ശാന്തിഗിരി കലാഞ്ജലിക്ക്
വർണ്ണാഭമായ തുടക്കം
പോത്തൻകോട് : മറക്കാനാവത്ത ഒരു ഉത്സവകാലത്തെ വീണ്ടും ഓർമ്മിപ്പിച്ചുകൊണ്ട് ശാന്തിഗിരിയിൽ കലാഞ്ജലിക്ക് വർണ്ണാഭമായ തുടക്കം. ആശ്രമത്തിന്റെ പ്രവേശനകവാടത്തിനു സമീപമുളള ഹാപ്പിനെസ് ഗാർഡനിലാണ് നവോന്മേഷത്തിന്റെ പുതുപുത്തൻ അനുഭവങ്ങളുടെ ആസ്വാദന വേദി ഒരുങ്ങിയത്. മരത്തിന്റെ ശീതളഛായയിൽ വർണ്ണക്കുടകൾ വിരിയിച്ച് സന്ദർശകർക്ക് ഇരിപ്പിടമൊരുക്കിയപ്പോൾ ആഘോഷത്തിന്റെ നവ്യാനുഭവമായി കലാഞ്ജലി മാറി.
ആശ്രമം ജനറൽ സെക്രട്ടറിയുടെ ഓഫീസ് ചുമതല വഹിക്കുന്ന സ്വാമി ആത്മധർമ്മൻ ജ്ഞാന തപസ്വി കലാജ്ഞലിക്ക് തിരിതെളിയിച്ചതോടെ നാടിന്റെ മഹോത്സവത്തിന് തുടക്കമായി . സ്വാമി ജനസമ്മതൻ ജ്ഞാന തപസ്വി, ജനനി കൃപ ജ്ഞാന തപസ്വിനി, ജനനി മംഗള ജ്ഞാന തപസ്വിനി, സബീർ തിരുമല, ജോയ് തങ്കി, പ്രമോദ് .എം. പി., ടി.കെ. ഉണ്ണികൃഷ്ണപ്രസാദ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
ഓർക്കസ്ട്ര് മെലഡി ഇവന്റ്സിന്റെ കലാകാരൻമാരായ സുശീൽ കുമാർ, അജിത്, മിഥുൻ വിഷ്ണു, ദീലീപ് കുമാർ, ശ്രീകാന്ത്, പ്രിയൻ. വി.എസ് എന്നിവർ സംഗീത വിരുന്നൊരുക്കി. ഇന്ന് വൈകുന്നേരം 4 മണി മുതൽ കലാഞ്ജലിയിൽ മൈനസ് ട്രാക്ക് ഗാനമേളയും വിശ്വസംസ്കൃതി കലാരംഗം അവതരിപ്പിക്കുന്ന കലാപരിപാടികളും ഉണ്ടാകും.
വരും ദിവസങ്ങളിൽ കവിയരങ്ങ്, നൃത്തനൃത്യങ്ങൾ, ലളിത സംഗീതം, കേരള നടനം, ഭക്തിഗാനസുധ, വയലിൻ സംഗീതം, കീബോർഡ് തുടങ്ങി വിവിധ പരിപാടികൾ ഉണ്ടാകും . എല്ലാ ദിവസവും വൈകിട്ട് 4 മണിക്ക് പരിപാടികൾ ആരംഭിക്കും. പ്രവേശനം സൗജന്യമായിരിക്കും. സന്ദര്‍ശകര്‍ക്കും പരിപാടികൾ അവതരിപ്പിക്കാനുളള വേദി ലഭിക്കും എന്നതാണ് മറ്റൊരു പ്രത്യേകത.
'നവപൂജിതം' ആഘോഷങ്ങളോടനുബന്ധിച്ചാണ് കലാഞ്ജലി സംഘടിപ്പിക്കുന്നത്. നവപൂജിതദിനമായ സെപ്തംബർ 8 ന് ഞായറാഴ്ച മുഴുവൻ സമയ പരിപാടികളുണ്ടാകും. വയനാട് ദുരന്തത്തെ തുടർന്ന് ഫെസ്റ്റ് മിതമായ നിലയിലാണ് നടത്തുന്നതെന്നെങ്കിലും താമരപ്പർണ്ണശാലയുടെ സമർപ്പണത്തോടനുബന്ധിച്ച് 2010ൽ നടന്നതുപോലെ ശാന്തിഗിരിയുടെ സായ്ഹാനങ്ങൾ സന്ദർശകർക്ക് മുന്നിൽ വീണ്ടും ഭാവരാഗതാളവസന്തം തീർക്കുകയാണ്.
നവപൂജിതം' ആഘോഷങ്ങളോടനുബന്ധിച്ചാണ് കലാഞ്ജലി സംഘടിപ്പിക്കുന്നത്. നവപൂജിതദിനമായ സെപ്തംബർ 8 ന് ഞായറാഴ്ച മുഴുവൻ സമയ പരിപാടികളുണ്ടാകും. വയനാട് ദുരന്തത്തെ തുടർന്ന് ഫെസ്റ്റ് മിതമായ നിലയിലാണ് നടത്തുന്നതെന്നെങ്കിലും താമരപ്പർണ്ണശാലയുടെ സമർപ്പണത്തോടനുബന്ധിച്ച് 2010ൽ നടന്നതുപോലെ ശാന്തിഗിരിയുടെ സായ്ഹാനങ്ങൾ സന്ദർശകർക്ക് മുന്നിൽ വീണ്ടും ഭാവരാഗതാളവസന്തം തീർക്കുകയാണ്.
ഫോട്ടോ 1: ശാന്തിഗിരി ആശ്രമത്തിന്റെ പ്രവേശനകവാടത്തിനു സമീപമുളള ഹാപ്പിനസ് ഗാർഡനിൽ കലാഞ്ജലിക്ക് വർണ്ണാഭമായ വേദിയൊരുങ്ങിയപ്പോൾ
ഫോട്ടോ2 : ശാന്തിഗിരി കലാജ്ഞലിക്ക് സ്വാമി ആത്മധർമ്മൻ ജ്ഞാന തപസ്വി തിരിതെളിയിക്കുന്നു. സ്വാമി ജനസമ്മതൻ, ജനനി കൃപ, ജനനി മംഗള, സബീർ തിരുമല, ജോയ് തങ്കി, പ്രമോദ്.എം.പി, ടി.കെ. ഉണ്ണികൃഷ്ണപ്രസാദ് തുടങ്ങിയവർ സമീപംം
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group