ഓണം മിന്നും;
ശാന്തിഗിരിയിൽ
ഫെസ്റ്റ് വരുന്നു
പോത്തന്‍കോട് (തിരുവനന്തപുരം) : തലസ്ഥാനനഗരിയുടെ ഓണാഘോഷത്തിന് നിറം പകരാന്‍ ശാന്തിഗിരി ഫെസ്റ്റ് വീണ്ടുമെത്തുന്നു. മൂന്നാം പതിപ്പില്‍ ഒട്ടേറെ പുതുമകളുമായാണ് ശാന്തിഗിരി ഫെസ്റ്റ് എത്തുന്നത്.
ശാന്തിഗിരി ആശ്രമത്തിന്റെ പ്രവേശനകവാടത്തിനടുത്തുളള ഹാപ്പിനസ് ഗാര്‍ഡനിലാണ് ഫെസ്റ്റ് നടക്കുന്നത്.
ഹൈദരാബാദില്‍ നിന്നാണ് അമ്യൂസ്മെന്റ് പാര്‍ക്കിനുളള സജ്ജീകരണങ്ങള്‍ കൊണ്ടുവരുന്നത്. പെറ്റ് ഷോയും അക്വാ ഷോയും പതിവില്‍ നിന്ന് വ്യത്യസ്തമായിരിക്കും.
ഗേറ്റ് നമ്പര്‍ ഒന്നിലൂടെ കടന്ന് ഹാപ്പിനസ് ഗാര്‍ഡനിലെ ജലസംഭരണിയും പ്രകാശവിന്യാസവും ആസ്വദിക്കും വിധമാകും സ്റ്റാളുകള്‍ അറേഞ്ച് ചെയ്യുക. പ്രദര്‍ശന-വിപണനമേളകള്‍ക്ക് പുറമെ പുഷ്പമേള, ഗെയിം ഷോകള്‍, കുട്ടികള്‍ക്കുളള വിനോദപരിപാടികള്‍ എന്നിവ ഉണ്ടാകും. വിവിധ രാജ്യങ്ങളിലെ വെജിറ്റേറിയന്‍ ഭക്ഷണരുചികള്‍ ഉള്‍പ്പെടുത്തിയുളള ഫുഡ് കോര്‍ട്ട് മറ്റൊരാകര്‍ഷണമാകും. ഫെസ്റ്റിന്റെ ഭാഗമായി വിവിധ സ്റ്റേജ് പരിപാടികളും ഗാനമേളയും അരങ്ങേറും. കലാ-സാംസ്കാരിക മേഖലകളില്‍ നിന്നുളള പ്രമുഖര്‍ അതിഥികളായെത്തും.
പ്രവേശനം പാസ് മൂലം നിയന്ത്രിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
താമരപര്‍ണ്ണശാല സമര്‍പ്പണത്തോടനുബന്ധിച്ച് 2010ല്‍ പ്രദേശവാസികള്‍ക്ക് മറക്കാനാവാത്ത ഉത്സവകാലമാണ് ശാന്തിഗിരി ഫെസ്റ്റ് സമ്മാനിച്ചത്. സെപ്തംബര്‍ 12 വ്യാഴാഴ്ചയാണ് ഫെസ്റ്റ് ആരംഭിക്കുന്നത്.
അവധി ദിവസങ്ങളില്‍ ഉച്ചയ്ക്ക് 12 മണി മുതല്‍ രാത്രി 10 മണി വരെയും പ്രവര്‍ത്തിദിനങ്ങളില്‍ വൈകിട്ട് 3 മണി മുതല്‍ രാത്രി 10 മണി വരെയുമാകും പ്രവേശനം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group