സാക്ഷിയുടെ 2024 ലെ സോഷ്യൽ പെർഫോമർ അവാർഡ് കരീം
പന്നിത്തടം ഏറ്റുവാങ്ങി
കോഴിക്കോട് :- സാക്ഷി ടൗൺഹാളിൽ സംഘടിപ്പിച്ച സർഗ്ഗോത്സവ വേദിയിൽ വെച്ച് 2024 ലെ സാക്ഷി സോഷ്യൽ പെർഫോമർ അവാർഡ് തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ.യിൽ നിന്ന് സാമൂഹിക പ്രവർത്തകൻ കരീം പന്നിത്തടം ഏറ്റുവാങ്ങി.
പതിനായിരത്തിലധികം വേറിട്ട പരിപാടികൾ സംഘടിപ്പിച്ച ഇദ്ദേഹത്തിന് 154 അവാർഡുകൾ ഇതിനകം ലഭിച്ചിട്ടുണ്ട്.
നിലവിൽ മുസ്ലിംലീഗ് ദേശീയ സമിതി അംഗവും, ഫോർമർ പഞ്ചായത്ത് മെമ്പേഴ്സ് അസോസിയേഷൻ അഖിലേന്ത്യ ഓർഗനൈസിംഗ് സെക്രട്ടറിയും,വേള്‍ഡ് മലയാളി ഫെഡറേഷൻ കേരള രക്ഷാധികാരിയും, വിവിദ് കേരള ചെയർമാനുമാണ്. സാക്ഷി പ്രസിഡണ്ട് വിശ്വം തൃശ്ശൂരിന്റെ അധ്യക്ഷതയിൽ ചേർന്ന് ചടങ്ങിൽ സാക്ഷി സെക്രട്ടറി അനസ്ബി, രക്ഷാധികാരി ജാനമ്മ കുഞ്ഞുണ്ണി, ശബരിമല മുൻ മേൽശാന്തി ശംഭു നമ്പൂതിരി, എഴുത്തുകാരായ വള്ളത്തോൾ രവീന്ദ്രനാഥ്,എളവൂർ വിജയൻ, മുഹമ്മദ് പട്ടിക്കര, ഇന്ദിരാദേവി, ലളിത വിജയൻ, ജയാ റോയ്, ഷൈലജ സീന രാമവാര്യർ എന്നിവർ അനുമോദന പ്രസംഗം നടത്തി.
കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,വിദ്യാഭ്യാസം ,സയൻസ് & ടെക്‌നോളജി ,ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി ....മുടങ്ങാതെ ഓൺലൈനിൽ
വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.
താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group