകയായിരുന്നു. ബൈക്ക് ഓടിച്ച ഹരി സംഭവസ്ഥലത്ത് തന്നെ മരിച്ചു. 

കാലിന് പരുക്കേറ്റ സുഹൃത്ത് തഞ്ചാവൂർ സ്വദേശി അമർനാഥി(23)നെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ച ഹരിയുടെ സംസ്ക്കാരം തഞ്ചാവൂർ മണ്ണാർക്കുടി ശ്മശാനത്ത് നടന്നു - അമ്മ പന്തക്കലിലെ നമ്പ്യാർ വീട്ടിൽ സത്യഭാമ - അച്ഛൻ - ശേഖർ (ലോറി ഡ്രൈവർ) സഹോദരൻ: വിഷ്ണു


whatsapp-image-2024-09-23-at-23.25.38_fc14cb70

സംഘാടക സമിതി രൂപീകരിച്ചു


ന്യൂ മാഹി : സിപിഐഎം ന്യൂ മാഹി ലോക്കൽ സമ്മേളനത്തിന്റെ ഭാഗമായുള്ള സംഘാടക സമിതി രൂപീകരിച്ചു. 24-ാം പാർടി കോൺഗ്രസിന്റെ ഭാഗമായുള്ള സിപിഐഎം ന്യൂ മാഹി ലോക്കൽ സമ്മേളനം 2024 ഒക്ടോബർ 25, 26 തീയതികളിലായി ഏടന്നൂരിൽ വച്ചാണ് നടക്കുന്നത്.


സംഘാടക സമിതി രൂപീകരണ യോഗം സിപിഐഎം തലശ്ശേരി ഏരിയ കമ്മിറ്റിയംഗം മുഹമ്മദ് അഫ്സൽ ഉദ്ഘാടനം ചെയ്തു. എസ്.കെ. വിജയൻ അധ്യക്ഷത വഹിച്ചു. കെ. ജയപ്രകാശൻ, പി.പി. രഞ്ചിത്ത്, അർജുൻ പവിത്രൻ എന്നിവർ സംസാരിച്ചു.

ഒക്ടോബർ 25ന് സഖാവ് ഒ. ആബൂട്ടി നഗറിൽ നടക്കുന്ന പ്രതിനിധി സമ്മേളനം സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ പി. പുരുഷോത്തമൻ ഉദ്ഘാടനം ചെയ്യും. ഒക്ടോബർ 26 ന് റെഡ് വളണ്ടിയർ മാർച്ച്, പ്രകടനം, പൊതുസമ്മേളനം എന്നിവ നടക്കും. പൊതുസമ്മേളനം സഖാവ് കോടിയേരി ബാലകൃഷ്ണൻ നഗറിലാണ് നടക്കുക. സംഘാടക സമിതിയുടെ ഭാരവാഹികളായി പി.പി. രഞ്ചിത്ത് (ചെയർമാൻ), എസ്.കെ. വിജയൻ, ടി. സുധ (വൈസ് ചെയർമാൻമാർ), അർജുൻ പവിത്രൻ (കൺവീനർ), കെ. നൗഷാദ്, പി.പി. അജയകുമാർ, കെ.എം. പ്രജിത്ത് (ജോ. കൺവീനർമാർ) എന്നിവരെ തെരഞ്ഞെടുത്തു.


aaa

ബോചെ കണ്ണട ലെന്‍സ് വിപണിയിലേക്ക് 

തൃശൂര്‍: കണ്ണട വ്യാപാരരംഗത്തേക്ക് പുതിയ കാല്‍വയ്പുമായി ബോചെ. ബോബി ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ഏറ്റവും പുതിയ സംരംഭമായ ബോചെ ആര്‍.എക്സ്. ലെന്‍സ് മാനുഫാക്ചറിങ്ങിന്റെ 

ഉദ്ഘാടനം ബോചെ നിര്‍വഹിച്ചു. ചടങ്ങില്‍ ബോചെയുടെ മാതാവ് സിസിലി ദേവസ്സിക്കുട്ടി ദീപം തെളിയിച്ചു. സിനിമാതാരം മാളവിക സി. മേനോനും പ്രശസ്ത കവി മുരുകന്‍ കാട്ടാക്കടയും മുഖ്യാതിഥികളായിരുന്നു. രാജലക്ഷ്മി റെനീഷ് (വൈസ് പ്രസിഡണ്ട്, പഞ്ചായത്ത്), നിഷ വേണു 

(വാര്‍ഡ് മെമ്പര്‍), എം.പി സലിം (ആള്‍ കേരള ഒഫ്താല്‍മിക് അസോസിയേഷന്‍ പ്രസിഡണ്ട്), 

സച്ചുലാല്‍ (ആള്‍ കേരള ഒഫ്താല്‍മിക് അസോസിയേഷന്‍ സെക്രട്ടറി), തോമസ് (ഹെഡ്, ബോചെ ആര്‍.എക്സ് ഒഫ്താല്‍മിക് ലെന്‍സ് ), മോഹന്‍ദാസ് (ജി.എം, ബോചെ ആര്‍.എക്സ് ഒഫ്താല്‍മിക് ലെന്‍സ്), ഗോപാലകൃഷ്ണന്‍ (സി ഇ ഒ, ബോബി ഇന്റര്‍നാഷണല്‍ ഗ്രൂപ്പ്), അനില്‍ സി. പി. (ജി..എം, ബോബി ഇന്റര്‍നാഷണല്‍ ഗ്രൂപ്പ്), ബോസ് ചെമ്മണൂര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ബോചെ ലെന്‍സിന്റെ വിശാലമായ ഒഫ്താല്‍മിക് മാനുഫാക്ചറിങ് തൃശൂര്‍ ചിറ്റിശ്ശേരിയിലാണ് പ്രവര്‍ത്തനമാരംഭിച്ചത്. നിര്‍മ്മിത ബുദ്ധിയുടെയും ഡിജിറ്റല്‍ ഫ്രീഫോം ടെക്നോളജിയുടെയും സഹായത്തോടെ അമേരിക്കന്‍ ലെന്‍സ് കട്ടിങ് മെഷീന്‍, സ്വിസ് നിര്‍മ്മിത കോട്ടിങ് മെഷീന്‍ എന്നിങ്ങനെ അത്യാധുനിക യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് ലെന്‍സുകളുടെ നിര്‍മ്മാണം. ഇന്ത്യയില്‍ മാത്രമല്ല അന്താരാഷ്ട്ര വിപണിയിലും ഇനിമുതല്‍ ബോചെ ലെന്‍സുകള്‍ ലഭ്യമാകുമെന്ന് ബോചെ അറിയിച്ചു.

mfk-flip--(10)_1726150352
50000

ന്യു മാഹി ലോറൽ ഗാർഡനിൽ

തലശ്ശേരിയുടെ പാചകപ്പെരുമ !  


തലശ്ശേരി :സുഗന്ധവ്യഞ്ജനങ്ങൾ തേടിയെത്തിയ വിദേശസഞ്ചാരികളുടെ നാവിൻതുമ്പിലെ രസമുകുളങ്ങളെ രുചിവൈവിധ്യങ്ങൾകൊണ്ട് ത്രസിപ്പിച്ച തലശ്ശേരിയുടെ പാചകപ്പെരുമ മലബാർ മേഖലയിലെ ആദ്യത്തെ 'പ്രകൃതി സൗഹൃദ വിരുന്നിട 'മായ ന്യു മാഹി ലോറൽ ഗാർഡനിൽ ! 

 പ്രകൃതിയോടാലിഞ്ഞുചേർന്നുകൊണ്ടുള്ള ലോറൽ ഗാർഡനിലെ ഹരിതശീതളിമയിൽ ,അതിവിശാലവും അത്യന്തം നൂതനവുമായ ഓഡിറ്റോറിങ്ങളിൽ ,അലങ്കാരവിളക്കുകൾ വർണ്ണപ്രഭ ചൊരിയുന്ന അത്യാകർഷണീയ രംഗവേദിയിൽ സെപ്‌തംബർ 18 ,19 തീയതികളിൽ ഷെമിസ് കിച്ചൻ പാചകറാണി മത്സരം നടന്നു .


shafi-cover

പാചകകലയുടെ പറുദീസയായ തലശ്ശേരിയിൽ ആയിരത്തിലേറെ പാചകവിദഗ്ധരായ വീട്ടമ്മമാരിൽ നിന്നും തലശ്ശേരിയുടെ പാചകറാണിയെ തിരഞ്ഞെടുക്കുന്ന ചടങ്ങിന്റെ ഉദ്‌ഘാടനം ഷെഫ് കെ കെ യുടെ മഹനീയ സാന്നിദ്ധ്യത്തിൽബഹു .എം .പി .ഷാഫി പറമ്പിൽ നിർവ്വഹിച്ചു .

ആയിരത്തോളം പാചക വിദഗ്ദരായ വീട്ടമ്മമാരിൽ നിന്നും പാചകകലയുടെ കൈപ്പുണ്യം രുചിച്ചറിഞ്ഞുകൊണ്ട് പാചകറാണി കിരീടമണിയുന്ന അപൂർവ്വാവസരത്തിന് 

പ്രമുഖ പാചകവിദഗ്ധൻ ഷെഫ് സുരേഷ്‌പിള്ള വിധികർത്താവായി .

മത്സരത്തിൽ വിജയികളായവർക്ക് ഒന്നാം സ്ഥാനത്തിന് 50000 രൂപയും രണ്ടാം സ്ഥാനത്തിന് 25000 രൂപയും മൂന്നാം സ്ഥാനത്തിന് 10000 രൂപയും സമ്മാനമായി നൽകി

വ്യത്യസ്ഥ ഇനം കലാപരിപാടികൾ ,വ്യത്യസ്ഥ ഇനം ഭക്ഷണവിഭവങ്ങളുമായി ഫുഡ് സ്റ്റാൾ ,ചുരിദാറുകൾക്കും സാരികൾക്കുമായുള്ള സ്റ്റാളുകൾക്കൊപ്പം ഫാൻസി സ്റ്റാളുകൾ വേറെയും തിക്കും തിരക്കുമില്ലാതെ സ്റ്റാളുകൾക്കിടയിലൂടെ കണ്ടും കേട്ടറിഞ്ഞും രുചിച്ചും വിലപേശിയും ചുറ്റിക്കറങ്ങാനും

പുരുഷന്മാർക്കൊപ്പം ആയിരക്കണക്കിന് വനിതകൾ കുടുംബസമേതം സന്ദർശകർ .പുന്നോൽ ഉസ്സൻമുട്ടയെ പുളകമണിച്ച ദിനരാത്രങ്ങൾ !

വിശദമായ കാഴ്ച്ചയ്ക്ക് ലിങ്കിൽ ക്ലിക്ക് ചെയ്‌ത്‌ 

വീഡിയോ കണ്ടാലും 



https://www.youtube.com/watch?v=xQLUUvgWm5k
























samudra
SOLAR
Dr.NishanthThoppil
mannan
advt
vasthu
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
vasthu
HARITHAMRUTHA 25