ശനിയാഴ്ച കലാഞ്ജലിയില്‍
'പോലീസ്' അക്ഷരസംഗീതം
ഓർക്കേസ്ട്രായുടെ സംഗീത വിരുന്ന്
പോത്തന്‍കോട് (തിരുവനന്തപുരം) : ശാന്തിഗിരി ഹാപ്പിനസ് ഗാർഡനിൽ നടന്നുവരുന്ന കലാഞ്ജലിയില്‍ ഇന്ന് ശനിയാഴ്ച പൊലീസ് അക്ഷരസംഗീതം ഓർക്കേസ്ട്രായുടെ ഗാനമേള നടക്കും.
ശനിയാഴ്ച വൈകിട്ട് 7.00 മണിക്ക് നടക്കുന്ന സംഗീത വിരുന്നിലാണ് പൊലീസ് അക്ഷരസംഗീതം ഓർക്കേസ്ട്രായിലെ കലാകാരന്മാര്‍ അണിനിരക്കുന്നത്.
കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനിൽ ജോലിചെയ്യുന്നവരും വിരമിച്ചവരും അതോടൊപ്പം സംഗീത കലാ സാഹിത്യ സിനിമ രംഗത്തു പ്രവർത്തിക്കുന്ന കേരള പോലീസ് സേനയിലെ അംഗങ്ങളും ഉൾപ്പെടുന്ന സംഗീത കൂട്ടായ്മയാണ് ‘പോലീസ് അക്ഷര സംഗീതം ഓർക്കസ്ട്ര.
മുൻ ഡി.ജി.പി. മാരായ ഹേമചന്ദ്രൻ ഐ.പി.എസ്., ബി സന്ധ്യ ഐ.പി.എസ്. എന്നിവരാണ് പോലീസ് അക്ഷര സംഗീതം ഓര്‍ക്കസ്ട്രയുടെ രക്ഷാധികാരികൾ, റിട്ടയേർഡ് ഡി,വൈ.എസ്.പി. ജോസഫ് സാർത്തോ, റിട്ടയേർഡ് എസ്.ഐ. മാരായ ജോയ് തങ്കി, വിനോദ് ചമ്പക്കര (കാഥികൻ ), രേഖ വെള്ളതൂവൽ എന്നിവർ ചുമതലക്കാരായുളള സംഘടന കൊച്ചിൻ കാർണിവൽ ഉൾപ്പടെ ഒട്ടനവധി പരിപാടികൾ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇതിനകം അവതരിപ്പിച്ചു കഴിഞ്ഞു.
തെരഞ്ഞെടുത്ത വേദികളിൽ മാത്രം പ്രോഗ്രാം അവതരിപ്പിക്കുന്നു എന്നതാണ് ഈ ഗ്രൂപ്പിന്റെ പ്രേത്യേകത. ശാന്തിഗിരി ആശ്രമത്തില്‍ നവപൂജിതം ആഘോഷങ്ങളുടെയും ഓണത്തിന്റെയും ഭാഗമായിട്ടാണ് കലാഞ്ജലി നടന്നു വരുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group