ജനശബ്ദം മാഹിയുടെ ആഭിമുഖ്യത്തിൽ ശ്രേഷ്ഠാദരവും ഓണക്കിറ്റ് വിതരണവും
മാഹി :നാടിൻ്റെ വികസനത്തിന് നിയമസഭയിൽ പോരാട്ടം നടത്തുന്നതിനൊപ്പം, അവകാശങ്ങൾ നേടിയെടുക്കാൻ ജനകീയ പോരാട്ടങ്ങൾക്കൊപ്പം മുന്നിൽ നിൽക്കാൻ സന്നദ്ധനാണെന്ന് മാഹി എം എൽ എ. രമേശ് പറമ്പത്ത്.
ജനശബ്ദം മാഹിയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ബി.എഡ് കോളജ് ഓഡിറ്റോറിയത്തിൽ
ശ്രേഷ്ഠാദരവും ഓണക്കിറ്റ് വിതരണവുംഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവിധ മേഖലകളിലെ ശ്രദ്ധേയ വ്യക്തിത്വങ്ങൾക്ക് പ്രമുഖ സ്വാതന്ത്ര്യ സമര സേനാനി കുമ്മായ മുകുന്ദന്റെ സ്മരണയിലുള്ള പുരസ്ക്കാരങ്ങൾ സമ്മാനിച്ചു..
കവയിത്രി മഹിജതോട്ടത്തിൽ (ബി.എസ്.എസ്.ദേശീയ അവാർഡ് ജേതാവ് ,
കോവിഡ്/പ്രളയകാല മാതൃകാ സേവനം)
ഡോ: ജയ്ക്കർ പ്രഭു ( ജനകീയ ഡോക്ടർ )
ഹബിബ് ( വണ്ടി പിടികയുടെ രുചിപ്പെരുമ മാഹി പാർക്ക്)
മോഹനൻ (അരനൂറ്റാണ്ടായി സോഡ നിർമ്മാണം)
കെ.പി.രാഘവൻ ചെറുകല്ലായി ( മികച്ച വായനക്കാരൻ, ചരിത്ര പണ്ഡിതൻ )
നൗഷാദ് ( ഒട്ടോ ഡൈവർ ഡയാലിസിസ്സ് രോഗികളേയും . കാൻസർ രോഗികളേയും സൗജന്യമായും പരിമിതമായ ചാർജ് വാങ്ങിയും കഴിഞ്ഞ അഞ്ച് വർഷമായി യാത്രാസൗകര്യമൊരുക്കുന്ന മനുഷ്യ സ്നേഹി)
കെ.അംബിക @ ശോഭന (അരനൂറ്റാണ്ടു കാലമായി മാതൃകാ ക്ഷിരകർഷക
സരിഗ ( മാതൃകാ ആരോഗ്യ പ്രവർത്തക )
കുനിയിൽരാഘവൻ ടൈലർ (മരണാനന്തര ചടങ്ങുകൾക്ക് കഴിഞ്ഞ ആറ് പതിറ്റാണ്ടു കാലമായി സൗജന്യമായി വസ്ത്രങ്ങൾ തയ്യിച്ച് നൽകുന്നയാൾ) മെഹബുബ്പടിക്കൽ ( പാമ്പുപിടുത്തം)
സി.എം.പവിത്രൻ കോറോൾ പന്തക്കൽ (സാമൂഹ്യ സേവനം / ജീവകാരുണ്യം)
എന്നിവരെയാണ്പുരസ്ക്കാരങ്ങളും ഓണക്കോടിയും നൽകി ആദരിച്ചത്.
ചടങ്ങിൽ ചാലക്കര പുരുഷു അദ്ധ്യക്ഷത വഹിച്ചു. ടി.എം.സുധാകരൻ, ഷാജി പിണക്കാട്ട്,സംസാരിച്ചു
ഇ.കെ. റഫീഖ് സ്വാഗതവും ദാസൻ കാണി നന്ദിയും പറഞ്ഞു.
ചിത്രവിവരണം: ശ്രേഷ്ഠാദരവും, ഓണക്കിറ്റ് വിതരണവും രമേശ് പറമ്പത്ത് എം എൽ എ നിർവ്വഹിക്കുന്നു
ജനശബ്ദം മാഹിയുടെ ആഭിമുഖ്യത്തിൽ
ശ്രേഷ്ഠാദരവും ഓണക്കിറ്റ് വിതരണവും
ശ്രേഷ്ഠാദരവും, ഓണക്കിറ്റ് വിതരണവും
രമേശ് പറമ്പത്ത് എം എൽ എ ഉദ്ഘാടനം ചെയ്‌തു
ചടങ്ങിൽ ചാലക്കര പുരുഷു അദ്ധ്യക്ഷത വഹിച്ചു.
ടി.എം.സുധാകരൻ, ഷാജി പിണക്കാട്ട്,സംസാരിച്ചു
ഇ.കെ. റഫീഖ് സ്വാഗതവും ദാസൻ കാണി നന്ദിയും
പറഞ്ഞു.
ലിങ്കിൽ ക്ലിക്ക് ചെയ്ത് പേജുകൾ മറിച്ച്
ചിത്രങ്ങൾ കണ്ടാലും
https://online.fliphtml5.com/wzbyl/vnnf/#p=1
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group