കൊടുവേലിപ്പടിയിലെ നിരഞ്ജന എസ്. നായർ
സംസ്ഥാന സ്‌കൂൾ യോഗ ഒളിമ്പ്യാഡ് ടീമിൽ
പെരുമ്പാവൂർ: സംസ്ഥാന പൊതുവിദ്യാഭ്യാസവകുപ്പിനു കീഴിൽ ദേശീയ വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എന്‍.സി.ഇ.ആര്‍.ടി) സ്‌കൂൾ തലത്തിൽ നടത്തുന്ന യോഗ ഒളിമ്പ്യാഡ് സംസ്ഥാന ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് കൊടുവേലിപ്പടി പുതിയേടത്ത് വീട്ടിൽ നിരജ്ഞന എസ്. നായർ.
ഒക്കൽ ശ്രീനാരായണ ഹയർ സെക്കന്ററി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ്. പരിശീലകൻ ഹരികുമാറിന് കീഴിൽ യോഗ അഭ്യസിക്കുന്ന നിരഞ്ജനയുടെ റവന്യൂ ജില്ലാതല മത്സരത്തിലെ മികവ് പരിഗണിച്ചാണ് സംസ്ഥാന ടീമിലേയ്ക്ക് തിരഞ്ഞെടുത്തത്. ടാക്സ് കൺസൾട്ടന്റ് പി. എൻ. സന്ദീപിന്റെയും കെ.എസ്.ഇ.ബി.യിൽ ഉദ്യോഗസ്ഥയായ അനിത സുന്ദരന്റെയും മകളാണ്.
നക്ഷത്രയാണ് സഹോദരി. കൊടുവേലിപ്പടി ദേവീവിലാസം എൻ.എസ്.എസ്. കരയോഗാംഗമായ നിരജ്ഞനയെ കുന്നത്തുനാട് താലൂക്ക് എൻ.എസ്.എസ്. കരയോഗ യൂണിയനും ഒക്കൽ പീക്കോക്ക്സ് ആർട്ട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബും ആദരിച്ചു. ഒക്ടോബർ 5നും 6നുമാണ് സംസ്ഥാനതല മത്സരം.
റിപ്പോർട്ട് :കൂവപ്പടി ജി. ഹരികുമാർ
ചിത്രം : നിരഞ്ജന എസ്. നായർ
കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,വിദ്യാഭ്യാസം ,സയൻസ് & ടെക്‌നോളജി ,ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി ....മുടങ്ങാതെ ഓൺലൈനിൽ
വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.
താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group