വടകരയുടെ നാടകപാരമ്പര്യത്തിന് പ്രൗഢോജ്വലമായ ആദരം ; തോപ്പില്‍ ഭാസിയുടെ മകള്‍ മാല തോപ്പില്‍ മുഖ്യാതിഥി

വടകരയുടെ നാടകപാരമ്പര്യത്തിന് പ്രൗഢോജ്വലമായ ആദരം ; തോപ്പില്‍ ഭാസിയുടെ മകള്‍ മാല തോപ്പില്‍ മുഖ്യാതിഥി
വടകരയുടെ നാടകപാരമ്പര്യത്തിന് പ്രൗഢോജ്വലമായ ആദരം ; തോപ്പില്‍ ഭാസിയുടെ മകള്‍ മാല തോപ്പില്‍ മുഖ്യാതിഥി
Share  
2024 Sep 11, 11:08 AM
VASTHU
MANNAN
laureal

വടകരയുടെ നാടകപാരമ്പര്യത്തിന് പ്രൗഢോജ്വലമായ ആദരം ;

തോപ്പില്‍ ഭാസിയുടെ മകള്‍

മാല തോപ്പില്‍ മുഖ്യാതിഥി


വടകര : വടകരയിലെ പഴയകാല നാടകപ്രവര്‍ത്തകര്‍ക്ക് കെ.പി.എ.സി.യുടെ ആദരം. കെ.പി.എ.സി. പ്ലാറ്റിനം ജൂബിലി ആഘോഷവേളയില്‍ 33 നാടകപ്രവര്‍ത്തകരെയാണ് ആദരിച്ചത്. 

ചടങ്ങ് ഗായകന്‍ വി.ടി. മുരളി ഉദ്ഘാടനം ചെയ്തു. തോപ്പില്‍ ഭാസിയുടെ മകള്‍ മാല തോപ്പില്‍ മുഖ്യാതിഥിയായി. ടി.കെ. വിജയരാഘവന്‍ അധ്യക്ഷത വഹിച്ചു.

വടകരയുടെ ഉയര്‍ന്ന സാംസ്‌കാരിക ബോധത്തിന്റെ തെളിവാണ് ഇതെന്ന് നാടക ഉദ്ഘാടനച്ചടങ്ങില്‍ ബിനോയ് വിശ്വം പറഞ്ഞു. വൈകീട്ട് നാടകത്തിന്റെ ഉദ്ഘാടനച്ചടങ്ങാകുമ്പോഴേക്കും ടൗണ്‍ഹാള്‍ ഏതാണ്ട് നിറഞ്ഞിരുന്നു.


തയ്യുള്ളതില്‍ രാജന്‍, ഇ.വി. വത്സന്‍, ഗിരിജ കായലാട്ട്, അജിതാ നമ്പ്യാര്‍, സി. രാമകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. കെ.പി.എ.സി.യുടെ നാടകഗാനങ്ങള്‍ കോര്‍ത്തിണക്കി ശ്രുതിസാഗര്‍ എന്ന ഗാനപരിപാടിയും അരങ്ങേറി. ചടങ്ങില്‍ പി.കെ. സതീശന്‍ അധ്യക്ഷത വഹിച്ചു. ഡോ. ശശികുമാര്‍ പുറമേരി, ടി.പി. റഷീദ് എന്നിവര്‍ സംസാരിച്ചു.

വടകര: വടകരയുടെ സാംസ്‌കാരിക ഹൃദയം കെ.പി.എ.സി.ക്കായി വാതില്‍ തുറന്നിട്ട ദിനമായിരുന്നു ചൊവ്വാഴ്ച. രാവിലെമുതല്‍ രാത്രിവരെ കെ.പി.എ.സി.യുടെ പ്ലാറ്റിനം ജൂബിലി-തോപ്പില്‍ഭാസി ജന്മശതാബ്ദി പരിപാടികളിലേക്ക് ജനമൊഴുകി. കെ.പി.എ.സി.യുടെ പഴയകാല നാടകങ്ങളും തോപ്പില്‍ ഭാസിയുടെ ഐതിഹാസിക ജീവിതവുമെല്ലാം ഒരിക്കല്‍കൂടി ഇതള്‍വിരിഞ്ഞു.


രാത്രി 7.45-ഓടെ പ്രേക്ഷകരുടെ ഹൃദയംനിറച്ച് കെ.പി.എ.സി.യുടെ പുതിയ നാടകം 'ഉമ്മാച്ചു' അരങ്ങേറി. ഉമ്മാച്ചുവും മായനും ബീരാനുമെല്ലാം കാലമേറെക്കടന്നും ആസ്വാദകരെ പൊള്ളിച്ചു. 

70 വര്‍ഷം മുന്‍പ് രചിക്കപ്പെട്ട നോവലാണെങ്കിലും കാലികപ്രസക്തമായ വിധത്തിലാണ് അണിയറപ്രവര്‍ത്തകര്‍ ഉമ്മാച്ചുവിനെ അരങ്ങിലെത്തിച്ചത്.


xx

ഒരുദിവസംനീളുന്ന പരിപാടികളാണ് ഉമ്മാച്ചുവിന്റെ ആദ്യ അവതരണവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ചത്. രാവിലെ കെ.പി.എ.സി.യുടെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായുള്ള സെമിനാറോടെയായിരുന്നു തുടക്കം. അപ്പോള്‍ നിറഞ്ഞ സദസ്സ് ഒഴിഞ്ഞത് രാത്രിയില്‍ നാടകത്തിന് തിരശ്ശീലവീണ ശേഷമാണ്.

ബാല്‍ക്കണിയില്‍വരെ ജനം നിറഞ്ഞു. 

ഇതോടെ ടൗണ്‍ഹാളിനുപുറത്ത് എല്‍.ഇ.ഡി. സ്‌ക്രീന്‍വെച്ച് നാടകം കാണാന്‍ സൗകര്യമൊരുക്കി. ഇവിടെയും വന്‍ജനാവലി. പുറത്ത് മഴപെയ്‌തെങ്കിലും വടകരയുടെ നാടക ആവേശത്തെ നനയിക്കാന്‍ ഇതിനൊന്നുമായില്ല. വടകരക്കാരനായ മനോജ് നാരായണന്‍ സംവിധാനം നിര്‍വഹിച്ച നാടകമാണ് ഉമ്മാച്ചു.



murali

നാടകാവിഷ്‌കാരം നല്‍കിയത് വടകരയില്‍ താമസിക്കുന്ന സുരേഷ് ബാബു ശ്രീസ്ഥ. മറ്റൊരു വടകരക്കാരന്‍ ഷിനില്‍ വടകരയാണ് നാടകത്തില്‍ ബീരാന്റെ വേഷമിട്ടത്. 

ഇതെല്ലാം വടകരക്കാര്‍ക്ക് ആവേശംപകരുന്നതായി. 

നാടകം കാണാന്‍ കെ.പി.എ.സി.യുടെ പ്രധാനഭാരവാഹികള്‍ക്കുപുറമേ തോപ്പില്‍ ഭാസിയുടെ മക്കളായ മാല തോപ്പില്‍, സുരേഷ് തോപ്പില്‍ എന്നിവര്‍ എത്തിയിരുന്നു. ഉറൂബിന്റെ കുടുംബാംഗങ്ങളും നാടകം കാണാനെത്തി.

images-(1)

റൂബ് എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്ന പി.സി. കുട്ടികൃഷ്ണൻ രചിച്ച നോവലാണ് ഉമ്മാച്ചു.

1958-ൽ ആദ്യത്തെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു 

സ്നേഹിക്കുന്ന പുരുഷനെ വിവാഹം കഴിക്കാൻ കഴിയാതെവന്ന സ്ത്രീയുടെ കഥയാണ് എഴുത്തുകാരൻ ഈ പുസ്തകത്തിൽ പറയുന്നത്. 

1971ൽ ഈ നോവലിനെ അടിസ്ഥാനമാക്കി ഇതേ പേരിൽ ഒരു മലയാള ചലച്ചിത്രം പുറത്തിറങ്ങി. പി. ഭാസ്കരൻ ആണ് ചിത്രം സംവിധാനം ചെയ്തത്.

മധു, ഷീല തുടങ്ങിയവരാണ് മുഖ്യവേഷത്തിൽ അഭിനയിച്ചത്.


മദ്ധ്യമലബാറിലെ മുസ്ലീം സാമൂഹികജീവിതചരിത്രത്തിന്റെ വികാരപരമായ വശത്തെ വ്യാഖ്യാനിക്കുന്ന ഈ കൃതിയിലൂടെ ഗ്രാമ വിശുദ്ധിയുള്ള ഉമ്മാച്ചുവും ബീരാനും മായനും ചാപ്പുണ്ണി നായരും ചിന്നമ്മുവും ഹൈദ്രോസും തുടങ്ങിയവരെല്ലാം മലയാള മനസ്സിൽ ഇന്നും മായാത്ത ഓർമ്മകൾ നിലനിർത്തുന്നു.

ആയിരത്തി തൊള്ളായിരത്തി അൻപത്തിനാല് ഡിസംബർ മാസത്തിലാണ് ഈ കൃതി ആദ്യമായി പ്രസിദ്ധീകരിച്ചത്. 

പ്രശസ്ത കഥാകാരൻ എൻ പി മുഹമ്മദിന്റെ ആമുഖ പഠനത്തോടെ കെ ആർ ബ്രദേർസ് കോഴിക്കോട്‌ പ്രസാധകർ ആണ് പ്രസിദ്ധീകരിച്ചത്. 

1991 ഒക്ടോബർ മുതൽ ഉമ്മാച്ചു ഡിസി ബുക്സ് പ്രസിദ്ധീകരിച്ചു 

രാഗദ്വേഷാദി ഹൃദയവ്യാപാരങ്ങൾ കീഴ്പെടുത്തിയ സാധാരണ മനുഷ്യരുടെ സത്യസന്ധമായ ജീവിതത്തിന്റെ ആവിഷ്കരണമാണ് ഉറൂബിന്റെ ഉമ്മാച്ചു. 

മായനെ സ്നേഹിക്കുകയും ബീരാനെ വിവാഹം കഴിക്കേണ്ടിവരികയും ചെയ്ത ഉമ്മാച്ചു അഭിലാഷസിദ്ധിയുടെ സുശക്തമായ ആഹ്വാനത്തിനിടയിൽ വിവേകം ചിലപ്പോൾ മാറി നിൽക്കും.

വ്യക്തിയുടെ അഭിലാഷവും സാമൂഹികനീതിയും തമ്മിലുള്ള ഒരു സംഘർഷം, ഏറനാടൻ സാമൂഹികപശ്ചാത്തലത്തിൽ ഉറൂബ് ഈ കൃതിയിൽ വരച്ചുക്കാട്ടുന്നുണ്ട്. സ്ത്രീ പുരുഷ ബന്ധത്തിന്റെ അഗാധ തലങ്ങൾ പരിശോധിക്കുക മാത്രമല്ല, ഒരുകാലഘട്ടത്തിന്റെ ചിത്രം കൂടി ചെയുന്ന നോവലാണ് ഉറൂബിന്റെ ഉമ്മാച്ചു..

 കാമിനി മൂലമുണ്ടായ കലഹങ്ങളുടെ കഥയാണ് ഈ നോവൽ.

മധ്യ മലബാറിലെ മുസ്ലിം സാമൂഹിക ജീവിതത്തിന്റെ വികാര പരമായ വശങ്ങളെ ഇതിൽ സമർത്ഥമായി വ്യാഖ്യാനിച്ചിരിക്കുന്നു. 

കൗമാര പ്രായക്കാരായ ബീരാനും മായനും ചെറുപ്പം മുതലേ വലിയ സുഹൃത്തുക്കളാണ്. അവർ ഒരുമിച്ചാണ് ഓത്തു പള്ളിയിലേക്കു വരുന്നതും മടങ്ങുന്നതും.

 കാലക്രമേണ ഉമ്മാച്ചു സുന്ദരിയായ ഒരു യുവതി ആയി മാറി. 

ബീരാന് അവളെ വിവാഹം കഴിക്കാൻ മോഹമുദിച്ചു. 

മായാനും അവരെ മോഹിച്ചു.

ഉമ്മാച്ചുവിന് ഏറെ കരുത്തനായ മയനോട് തന്നെയായിരുന്നു ഇഷ്ട്ടം . 

പക്ഷേ അവളെ വിവാഹം ചെയ്തത് സമ്പന്നനാനായ ബീരാൻ ആയിരുന്നു. 

പ്രതിഷേധം ഉണ്ടായിരുന്നുവെങ്കിലും ഉമ്മാച്ചു നിശബ്‌ദം അതിനു വഴങ്ങി. 

തങ്ങളുടെ വിവാഹം നടത്താൻ ഇടനില നിന്ന അഹമ്മദുണ്ണി എന്ന വൃദ്ധനെപ്പോലും ഉമ്മാച്ചു വെറുത്തു.

ഉമ്മാച്ചുവിനെ തനിക് നഷ്ടപ്പെടാൻ ഇടയാക്കിയ അഹമ്മദുണ്ണിയെ മായൻ അടിച്ചു വീഴ്ത്തി. 

അയാൾ മരിച്ചുപോയെന്നു ധരിച്ചു മായൻ നാട് വിട്ടു. 

നാടുവിട്ട മായൻ വായനാട്ടിലാണ് എത്തി ചേർന്നത്. 

അവിടെ ഒരു ഹാജിയാരുടെ കാര്യസ്ഥനായി പണിയെടുത്തു.

അഹമ്മദുണ്ണിയുടെ മരണശേഷം അയാളുടെ മകനായ ഹസൻ വായനാട്ടിലെത്തി. 

അവിടെവെച്ചു മായാനും ഹസനും സുഹൃത്തുക്കളായി.

അഹമ്മദുണ്ണിയുടെ മരണത്തിൽ തനിക് പങ്കില്ലെന്നു തിരിച്ചറിഞ്ഞ മായൻ വയനാട്ടിലെ അജ്ഞാതവാസം ഉപേക്ഷിച്ചു നാട്ടിൽ മടങ്ങി എത്തി. 

അയാളും ഉമ്മാച്ചുവുമായി കൂടി കണ്ടു. സംസാരിച്ചു.

അന്ന് രാത്രിയിൽ ഉമ്മാച്ചുവിന്റെ കിടപ്പറയിൽ ആരോ കടന്നു വന്നു അവളുടെ ഭർത്താവിനെ കുത്തിക്കൊന്നു. 

കൊലയാളിയുടെ മുഖം അവ്യക്തമായിട്ടെങ്കിക്കും കണ്ടു. ഒപ്പം മകൻ അബ്ദുവും. പക്ഷേ നിരപരാധിയായ ചോഴി ശിക്ഷിക്കപ്പെട്ടു. ഉമ്മാച്ചുവും താൻ കണ്ട സത്യം തുറന്നുപറയാൻ തയ്യാറായില്ല. 

നാട്ടിൽ തിരിച്ചെത്തിയ മായൻ വീടുപണിതു. ഇടനിലക്കാർ മുഖേന വിധവയായ ഉമ്മാച്ചുവിന് വിവാഹാലോചനയും നടത്തി. 

അങ്ങനെ ആണ് വിവാഹം നടന്നു. അവർക്കു രണ്ട് കുട്ടികൾ ഉണ്ടായി.

ഹൈദ്രോസും മരക്കാരും. ഒരു നാൾ തന്റെ ബാപപ്പയുടെ കൊലയാളി മായൻ ആണെന്ന സത്യം തനിക്കറിയാമെന്നും അബ്ദു പറഞ്ഞത് കേട്ട് ഉമ്മാച്ചു മോഹാലാസ്യ പെട്ടു. ഇതറിഞ്ഞ മായൻ വായനാട്ടിലേക്കു മടങ്ങി.

തന്റെ ജോലികൾ ഓരോന്നായി അയാൾ പൂർത്തിയാക്കി.

ഹസനെയും ആമിനെയും ഒന്നിപ്പിച്ചു. തന്റെ പേരിൽ ഉണ്ടായിരുന്ന വീടും പുരയിടവും അവരുടെ പേരിൽ എഴുതി കൊടുത്തു.

പിന്നീടയാൾ ആത്മഹത്യാ ചെയ്തു.മായന്റെ വിയോഗത്താൽ ഉമ്മാച്ചു പൂർണമായും തകർന്നു.

ആരോടും ഒരു വാക്ക് പോലും സംസാരിക്കാൻ അവർ ശ്രമിച്ചില്ല

capture
capture_1726081029
capture_1726081067
samudra

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2