പ്രക്കാനം റെസിഡൻസ് അസോസിയേഷൻ 13 ആം വാർഷികാഘോഷവും ഓണാഘോഷവും ഡോ. ജിതേഷ്ജി ഉദ്ഘാടനം ചെയ്തു

പ്രക്കാനം റെസിഡൻസ് അസോസിയേഷൻ 13 ആം വാർഷികാഘോഷവും ഓണാഘോഷവും ഡോ. ജിതേഷ്ജി ഉദ്ഘാടനം ചെയ്തു
പ്രക്കാനം റെസിഡൻസ് അസോസിയേഷൻ 13 ആം വാർഷികാഘോഷവും ഓണാഘോഷവും ഡോ. ജിതേഷ്ജി ഉദ്ഘാടനം ചെയ്തു
Share  
2024 Sep 19, 10:04 PM
VASTHU
MANNAN
laureal

പ്രക്കാനം റെസിഡൻസ് അസോസിയേഷൻ 13 ആം വാർഷികാഘോഷവും ഓണാഘോഷവും ഡോ. ജിതേഷ്ജി ഉദ്ഘാടനം ചെയ്തു 

പൊതുസമൂഹവുമായി ഇടപഴകാൻ താല്പര്യമില്ലാതെ വീടിന്റെ മൂലയിൽ ഒതുങ്ങിക്കൂടി ജീവിതം തള്ളിനീക്കുന്ന സീനിയർ സിറ്റിസൺസി നെ കാത്തിരിക്കുന്നത് അൽഷിമേഴ്സ് എന്ന മഹാവ്യാധിയാണെന്നും റെസിഡൻസ് അസോസിയേഷനുകൾ മുതിർന്ന പൗരന്മാർക്ക് പരസ്പരം ഇടപഴകാനുള്ള വേദിയാകണമെന്നും സൂപ്പർ മെമ്മറൈസറും വിഖ്യാത സചിത്രപ്രചോദന പ്രഭാഷകനുമായ ഡോ. ജിതേഷ്ജി അഭിപ്രായപ്പെട്ടു. പത്തനംതിട്ട ജില്ലയിൽ പ്രക്കാനം പഞ്ചായത്ത് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന 

പ്രക്കാനം റെസിഡൻസ് അസോസിയേഷൻ 13 ആം വാർഷികാഘോഷവും ഓണാഘോഷവും വരവേഗവിസ്മയത്തിലൂടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ലോകത്തിലെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ്‌ ചിത്രകാരൻ കൂടിയായ ഡോ. ജിതേഷ്ജി.


whatsapp-image-2024-09-19-at-11.35.47_60f5cf3c

റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് തോമസ് ജോണിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനത്തിൽ പ്രക്കാനം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ കെ ശശി, നീതു രാജൻ, കെ ആർ ശ്രീകുമാർ, അയ്യപ്പസേവാ സമാജം സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ : സി ആർ. ജയൻ ചെറുവള്ളിൽ, റസിഡിൻസ് അസോസിയേഷൻ സെക്രട്ടറി എം വി രാജൻ, ട്രഷറർ പി. സുനിൽ, ഓമന ടീച്ചർ, ജോസാം, ബോബൻ തുടങ്ങിയവർ പ്രസംഗിച്ചു. എസ്. എസ് എൽ സി / പ്ലസ് റ്റു പരീക്ഷകളിൽ ഫുൾ എ പ്ലസ് ലഭിച്ച വിദ്യാർത്ഥികളെ ഡോ. ജിതേഷ്ജി ആദരിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികളും നടന്നു.


samudra

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

കല / സാഹിത്യം / കായികം ചിങ്ങവട്ടം   : ഹരികുമാർ .കെ .പി
Thankachan Vaidyar 2