തൊണ്ണൂറ്റി ആറിന്റെ നിറവിൽ ഒരു ചിത്ര- ശിൽപ പ്രദർശനം :ചാലക്കര പുരുഷു

തൊണ്ണൂറ്റി ആറിന്റെ നിറവിൽ ഒരു ചിത്ര- ശിൽപ പ്രദർശനം :ചാലക്കര പുരുഷു
തൊണ്ണൂറ്റി ആറിന്റെ നിറവിൽ ഒരു ചിത്ര- ശിൽപ പ്രദർശനം :ചാലക്കര പുരുഷു
Share  
ചാലക്കര പുരുഷു എഴുത്ത്

ചാലക്കര പുരുഷു

2024 Sep 10, 09:51 PM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

തൊണ്ണൂറ്റി ആറിന്റെ നിറവിൽ

ഒരു ചിത്ര- ശിൽപ പ്രദർശനം

:ചാലക്കര പുരുഷു


തലശ്ശേരി: ഓണം എന്നും ഈ കലാകാരണവർക്ക് ഗൃഹാതുരസ്മരണയാണ്. പിറന്നാളോർമ്മയാണ്. ഉത്രാടനാളിൽ അനുഗ്രഹീതനായ ഈ ചിത്ര--ശിൽപകലാ കാരണവർക്ക് 96 തികയും. രണ്ട് നൂറ്റാണ്ടുകളുടെ കുതിപ്പും കിതപ്പും, കാലം വരുത്തിയ മാറ്റങ്ങളും തൊട്ടറിഞ്ഞ

കെ.കെ.കുഞ്ഞിരാമപ്പണിക്കർക്ക്

ഉത്രാടം നാളിൽ 96 വയസ്സ് തികയും. കലാലോകത്ത് ഇപ്പോഴും സജീവമായ ആർട്ടിസ്റ്റ് കുഞ്ഞിരാമപ്പണിക്കർക്ക് ഓണക്കാലത്തിന്റെ ഓർമ്മകൾ ഒരിക്കലും മറക്കാനാവില്ല.

താൻ വരച്ചു കൂട്ടിയ സവി ശേഷ ചിത്രങ്ങളുടേയും, ശിൽപ്പങ്ങളുടേയും പ്രദർശനം ഇതാദ്യമായി കതിരൂർ ഗ്രാമപഞ്ചായത്ത് ആർട്ട് ഗാലറിയിൽ നടക്കുന്നതിന്റെ സന്തോഷത്തിലാണ് ഈ 96 കാരൻ.ശാരീരികാവശതകൾക്കിടയിലും,

 കുഞ്ഞിരാമപണിക്കരുടെ മനസ്സ് ഇന്നും വർണ്ണാഞ്ചിതമാകുകയാണ്. വിരലുകളിൽ ബ്രഷും, ള്ളിയും ഒരുപോലെ വഴങ്ങുന്ന ഈ കലാകാരന്റെ തെരഞ്ഞെടുക്കപ്പെട്ട

29 പെയിന്റിങ്ങുകളും 25 ശിൽപ്പങ്ങളുമാണ് പ്രദർശനത്തിലുള്ളത്.

ചിത്ര- ശിൽപ്പകലകളിൽ പാരമ്പര്യത്തിന്റെ കരുത്തോ,, കലാശാലകളുടെപിൻബലമോ ഇല്ലാത്ത കുഞ്ഞിരാമപണിക്കർ,

ബ്രിട്ടീഷ് ഇന്ത്യയിൽ താലുക്ക് സർവേയറായി വിരമിച്ചശേഷമാണ്

തന്റെ സ്വകാര്യലോകത്തെ നിറക്കൂട്ടുകളുടേയും ദൃശ്യബോധത്തിന്റേയും പ്രണയിതാവായത്. മനസ്സിൽ ആമന്ത്രണം ചെയ്ത ആശയങ്ങളും കാഴ്ചകളും ഇതിഹാസ കഥാപാത്രങ്ങളുമെല്ലാം പിന്നീട് വരവർണ്ണങ്ങളും ശിൽപ്പങ്ങളുമായി പരിണമിക്കുകയായിരുന്നുപ്രഭവം,പാർത്ഥസാരഥി,ഗണപതി.ഗീതോപദേശം,

ചെണ്ടക്കാരൻ.നടരാജൻതെയ്യവും കാവും. എന്നിവയെല്ലാം തേക്കിൻ തടിയിൽ തീർത്ത ശിൽപ്പകാവ്യങ്ങളാണ്.മൂന്ന് തരം മരങ്ങൾ ഒരേ സമയം ഉപയോഗിച്ചുള്ള ത്യാഗരാജൻ,

മൈക്കൾ ആഞ്ചലോ വിന്റെ വിഖ്യാത സൃഷ്ടിയിൽ നിന്നും ഉയിർ കൊണ്ട പിയറ്റ ശിൽപ്പം , വീട്ടിത്തടിയിൽ തീർത്തശ്രീചക്രം , മാതൃ സ്നേഹം വിഴിയുന്നഅമ്മയും കുഞ്ഞും.പാരിജാതത്തിൽ തീർത്ത ഗാന്ധിജി, ഗൗതമബുദ്ധൻ തുടങ്ങിയ ശിൽപങ്ങളുടെ രചനയിലെ അതി സൂക്ഷ്മത ആരേയും അത്ഭുതപ്പെടുത്തും.

ഒരുസ്വർണ്ണപണിക്കാരന്റെ മാസ്മരികമായ കരവിരുതിന്റെ സുക്ഷ്മത ഓരോ ശിൽപത്തിലും പ്രകടമാണ്.

വൈക്കം മുഹമ്മദ്ബഷീറിന്റെ സാഹിത്യലോകം ഒന്നാകെ പ്രകടമാക്കുന്ന പെയിന്റിങ്ങിന്റെ ആശയലോകം അതിവിപുലമാണ്.

whatsapp-image-2024-09-10-at-20.36.58_f7530d86

ശ്രീനാരായണ ഗുരുവിന്റെ ധ്യാനാത്മകമായ അപൂർവ ചിത്രവുംഏറെശ്രദ്ധിക്കപ്പെട്ടു.

മനോഹരമായപ്രകൃതി ദൃശ്യങ്ങൾ, ജീവൻ തുടിക്കുന്ന പോട്രൈറ്റുകൾ,

എൻഡോ സൾഫാൻ ദുരന്തക്കാഴ്ച, പുരാണേതിഹാസങ്ങളിലെ അവിസ്മരണീയമായ ഏടുകൾ എന്നിവയെല്ലാം ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു.

ധർമ്മടം മീത്തലെ പീടിക ഗവ: മാപ്പിള ജൂണിയർ സ്കൂളിൽ സ്ഥലം മാറ്റം കിട്ടിയെത്തിയ പ്രധാനാദ്ധ്യാപകൻ എം.പി.രാജന്റെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഈ കലാകാരനെ കലാ ലോകം അറിഞ്ഞ് തുടങ്ങിയത്. അങ്ങിനെയാണ്

.ബ്രഷ് ആന്റ് ചിസൽ. എന്ന കന്നി പ്രദർശനത്തിന് കതിരൂർ ഗ്രാമ പഞ്ചായത്ത് ആർട്ട് ഗാലറിയിൽ കളമൊരുങ്ങിയത്.

ആർട്ടിസ്റ്റ് കെ.കെ.കുഞ്ഞിരാമപണിക്ക


ചിത്രവിവരണം:ആസ്ത്രേലിയക്കാരൻ

പീറ്റർ പ്രദർശനം കാണുന്നു.



ആർട്ടിസ്റ്റ് കെ.കെ.കുഞ്ഞിരാമപണിക്കർ

whatsapp-image-2024-09-10-at-19.42.58_80d86a41

മിന്നൽ ചുഴലി ആശുപത്രിക്ക്

കേടുപാടുകൾ പറ്റി


തലശേരി:മിന്നൽചുഴലിയിൽ വിറങ്ങലിച്ച്‌ തലശേരി ഗവ ജനറൽ ആശുപത്രി. ചൊവ്വാഴ്‌ച പകൽ രണ്ടരയോടെ വീശിയടിച്ച കാറ്റിൽ വ്യാപക നാശനഷ്‌ടമുണ്ടായി. കുട്ടികളുടെ വാർഡ്‌, കാഷ്യാലിറ്റി കെട്ടിടം, ഓപ്പറേഷൻ തിയേറ്റർ സമുച്ചയം, ബ്ലഡ്‌ ബേങ്ക്‌ എന്നിവയ്‌ക്ക്‌ മുകളിലെ ഷീറ്റുകൾ കാറ്റിൽ നിലം പതിച്ചു. വലിയ ഹൂങ്കാരശബ്‌ദത്തോടെ കാറ്റ്‌ വീശിയടിച്ചയുടൻ ആളുകൾ ഓടിയതിനാൽ ആർക്കും പരിക്കില്ല. കാഷ്വാലിറ്റിക്ക്‌ സമീപത്തെ ബോട്ടിൽ ബൂത്ത്‌ കാറ്റിൽ പറന്നുനീങ്ങി. ജവഹർഘട്ടിലെ നിരവധി മരങ്ങൾ കാറ്റിൽ മുറിഞ്ഞുവീണു.

 നഗരസഭാ ചെയർപേഴ്‌സൺ കെ എം ജമുനാറാണി അപകടം നടന്നയുടൻ ആശുപത്രി സന്ദർശിച്ചു. 

അടിയന്തര അറ്റകുറ്റപണികൾ നടത്തുമെന്നും സ്ഥലം എംഎൽഎ കൂടിയായ സ്പീക്കർ എ എൻ ഷംസീറുമായി കൂടിയാലോചന നടത്തി വേണ്ടകാര്യങ്ങൾ ചെയ്യുമെന്നും ചെയർപേഴ്‌സൺ ജമുന റാണി ടീച്ചർ

 പറഞ്ഞു.

നഗരസഭ പൊതുമരാമത്ത് സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ സി. സോമൻ' നഗരസഭ സെക്രട്ടറി എൻ സുരേഷ് അശുപത്രി സുപ്രണ്ട് ഡോ:വി.കെ രാജിവൻ ' .നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ, എഞ്ചി നിയറിങ്ങ് വിഭാഗം ഉദ്യോഗസ്ഥർ എനിവർ സ്ഥലം സന്ദർശിച്ചു.

 

 ചിത്രവിവരണം: നഗരസഭാ ചെയർ പേഴ്സൺ ജമുനാ റാണി ആശുപത്രി പരിസരം സന്ദർശിക്കുന്നു.

z

യൂത്ത് കോൺഗ്രസ് ഉപരോധിച്ചു

മാഹി :സബ് രജിസ്ട്രാർ ഓഫീസർ മയ്യഴിയിലെ സാധാരണക്കാരെ അനാവശ്യ കാരണങ്ങൾ പറഞ്ഞു ബുദ്ധിമുട്ടിക്കുന്ന നടപടിയിൽ പ്രതിഷേധിച്ച് മേഖലാ യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രജിസ്ട്രാറെ ഉപരോധിച്ചു.

കഴിഞ്ഞ 4 ദിവസങ്ങളായി ഈസ്റ്റ് പള്ളൂരിലെ കേൻസർ രോഗിയെ അനാവശ്യ കാരണങ്ങൾ പറഞ്ഞ് അദ്ദേഹത്തിന്റെ ആരോഗ്യനില പോലും മാനിക്കാതെ ബുദ്ധിമുട്ടിക്കുന്ന നടപടിയിൽ പ്രതിഷേധിച്ചാണ് ഉപരോധിച്ചത്.രജിസട്രാർക്കെതിരെ ഇതിനോടകം തന്നെ നിരവധി പരാതികളാണ്പൊതുജനങ്ങളിൽ നിന്നും ഉയർന്നിട്ടുള്ളത്..സാധാരണക്കാരെ ഇനിയും ബുദ്ധിമുട്ടിക്കാനാണ് തീരുമാനമെങ്കിൽ, ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് യൂത്ത് കോൺഗ്രസ് പ്രസിഡന്റ് കെ.പി രെജിലേഷ് പറഞ്ഞു.

മാഹി മേഖല യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡൻറ് മുഹമ്മദ് സർഫാസ്, സംസ്ഥാന യൂത്ത് കോൺഗ്രസ് സെക്രട്ടറിമാരായ എം.കെ. ശ്രീജേഷ്,,അലി അക്ബർ ഹാഷിം, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ശ്യാംജിത്ത് പാറക്കൽ, സെക്രട്ടറി അജയൻ പൂഴിയിൽ നേതൃത്വം. നൽകി.


ചിത്രവിവരണം: യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ സബ് രജിസ്ട്രാറെ ഉപരോധിക്കുന്നു


വളവിൽ ശ്രീകുറുംബഭഗവതി ക്ഷേത്രം

കന്നി സംക്രമ മഹോത്സവം 13 ന് തുടങ്ങും.


മാഹി: വളവിൽ ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രത്തിലെ കന്നി സംക്രമമഹോത്സവം സപ്തംബർ 13 ന് വൈകുന്നേരം 4 നും 4.30 മദ്ധ്യേ കൊടിയേറും. രാത്രി 8 മണിക്ക് നൃത്തനൃത്യങ്ങൾ 14 ന് രാത്രി 8 മണിക്ക് സാംസ്കാരിക സമ്മേളനം മാഹി പൊലീസ് സർക്കിൾ ഇൻസ്പെക്ടർ 

ആർ. ഷണ്മുഖം ഉദ്ഘാടനം ചെയ്യും. രാത്രി 9 മണിക്ക് നാടൻ പാട്ട്' 15 ന് രാത്രി 9 ന് ഗാനമേള

പ്രധാന ദിവസമായ 16ന് രാവിലെ 11 മണിക്ക് പാൽ എഴുന്നള്ളത്ത്, പൊങ്കാല . 1 മണിക്ക് അന്നദാനം,

വൈകുന്നേരം 5 മണിക്ക് വാൾ എഴുന്നള്ളത്ത്' 16ന് രാവിലെ 11 മണിക്ക് പൊട്ടൻ ദൈവത്തിന് നേർച്ച.. 1 മണിക്ക് കരിയടി ശേഷം കൊടിയിറക്കം


capture_1725986136

ജാനകിയമ്മ നിര്യത്രയായി.

ന്യൂമാഹി..ഒളവിലത്തെ കണ്ണിപ്പൊയിൽ ജാനകി അമ്മ (96) നിര്യത്രയായി. .ഭർത്താവ്: പരേതനായ മാണിക്കോത്ത് ഗോപാലൻ നായർ, മക്കൾ: സാവിത്രി (ബോംബെ )പരേതനായ രാമകൃഷ്ണൻ (അഡ്വ: എം. ആർ. നായർ മുംബെ ഹൈക്കോടതി ), ഡോ :ജയരാജൻ മ്രുംബെ )വിജയലക്ഷ്മി (അലവിൽ ), രാധാകൃഷ്ണൻ (വടകര ), ഭാരതി, ശ്രീമതി (റിട്ട :ടീച്ചർ കൊയിലാണ്ടി ). മരുമക്കൾ :ഗോപിനാഥ്(മുംബെ ), ഷീല, രാജശ്രീ ( മുംബെ )ലീന, രവീന്ദ്രൻ (അഴീക്കോട് )ദേവദാസ് (കൊയിലാണ്ടി )

സഹോദരങ്ങൾ: ദേവു അമ്മ (പൂന )പരേതയായ സരോജിനി അമ്മ

വൈദ്യുതി മുടങ്ങും

മാഹി: സപ്തമ്പർ12 ന് കാലത്ത് 9 മണി മുതൽ 1 മണി വരെ

മാഹി ടൗണിൽ വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ല


ബൈത്തുൽമാൽ :

സൗജന്യ തയ്യൽ പരിശീലനം


തലശ്ശേരി:സ്ത്രീ ശാക്തീകരണ പദ്ധതിയുടെ ഭാഗമായി നടത്തി വരുന്ന സൗജന്യ തയ്യൽ പരിശീലന ക്ലാസുകളുടെ അടുത്ത ബാച്ച് ഒക്ടോബർ ആദ്യവാരം ആരംഭിക്കുന്നതാണ്. താൽപര്യമുള്ളവർ സപ്തമ്പർ 20 ന് മുൻപ് പേര് രജിസ്ടർ ചെയ്യേണ്ടതാണ്. ഫോൺ: 2343363,

8137975678

kalolsava

സബ് ജില്ല സ്കൂൾ കലോത്സവം

ചൊക്ലി : ചൊക്ലി സബ്ബ് ജില്ലാ സ്കൂൾ കലോത്സവം നവംബർ 6,7,8,9 തീയതികളിലായി ചൊക്ലി വി പി ഓറിയൻ്റൽ ഹൈസ്കൂളിൽ വെച്ച് നടക്കും. 350 ഇനങ്ങളിലായി 4000 വിദ്യാർത്ഥികൾ മേളയിൽ പങ്കെടുക്കും. വി.എം. റീത്തയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സംഘാടക സമിതി യോഗം ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. രമ്യ ടീച്ചർ ഉദ്ഘാടനം ചെയ്തു. ചൊക്ലി ഉപജില്ല ഓഫീസർ എ. കെ. ഗീത മുഖ്യപ്രഭാഷണം നടത്തി.

capture_1725978062

പി.പി. മോഹന്‍ ബാബു നിര്യാതനായി.


തലശ്ശേരി : കാവുംഭാഗം രമേഷ് ദീപ്തിയിലെ പരേതരായ ബിഡിഒ ശങ്കരന്റെയും കൂവാട്ട് രോഹിണിയുടെയും മ.കന്‍ പി.പി. മോഹന്‍ ബാബു (63) നിര്യാതനായി.റിട്ട. സെയില്‍സ് ടാക്‌സ് ഡെപ്യൂട്ടി കമ്മിഷ്ണറാണ്.

ഭാര്യ ; ലതിക (റിട്ട. ഇന്‍ഡസ്ട്രീസ് ഓഫീസര്‍), 

മക്കള്‍ : കൃപാൽ ശങ്കര്‍ (ഡിസ്‌നി ഹോട്ട്സ്റ്റാര്‍ ബംഗളൂരു), ധനഞ്ജയ് ശങ്കര്‍ (ഫിലിം ഡയറക്ടര്‍)

മരുമക്കള്‍: ശരണ്യ, രമ്യ. 

സഹോദരങ്ങള്‍ : പി.പി. രമേഷ് ബാബു (വനവാസി കല്ല്യാണ്‍ ആശ്രമം അഖിലേന്ത്യ സഹസംഘടനാ സെക്രട്ടറി, ഗുവാഹതി.), ദുര്‍ഗ വേണുഗോപാല്‍, പി.പി. സുരേഷ് ബാബു (ഹെഡ് ഡ്രാഫ്റ്റസ്മാന്‍ ഫോറസ്റ്റ് മിനിസര്‍വ്വേ,കോഴിക്കോട് , ആര്‍എസ്എസ് ഉത്തരകേരള പ്രാന്ത സഹകാര്യവാഹ്), പി.പി. മീരാഭായി (ഇരിട്ടി ബിഡിഒ, രാഷ്ട്ര സേവികാ സമിതി സമ്പർക്ക പ്രമുഖ്), പരേതനായ ദിനേഷ് ബാബു.


whatsapp-image-2024-09-10-at-19.21.41_b02efca6_1725984357

സപ്ലൈകോ തലശ്ശേരി  ഡിപ്പോയിലെ ഓണം ഫെയർ തലശ്ശേരി ഹൈപ്പർ മാർക്കറ്റിൽ മുൻസിപ്പൽ ചെയർപേർസൺ ജമുനറാണി ടീച്ചർ ഉദ്ഘാടനം ചെയ്യുന്നു


ഓണാഘോഷ

പരിപാടികൾ

സംഘടിപ്പിച്ചു


തലശ്ശേരി റെയിൽവേ ആർ. പി.എഫും. റെയിൽവേയുടെ വിവിധ വിഭാഗങ്ങളും സംയുക്തമായി ഓണാഘോഷപരിപാടികൾ സംഘടിപ്പിച്ചു. റെയിൽവേ സ്റ്റേഷൻ ഹാളിൽ നടന്ന ചടങ്ങ് ആർപിഎഫ് ഇൻസ്പെക്ടർ കെ വി മനോജ് കുമാർ ഉദ്ഘാടനം ചെയ്തു.

 സ്റ്റേഷൻ മാനേജർ മോഹനൻ മാസ്റ്റർ അധ്യക്ഷതവഹിച്ചു.. റെയിൽവേ ട്രാഫിക് ഇൻസ്പെക്ടർ രാജേഷ്, ഹെൽത്ത് ഇൻസ്പെക്ടർ രാജീവൻ, സ്റ്റേഷൻ മാസ്റ്റർ ' അശ്വിൻ, പിലാക്കണ്ടി നവാസ്, റെയിൽവേ സൂപ്പർവൈസർ സബീർ, സംബന്ധിച്ചു. ഓണ കിറ്റ് വിതരണവും നടന്നു

samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
HARITHAMRUTHA 25