തിരുവനന്തപുരത്ത് ഓണം തീരില്ല; ശാന്തിഗിരി ഫെസ്റ്റിന് 27 ന് തുടക്കം

തിരുവനന്തപുരത്ത് ഓണം തീരില്ല; ശാന്തിഗിരി ഫെസ്റ്റിന് 27 ന് തുടക്കം
തിരുവനന്തപുരത്ത് ഓണം തീരില്ല; ശാന്തിഗിരി ഫെസ്റ്റിന് 27 ന് തുടക്കം
Share  
2024 Sep 17, 11:45 AM
VASTHU
MANNAN
laureal

തിരുവനന്തപുരത്ത് ഓണം തീരില്ല; 

ശാന്തിഗിരി ഫെസ്റ്റിന് 27 ന് തുടക്കം 


പോത്തൻകോട് (തിരുവനന്തപുരം) : തിരുവോണവും അവിട്ടവും ചതയവും കഴിഞ്ഞാലും തലസ്ഥാനനഗരിയുടെ ഓണാഘോഷം ഇക്കുറി അവസാനിക്കില്ല.

പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിനടുത്ത് സെപ്തംബർ 27 ന് അനന്തപുരിയുടെ സ്വന്തം കാർണിവൽ എത്തുന്നതോടെ ആഘോഷങ്ങളുടെ പുതിയ അനുഭവമാകും ഇനി തിരുവനന്തപുരത്തിനുണ്ടാവുക. 

തിരുവോണദിനത്തിൽ ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി ഫെസ്റ്റ് കോർഡിനേഷൻ ഓഫീസിന് തിരി തെളിയിച്ചതോടെ ഒരിക്കലും മറക്കാനാവാത്ത ഉത്സവകാലത്തിലേക്ക് നാട് വീണ്ടുമെത്തുകയാണ്. 


സെപ്തംബർ 27 വെളളിയാഴ്ച ആരംഭിച്ച് ഒരു മാസത്തിലധികം നീണ്ടുനിൽക്കുന്ന മൂന്നാം പതിപ്പില്‍ ഒട്ടേറെ പുതുമകളുമായാണ് എത്തുന്നത്. കഴക്കൂട്ടം - തൈക്കാട് ബൈപ്പാസ് റോഡിൽ പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിന്റെ കവാടത്തിനു സമീപമുളള അതിവിശാലമായ ജലസംഭരണിയ്ക്ക് ചുറ്റുമാണ് ഇത്തവണഅനന്തപുരിയുടെ കാർണിവലിന് അരങ്ങൊരുങ്ങുന്നത്.

മെയിൻ റോഡിൽ നിന്ന് ആശ്രമത്തിൻ്റെ ഒന്നാം നമ്പർ ഗേറ്റിലൂടെ കടന്ന് ഹാപ്പിനസ് ഗാർഡനിലെ പ്രകൃതിഭംഗിയും താഴ്വരത്ത ജലാശയത്തിയിലെ പ്രകാശവിന്യാസവും ആസ്വദിക്കും വിധമാകും സ്റ്റാളുകൾ അറേഞ്ച് ചെയ്യുക.


13,000 ചതുരശ്ര അടിയിൽ പൂക്കളുടെ വർണ്ണവസന്തം തീർത്തുകൊണ്ടുള്ള ഫ്ലവർ ഷോ, വ്യത്യസ്തതകൾ നിറഞ്ഞ പെറ്റ് ഷോ, അക്വാ ഷോ, ഉദ്വേഗഭരിതമായ ഗോസ്റ്റ് ഹൗസ്, റോബോട്ടിക് അനിമൽ ഷോ, വിസ്‌മയം ത്രീഡി ഷോ എന്നിവയ്ക്കൊപ്പം കേന്ദ്ര സംസ്ഥാന സർക്കാരുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും വിവിധ സേനാവിഭാഗങ്ങളുടെ സ്റ്റാളുകളും ഉണ്ടാകും. 


പ്രദർശന - വ്യാപാരമേളകൾക്ക് പുറമെ ഗെയിം ഷോകൾ, കുട്ടികൾക്കുളള വിനോദപരിപാടികൾ, കാർഷിക വിപണന സ്റ്റാളുകൾ എന്നിവയും ഒരുക്കും. 10,000 ചതുരശ്രീ അടി വിസ്തീർണ്ണത്തിൽ പുതുമകൾ നിറഞ്ഞ അമ്യൂസ്മെന്റ് പാർക്ക് വിനോദങ്ങൾക്കുള്ള വേദിയാകും. കേരളത്തിലെ ഗോത്രവർഗ്ഗ സംസ്കാരം വിളിച്ചോതുന്ന തരത്തിലുള്ള ഗോത്രവർഗ്ഗ ഗ്രാമങ്ങളുടെ ആവിഷ്‌ക്കാരവും ഭാരതീയ ചികിത്സ വിഭാഗങ്ങൾ ഉൾക്കൊളളുന്ന ഹെൽത്ത് കോർണർ എന്നിവയും ഫെസ്റ്റിലുണ്ടാകും.


 പ്രശസ്‌ത കലാസംവിധായകൻ സൂര്യകൃഷ്ണമൂർത്തിയുടെ നേതൃത്വത്തിൽ നടക്കുന്ന ലൈറ്റ് & മ്യൂസിക് ഷോ, കലാജ്ഞലി എന്നിവ മുഖ്യആകർഷണമാകും. 

വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കലാകാരന്മാർ പങ്കെടുക്കും. 


താമരപർണ്ണശാല സമർപ്പണത്തോടനുബന്ധിച്ച് 2010ൽ കേരളത്തിന് മറക്കാനാവാത്ത ഉത്സവകാലമാണ് ശാന്തിഗിരി ഫെസ്റ്റ് സമ്മാനിച്ചത്.

ജനങ്ങൾ നെഞ്ചോടു ചേർത്തുവെച്ച ഒരു ആഘോഷമായിരുന്നു അത്.

സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പതിനഞ്ച് ലക്ഷത്തിലധികം പേരാണ് സന്ദർശകരായി എത്തിയത്.

അതുകൊണ്ടു തന്നെ ശാന്തിഗിരി ഫെസ്റ്റിൻ്റെ മൂന്നാം പതിപ്പും ഏറെ മുന്നൊരുക്കങ്ങളോടെയാണ് ജനങ്ങൾക്കായി അവതരിപ്പിക്കുന്നതെന്ന് കോർഡിനേഷൻ ഓഫീസ് ചുമതല വഹിക്കുന്ന സ്വാമി ആത്മധർമ്മൻ ജ്ഞാന തപസ്വി അറിയിച്ചു. 

whatsapp-image-2024-09-17-at-10.47.53_4d6cffbe-(1)

സെപ്തംബര്‍ 27 വെളളിയാഴ്ചയാണ് ഫെസ്റ്റ് ആരംഭിക്കുന്നത്.

അവധി ദിവസങ്ങളില്‍ ഉച്ചയ്ക്ക് 12 മണി മുതല്‍ രാത്രി 10 മണി വരെയും പ്രവര്‍ത്തിദിനങ്ങളില്‍ വൈകിട്ട് 3 മണി മുതല്‍ രാത്രി 10 മണി വരെയുമാകും പ്രവേശനം. കോർഡിനേഷൻ ഓഫീസ് പ്രവർത്തനമാരഭിച്ചതിന്റെ ഭാഗമായി നടന്ന യോഗത്തിൽ സ്വാമി ഗുരുസവിധ് ജ്ഞാന തപസ്വി, സ്വാമി ആത്മധർമ്മൻ ജ്ഞാന തപസ്വി, ജനനി ഗുരുചന്ദ്രിക ജ്ഞാന തപസ്വിനി, ജനനി സുകൃത ജ്ഞാന തപസ്വിനി, ശ്രീ സബീർ തിരുമല തുടങ്ങിയവർ സംസാരിച്ചു.


ഫോട്ടോ : തിരുവോണദിനത്തിൽ ശാന്തിഗിരി ഫെസ്റ്റിന്റെ കോർഡിനേഷൻ ഓഫീസിന് ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗൂരുരത്നം ജ്ഞാന തപസ്വി തിരിതെളിയിക്കുന്നു. സ്വാമി ഗുരുസവിധ്, സ്വാമി ആത്മധർമ്മൻ, സബീർ തിരുമല എന്നിവർ സമീപം

mannan-coconu-oil--new-advt
nishanth-thoppil-slider-2
samudra

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

കല / സാഹിത്യം / കായികം ചിങ്ങവട്ടം   : ഹരികുമാർ .കെ .പി
Thankachan Vaidyar 2