ഭാവരാഗതാളലയത്തില്‍
കലാഞ്ജലി;
വ്യത്യസ്ഥത നിറച്ച്
പ്രകാശവിന്യാസം
പോത്തന്‍കോട് : ശാന്തിഗിരി ആശ്രമത്തിന്റെ ഹാപ്പിനസ് ഗാര്‍ഡനില്‍ നടന്നു വരുന്ന
കലാഞ്ജലി ഭാവരാഗതാളലയം കൊണ്ട് വസന്തം തീര്‍ക്കുകയാണ്. പ്രശസ്ത ഗായകരും സംഗീതജ്ഞരും നാടൻ പാട്ടു കലാകാരൻമാരും ടിവി പരിപാടികളിലൂടെ ശ്രദ്ധേയരായ യുവപ്രതിഭകളും ചേര്‍ന്നൊരുക്കുന്ന സംഗീതവിരുന്നും വിവിധ കലാഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ അരങ്ങേറുന്ന നൃത്തനൃത്യങ്ങളും കലാഞ്ജലിക്ക് മിഴിവേകുന്നു. സന്ദര്‍ശകരായെത്തുന്നവരും കലാപ്രകടനം കൊണ്ട് വിസ്മയിപ്പിക്കുകയാണ്.
കലാഞ്ജലിക്ക് തുടക്കമായതോടെ ശാന്തിഗിരിയിലേക്ക് കുടുംബസമേതം ഒഴുകിയെത്തുകയാണ് പ്രദേശവാസികള്‍. ഹാപ്പിനസ് ഗാര്‍ഡനിലെ പ്രകാശവിന്യാസവും ജലസംഭരണിയിലെ വാട്ടര്‍ ഫൌണ്ടെയ്നും മരത്തണലിലെ ഇരിപ്പിടവും ഫുഡ് കോര്‍ട്ടിലെ വെജിറ്റേറിയന്‍ ഭക്ഷണവുമെല്ലാം ആസ്വാദനത്തിന്റെ പുതിയ തലമാണ് സന്ദര്‍ശകര്‍ക്ക് സമ്മാനിക്കുന്നത്.
ഇന്ന് വ്യാഴാഴ്‌ച്ച അമൃത ടിവി താരവിളയാട്ടം ഫെയിം കുമാരി ശ്രീലക്ഷ്മിയുടെ വോക്കല്‍, വയലിന്‍ കസു എന്നീ മൂന്ന് സംഗീതോപകരണങ്ങള്‍ കൊണ്ടുളള മ്യൂസിക് ഫ്യൂഷനും സംസ്ഥാന പോലീസ് സേനയില്‍ നിന്ന് വിരമിച്ച കലാകാരന്‍ കൂടിയായ ജോയി തങ്കി, സംഗീത സംവിധായകനും ഗായകനുമായ ജിതേന്ദ്രരാജ് എന്നിവര്‍ നയിച്ച സംഗീതാര്‍ച്ചനയും നടന്നു. എല്ലാ ദിവസവും വൈകിട്ട് 6 മണിക്കാണ് കലാഞ്ജലി ആരംഭിക്കുന്നത്. പ്രവേശനം സൗജന്യമാണ്. നാളെ വെള്ളിയാഴ്ച്ച ശാന്തിഗിരി വിദ്യാഭവന്‍ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന ഭരതനാട്യം, കുച്ചിപ്പൊടി, ഗിത്താര്‍, നാടോടി നൃത്തം, രാജസ്ഥാനി നൃത്തം, നാടന്‍ പാട്ട് എന്നിവ നടക്കും.
സംഗീത- നൃത്ത പരിപാടികള്‍ക്ക് പുറമെ ചിത്രകല, ശില്‍പ്പകല, കരകൗശല വസ്തുക്കളുടെ പ്രദർശനം എന്നിവയും കളരിപയറ്റ്, കുങ്ങ്ഫൂ, മാര്‍ഷല്‍ ആര്‍ട്സ് തുടങ്ങി വിവിധ ആയോധനകലകളുടെ പ്രദർശനവും വരും ദിവസങ്ങളില്‍ ഉണ്ടാകും. പരമ്പരാഗത നൃത്തരൂപങ്ങളും സമകാലിക നൃത്തങ്ങളും നൃത്ത നാടകങ്ങളും ഒരു മാസത്തിലധികം നീണ്ടു നിൽക്കുന്ന പരിപാടിയിൽ അവതരിപ്പിക്കപ്പെടുമെന്ന് വിശ്വസംസ്കൃതി കലാരംഗം ഗവേണിംഗ് കമ്മിറ്റി അംഗങ്ങള്‍ അറിയിച്ചു.
ഫോട്ടോ: ശാന്തിഗിരി കലാഞ്ജലി കാണാനെത്തിയ ആര്യ. ആര്‍. പി. കീറ്റാറില്‍ വിസ്മയം തീര്‍ത്തപ്പോള്‍
കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,വിദ്യാഭ്യാസം ,സയൻസ് & ടെക്‌നോളജി ,ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി ....മുടങ്ങാതെ ഓൺലൈനിൽ
വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.
താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group