പ്രിയതമയുടെ നല്ലോർമ്മകളിൽ നിറഞ്ഞ കൃഷ്‌ണൻ മാഷ് : ദിവാകരൻ ചോമ്പാല

പ്രിയതമയുടെ നല്ലോർമ്മകളിൽ നിറഞ്ഞ കൃഷ്‌ണൻ മാഷ് : ദിവാകരൻ ചോമ്പാല
പ്രിയതമയുടെ നല്ലോർമ്മകളിൽ നിറഞ്ഞ കൃഷ്‌ണൻ മാഷ് : ദിവാകരൻ ചോമ്പാല
Share  
ദിവാകരൻ ചോമ്പാല എഴുത്ത്

ദിവാകരൻ ചോമ്പാല

2024 Aug 26, 10:12 PM
Dr Nishath

 പ്രിയതമയുടെ നല്ലോർമ്മകളിൽ

നിറഞ്ഞ കൃഷ്‌ണൻ മാഷ്

: ദിവാകരൻ ചോമ്പാല 


 ചമയങ്ങളില്ലാത്ത ചിത്രകാരൻ വന്ദ്യവയോധികൻ ശ്രീ .പി .വി .കൃഷ്‌ണൻ മാഷ് രണ്ടുദിവസം മുൻപ് പോസ്റ്റ് ചെയ്തതാണ് ഈ ചിത്രം .

പ്രിയതമ മേഴ്‌സി ടീച്ചറുടെ ദേഹവിയോഗത്തിൻറെ മൂന്നാം വർഷം ! 

ശാരീരികമായ ചില്ലറചില അരുതായ്മക്കിടയിലും തിരുവനന്തപുരം കാരിയത്തെ വീട്ടിൽ നിന്നും പ്രായാധിക്യം വകവെക്കാതെ അദ്ദേഹം കുറേനേരം എന്നോട് ഫോണിൽ സംസാരിച്ചു. 

കൈനാട്ടിയിലെ വിജയരാഘവനെ ഓർമ്മയിൽ നിന്നും തിരക്കി. കൂട്ടത്തിൽ സുരേഷ് മുതുകുളം സാറിനെയും .

.ഭാര്യയുടെ വേർപാടിൻ്റെ മൂന്നാം വർഷത്തിലും വിഷാദം വിട്ടുമാറാത്ത വിറങ്ങലിച്ചശബ്ദം .

നേരത്തെ പി വി കൃഷ്ണൻ മാസ്റ്ററെക്കുറിച്ച് ഞാനെഴുതിയ ലഘുവിവരണം ഒരിക്കൽക്കൂടി 



pvk

ചമയങ്ങളില്ലാത്ത ചിത്രകാരൻ

; പി .വി. കൃഷ്ണൻ മാഷ്  : ദിവാകരൻ ചോമ്പാല 

സഹസ്രാബ്ദങ്ങൾക്ക് മുൻപ് തന്നെ ദുരന്തങ്ങളുടെ നേർക്കാഴ്ചകൾ ക്രാന്തദർശിത്വമുള്ള കവികൾക്ക് കവിതയ്ക്ക് വിഷയമാത്തീർന്നിട്ടുണ്ട് .പ്രചോദനമായിട്ടുണ്ട് .

രാമയണത്തിൻ്റെ പിറവിയുടെ പിന്നിലും ഇത്തരം ഒരു കഥ വിശ്വസിക്കപ്പെടുന്നു .

വെട്ടം മങ്ങിമയങ്ങിക്കൊണ്ടിരുക്കുന്ന സായംസന്ധ്യാ സമയം .

കാട്ടിലെ ഏതോ പൂമരക്കമ്പിൻറെ ഇളം ചില്ലയിൽ സ്വർഗ്ഗസ്വപ്‌നങ്ങൾ വിരിഞ്ഞ കണ്ണുകളിൽ പരസ്പ്പരം നോക്കി മുട്ടിക്കൂടിയിരുന്നുരസിക്കുന്ന രണ്ട് കുഞ്ഞോമനക്കിളികൾ. 

 

പരസ്പരം കൊക്കുരുമ്മിയും തൂവൽ ചിറക് മിനുക്കിയും പ്രണയസാഫല്യത്തിൻറെ ചൂടുപകർന്നും ആത്മാവുകൾ പരസ്‌പ്പരം ഒന്നായലിഞ്ഞുചേർന്നും സ്വയം മറന്നും നിൽക്കുന്ന ആനന്ദനിമിഷം !

കവിമനസ്സിന് സന്തോഷിക്കാൻ ഇനിയെന്തുവേണം ?

 കാട്ടിലെ ഇലച്ചാർത്തിനിടയിൽ മറഞ്ഞുനിന്നിരുന്ന മലവേടൻറെ കയ്യിലെ വില്ലിൽ നിന്നും തൊടുത്തുവിട്ട കൂർത്തശരം ചെന്നുതറിച്ചതാവട്ടെ ഇണക്കിളികളിൽ ഒന്നിൻറെ നെഞ്ചിലേയ്ക്ക് .

ശരമേറ്റ് ചോരത്തുള്ളികൾ തെറിച്ചുകൊണ്ട് മണ്ണിൽ വീണു പിടയുന്ന ആൺകിളിയുടെ അവസാന നോട്ടവും മരക്കൊമ്പിലിരുന്നു നെഞ്ചുപൊട്ടി ചിറകടിച്ചുകരയുന്ന പെൺകിളിയുടെ കണ്ണുകളിലേയ്ക്ക് തന്നെ .


അത്യന്തം ക്രൂരവും ദയനീയവുമായ ഈ കാഴ്ചക്ക് സാക്ഷിയായ ആദിമഹാ കവി വാത്മീകി മഹർഷിയുടെ വികാരവിക്ഷോഭങ്ങളുടെ ആകെത്തുകയാണ് ''മാനിഷാദ ''എന്ന വാക്ക് .

അഥവാ 'അരുത് കാട്ടാള'എന്ന നിഷേധവാക്യം .  

ആൾബലവും കൈയ്യൂക്കും പണക്കൊഴുപ്പും താൻപോരിമയും അധികാരവും കൈമുതലാക്കി തനിക്കിഷ്ട്ടപ്പെട്ടതെന്തും വെട്ടിപ്പിടിച്ച് സമഗ്രാധിപതിത്വത്തിൻറെ സുഖപരിധിക്കുള്ളിലൊതുക്കണമെന്ന അമിതാവേശവുമായി നടക്കുന്നവരോടെല്ലാമുള്ള സന്ദേശം കൂടിയാവാം ഒരു പക്ഷെ മഹർഷിയുടെ 'മാനിഷാദ ' അഥവാ അരുത് കാട്ടാളാ എന്നപ്രയോഗം .

പ്രകൃതി സംരക്ഷണപ്രക്ഷോഭങ്ങളുടെ മുനിരപ്രവർത്തക, മലയാളത്തിൻറെ പ്രിയ കവി, മൺമറഞ്ഞുപോയ സാമൂഹിക പരിസ്ഥിതി പ്രവർത്തക തുടങ്ങിയ നിരവധി മേഖലകളിലെ ബഹുമുഖ പ്രതിഭ ,മലയാള കവിതകളുടെ മാതൃഭാവമായ സുഗതകുമാരി ടീച്ചർ ''പ്രകൃതിയുടെ കണ്ണുനീർ''- എന്നപേരിലുള്ള ഒരു ചിത്രം കണ്ടുകൊണ്ട് ഇടനെഞ്ച് നൊന്തെഴുതിയ നാലു വരികൾ കൂടി നമുക്ക് കൂട്ടിവായിക്കാം .

''ഒരു തള്ളക്കിളി അരുമക്കുഞ്ഞുങ്ങൾ -

ക്കിരയായുമിതാ തിടുക്കത്തിൽ പറ -

ന്നണയുന്നു, പെട്ടന്നവൾ നടുങ്ങുന്നു !

പിടയുന്നു! ചുറ്റിപ്പറന്നുഴലുന്നു ...''  


മാത്രവുമല്ല അന്ന് ഈചിത്രം കാണാനിടയായ സുഗതകുമാരിടീച്ചർ പറഞ്ഞവയിൽ പ്രധാനപ്പെട്ട ചില വാചകങ്ങൾ കൂടി .

'' ഇതോ ദൈവത്തിന്റെ സ്വന്തം നാട് ?.

25 വർഷങ്ങൾക്ക് പിന്നിൽ നിന്ന് ഒരു കാട്ടുകിളി ചിലമ്പുന്ന ഒച്ച വീണ്ടും നിങ്ങളുടെ കാതുകളിൽ പതിക്കുന്നു.

എന്റെ കൂടപ്പിറപ്പുകളെ നിങ്ങളെൻ ലോകത്തെ എന്തു ചെയ്‌തു ?"

ഏറെ പ്രശസ്‌തമായ ഈ ബഹുവർണ്ണ ചിത്രത്തിന് ഇനിയുമേറെ പറയാനുണ്ട് .

കേരളത്തിലെ പ്രശസ്‌ത ചിത്രകാരനും കാർട്ടൂണിസ്റ്റുമായ പി. വി. കൃഷ്‌ണൻ ചായക്കൂട്ടൊരുക്കിയാണ് ഈ ചിത്രത്തിൻറെ രൂപകൽപ്പന നിർവ്വഹിച്ചത് .

 

aaaa_1724690891

33  വർഷങ്ങൾക്കു മുൻപ് .ആ കാലയളവിൽ കേരള പബ്ലിക്ക് റിലേഷൻസ് വകുപ്പിൽ ഉദ്യോഗസ്ഥൻ കൂടിയായിരുന്നു ഇദ്ധേഹം .

സർക്കാരിൻറെ നിയന്ത്രണത്തിൽ 1984 കാലഘട്ടങ്ങളിൽ നടത്തിയ പരിസ്ഥിതി സംരക്ഷണ ബോധവൽക്കരണ പ്രോഗ്രാമുകളുടെ ഭാഗമായായാണ് കാർട്ടൂണിസ്റ് പി വി കൃഷ്ണൻ ഈ ചിത്രം സക്കാരിന് സമർപ്പിച്ചത് .

അന്താരാഷട്ര ശ്രദ്ധവരെ നേടിയ സയലൻറ് വാലി പ്രക്ഷോഭത്തിന് മുന്നിട്ടിറങ്ങിയ പരിസ്ഥിതി പ്രവർത്തകരുടെ മനസ്സുകളിൽ അഗ്നിച്ചിറകുള്ള പക്ഷിയായി ഈ ചിത്രം ചിറകടിച്ചുയരുകയായിരുന്നു .പ്രക്ഷോഭം കൂടുതൽ ജനകീയമാക്കുന്നതിൽ ഈ ചിത്രത്തിനുണ്ടായിരുന്ന പങ്ക് വർണ്ണനാതീതം എന്ന് പറഞ്ഞാൽ തെറ്റാവില്ല തീർച്ച .

പരിസ്ഥിതി സ്നേഹികളായ മലയാളികളുടെ സ്വകാര്യ അഹങ്കാരം കൂടിയാണ് കാർട്ടൂണിസ്ററ് പി വി കൃഷ്‌ണന്റെ  ''പ്രകൃതിയുടെ കണ്ണുനീർ''- എന്ന ഈ ചിത്രം .

ഹരിതകാന്തിയോടും പ്രകൃതിയോടും അതിരടയാളങ്ങളില്ലാത്ത ആത്മബന്ധം വെച്ചുപുലർത്തിയ സുഗതകുമാരി ടീച്ചർക്കാവട്ടെ സ്വന്തം കൂടപ്പിറപ്പിനോടുള്ള വാത്സല്യവും സ്നേഹവുമായിരുന്നു പി വി കൃഷ്ണൻ എന്ന ചമയങ്ങളില്ലാത്ത ചിത്രകാരനോടുണ്ടായിരുന്നതെന്നും വ്യക്തം .

പബ്ലിക്ക് റിലേഷൻ വകുപ്പ് അച്ചടിച്ച് പ്രസിദ്ധീകരിച്ച ഈ ബഹുവർണ്ണച്ചിത്രം കേരളത്തിലെ പരിസ്ഥിതി പ്രവർത്തകർ ഇപ്പോഴും നെഞ്ചിലേറ്റുന്നുവെന്നതും ചിത്രകാരന് അഭിമാനിക്കാവുന്ന കാര്യം .ഒരുപക്ഷെ വരും തലമുറയെയും കാലഘട്ടത്തേയും ഇതേ നിലയിൽ ഈ ചിത്രം സ്വാധീനിച്ചുകൂടെന്നുമില്ല.


മലയാളിയുടെ ഹൃദയപക്ഷത്തിനൊപ്പം വിടർന്നു വികസിച്ച കാർട്ടൂണുകളാണ് പി .വി എന്ന ''കൃഷ്‌ണപക്ഷ ''ത്തുനിന്നും ഇതേവരെ ഉണ്ടായിട്ടുള്ളത് .

ഫലിതത്തിൽ മുക്കിപ്പൊരിച്ചെടുത്ത ,വിമർശനങ്ങളുടെ എരിവും കളിയാക്കലുകളുടെ ചവർപ്പും കലർന്ന രുചിഭേധങ്ങളോടെയുള്ളഎത്രയോ കാർട്ടൂണുകൾ .

സമൂഹത്തിലെ അഴിമതി ,അക്രമം ,നെറികേടുകൾ ,പൊങ്ങച്ചങ്ങൾ ,രാക്ഷ്ട്രീയരംഗത്തെ മൂല്യച്യുതികൾ ,സാഹിത്യം ,സിനിമ തുടങ്ങിയ സമസ്‌ത മേഖലകളിലൂടെയും ഊളിയിട്ടിറങ്ങിയ അനുഭവസമ്പത്തായിരുന്നു ഇദ്ദേഹത്തിൻറെ കാർട്ടൂണുകൾ !

പ്രകൃതിയെ കൊല്ലുന്നവർക്കെതിരെ സന്ധിയില്ലാസമരവുമായി രംഗത്തുണ്ടായിരുന്ന സുഗതകുമാരി ടീച്ചർ ഓർമ്മയായിട്ടേറെയായില്ല .

ഭൂമിയിലെ പച്ചത്തുരുത്തുകളുടെ അഭയമായി മാറിയിരുന്ന സുഗതകുമാരി ടീച്ചരുടെ ഹൃദയത്തുടിപ്പുകൾ ആവാഹിച്ചെടുത്തുകൊണ്ടായിരുന്നു പി .വി .വരച്ച പരിസ്ഥിതി ചിത്രങ്ങളെല്ലാം എന്ന് തോന്നുന്നതും സ്വാഭാവികം.

വികാരങ്ങൾ ,ആശയങ്ങൾ, അനുഭൂതികൾ ,വിയോജിപ്പുകൾ ,ഇവയൊക്കെ അളവിനൊത്ത് ചേർത്ത് പാകപ്പെടുത്തിയപോലുള്ളഒരുപാട് ചിത്രങ്ങൾ .

മികച്ചഫോട്ടോഗ്രാഫർ ,പോസ്റ്റർ ഡിസൈനർ ,കാർട്ടൂണിസ്റ്റ് ,ചിത്രകാരൻ ,അധ്യാപകൻ തുടങ്ങിയ

വിവിധതലങ്ങളിൽ ഏറെ ശ്രദ്ധേയനായ പി വി കൃഷ്ണൻ 1943 ൽ ജനനം .

ജനിച്ചച്ചതും വളർന്നതും കണ്ണൂർ ജില്ലയിലെ പാപ്പിനിശ്ശേരിക്കടുത്ത് അരോളിയിൽ .രാമൻ നായരുടെയും കല്ല്യാണി അമ്മയുടെയും മകനായി ,

ചിത്രകലയുടെ ഹരിശ്രീ കുറിച്ചത് കെ കെ ആചാരിയിൽ നിന്ന് .

സ്വന്തമായി ഒരു തൊഴിൽ എന്ന നിലയിൽ അദ്ധ്യാപപകനായി തുടക്കം .

തുടർന്ന് കേരളത്തിൻറെ സംസ്ഥാന പബ്ലിക്ക് റിലേഷൻസ് വകുപ്പിൽ ഡിസൈനറായതോടെ വരയുടെ പണിപ്പുരയിലായി മുഴുവൻ സമയവും .

അന്നേവരെ സർക്കാർ പരസ്യങ്ങൾ സ്വീകരിച്ചിരുന്ന ചിത്രരചനാശൈലിക്ക് സമൂലമായ മാറ്റവും ആധുനികതയുടെ തുടക്കമിട്ടതും പി വി എന്ന ചിത്രകാരൻ .

ആയിടയ്ക്ക് ഡൽഹിൽ നടന്ന റിപ്പബ്ലിക്ക് ദിനപരേഡിൽ ''സുഗന്ധവ്യജ്ഞനങ്ങളുടെ നാട് ''-എന്നപേരിൽ കേരളത്തിന്റേതായി പി വി കൃഷ്‍ണൻ രൂപകൽപ്പന നിർവ്വഹിച്ച ഫ്‌ളോട്ട് ജനശ്രദ്ധയാകർഷിക്കുകയും മികച്ച ഡിസൈനിംഗിന് കേരളത്തിന് ആദ്യമായി സ്വർണ്ണ മെഡൽ ലഭിക്കുകയുമുണ്ടായി .



p-v-krishnan

കൃഷ്‌ണൻ എന്നതിന്റെ ചുരുക്കപ്പേരുമായി പി വി യുടെ ആക്ഷേപഹാസ്യം അഥവാ കാർട്ടൂൺ ആദ്യമായി അച്ചടിമഷി പുരണ്ടത് 1973 ൽ .

എണ്ണമറ്റ പുസ്‌തകങ്ങളുടെ പുറംചട്ടകൾ മനോഹരമാക്കിയ പി വി കൃഷ്ണ.ൻ എന്ന ചിത്രകാരനാവട്ടെ എത്ര പുസ്ഥകങ്ങൾ എന്നകണക്കുപോലും ഓർമ്മയില്ല .അത്രയേറെ എന്ന് നമുക്കുഹിക്കാം.


ഇന്റർനേഷണൽ ട്രെയിഡ് ഫെയറിലും ശ്രദ്ധേയനായ കേരളീയ കലാകാരനായിരുന്നു പി വി കൃഷ്ണൻ .സർക്കാറിനുവേണ്ടി കൊല്ലാകൊല്ലം എത്രയോ പാവലിയനുകൾ ,സ്റ്റാളുകൾ .പരസ്യബോർഡുകൾ . ഇവയുടെയെല്ലാം നിമ്മാണനിർവ്വഹണത്തിന്റെ മുഖ്യ അമരക്കാരനും ഇദ്ദേഹം തന്നെ .


240332252_1876398379206114_4728194828409001829_n

ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മാസ്സ് കമ്യുണിക്കേഷനിൽ നിന്ന് സാങ്കേതിക വിജ്ഞാനമാർജ്ജിച്ച ഈ വടക്കേ മലബാറുകാരൻ 1976 മുതൽ കുങ്കുമം വാരികയിൽ നീണ്ട 40 വർഷക്കാലം സാക്ഷി എന്ന പംക്തിയുടെ അണിയറ ശിൽപ്പികൂടിയായിരുന്നു.

എൻ വി കൃഷ്ണവാര്യരുടെ പ്രോത്സാഹനത്തിലാണ് കാർട്ടൂൺ ലോകത്തെത്തിയത് .മാതൃഭൂമിയിലെ ചെറിയ മനുഷ്യരും വലിയ ലോകവും എന്ന മികവുറ്റ പംക്തി അരവിന്ദനു ശേഷം നിലച്ചതോടെ ''കുട്ടൻ കണ്ടതും കേട്ടതും'' എന്നപേരിൽ പി വി കൃഷണൻ മാതൃഭൂമിയുടെ താളുകളിൽ വരതുടങ്ങി .

 .

പോസ്റ്റർ ഡിസൈനിംഗ് ,ഫോട്ടോഗ്രാഫി ,പെയിന്റർ ,അദ്ധ്യാപകൻ , നർമ്മം തുളുമ്പുന്ന കാരിക്കേച്ചറുകൾ .കാർട്ടൂണുകൾ ,എണ്ണമറ്റ ചിത്രങ്ങൾ .ഒപ്പം എണ്ണമറ്റ സുഹൃത്തുക്കളും അതിലേറെ ആരാധകരും.


തിരുവനന്തപുരം കാരിയത്തെ വീട്ടിൽ ഇപ്പോൾ വിശ്രമജീവിതം . അത്യപൂർവ്വങ്ങളായ ചിത്രശേഖരങ്ങളുടെ ,പുസ്‌തകങ്ങളുടെ കൊച്ചുകൂടാരം കൂടിയാണ് ഈ മനോഹര ഹർമ്മ്യം .തിരുവനന്തപുരം പട്ടം ഗേൾസ് ഹൈ സ്‌കൂളിൽനിന്നും വിരമിച്ച മേഴ്‌സിടീച്ചറായിരുന്നു ഭാര്യ .ഭാര്യയുടെ ദേഹവിയോഗം മൂന്ന്  വര്ഷം മുൻപ് . . മക്കൾ രേഖയും ബിന്ദുവും .

pvkrishnan

വര : വർഗ്ഗീസ് പുനലൂർ 

divakaran-caricature-pv


 

ssss

കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,വിദ്യാഭ്യാസം ,സയൻസ് & ടെക്‌നോളജി ,ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി ....മുടങ്ങാതെ ഓൺലൈനിൽ

വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.

താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .


https://chat.whatsapp.com/KqSXoUHr3379ho11fvP7FU












zzzz


book-reji-.1.2869283

സുജിലി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച ഡോ.റെജി ജി.നായരുടെ 'പുഞ്ചിരിക്കുന്ന അഗ്‌നിപർവതം' എന്ന പുസ്തകത്തിന്റെ പ്രകാശനം ബംഗാൾ ഗവർണർ ഡോ.സി.വി.ആനന്ദബോസ് എൻ.കെ.പ്രേമചന്ദ്രൻ എംപിയ്ക്ക് നൽകി നിർവഹിക്കുന്നു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ, നടൻ ദേവൻ,ഗാന്ധിഭവൻ മാനേജിംഗ് ട്രസ്റ്റി പുനലൂർ സോമരാജൻ, ഡോ.റെജി ജി.നായർ എന്നിവർ സമീപം



വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan