ചിങ്ങവട്ടം : ഹരികുമാർ .കെ .പി

ചിങ്ങവട്ടം   : ഹരികുമാർ .കെ .പി
ചിങ്ങവട്ടം : ഹരികുമാർ .കെ .പി
Share  
ഹരികുമാർ .കെ .പി എഴുത്ത്

ഹരികുമാർ .കെ .പി

2024 Sep 12, 10:22 PM
VASTHU
MANNAN
laureal

ചിങ്ങവട്ടം

: ഹരികുമാർ .കെ .പി


അത്തം പത്തതിനുത്തരമൊന്നേ ചിങ്ങത്തിരുവോണം 

ആകാശപ്പിറ കൂട്ടിയൊരുക്കി മുക്കുറ്റിപ്പൂക്കൾ

മണ്ണിൽ ഒലികൾ മനസ്സിൽ അലകൾ മധുരിമതൻ കാലം 

മാവേലിയ്ക്കായ് പിറന്നൊരു നാടേ മാമകമലയാളം.

തുമ്പപ്പൂക്കളിറുത്തു വരുന്നൊരു പെൺകൊടി തൻ നാണം 

ഊഞ്ഞാലാട്ടപ്പെരുമയിലാകെ പൂവിളി തൻ നാദം 

രാക്കുയിൽനാദം പകലു വിടർത്തും മിഴികളിലുണരുമ്പോൾ

ഓളസ്വരഗതി ഓർമ്മയിലൊഴുകും വഞ്ചിപ്പാട്ടായി. 

കൈകൊട്ടിക്കളി കതിരു വിടർത്തും സന്തോഷത്തിൻ നാൾ 

കാണം വിറ്റതിനോണം നേടും മണ്ണിൽ 

മലയാഴ്മ തിന്നു മടുത്തു മദിച്ചൊരു കാലം

 അകലെ മറയുമ്പോൾ നാളുകൾ പാടും 

നാവതിലുണ്ടേ സമ്പത്തിൻ കാലം.

പെരുമ്പറ കൊട്ടി മുഴക്കി നടക്കും 

പൊളിയില്ലാ കാലം കള്ളച്ചതിയതിലില്ലാ തെല്ലും 

വികടനിഴൽച്ചുഴികൾ നാമൊന്നാകും 

നാടതിലൊന്നേ സത്യസമക്ഷങ്ങൾ

അവതാരപ്പൊരുൾ കണ്ടീടട്ടെ ഇനിയും ജന്മങ്ങൾ.

പൂപ്പൊലി പൂപ്പൊലി പൂവേ പൂപ്പൊലി നിറനിറനിറനിറയോ 

ആർപ്പോ ഇറോ ആർത്തു രസിക്കും തിത്തിത്താരോ തെയ് 

തുള്ളാട്ടം അത് കഥയാട്ടം

തുമ്പിതുള്ളുമ്പോൾ നന്മ പറഞ്ഞു മറഞ്ഞു നാളുകൾ 

നാളെ വരാമെന്ന്.


images
samudra

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2