ഈസ്റ്റ് കൾച്ചറൽ അസോസിയേഷൻ
സുവർണ്ണ ജൂബിലിആഘോഷം
ബംഗളുരുവിൽ തുടരുന്നു
ബാംഗ്ലൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന
'നൃത്തനൃത്യതി 'ഇന്ദിരാ നഗറിൽ പ്രത്യേകം
സജ്ജമാക്കിയ വേദിയിൽ നടന്നുകൊണ്ടിരിക്കുന്നു
ബംങ്കളുരു :നൃത്തനൃത്യതി എന്ന പേരിൽ നടക്കുന്ന കലാമഹോത്സവ പരിപാടിയിൽ ബാംഗ്ലൂർ , ചെന്നൈ ,തൃശൂർ കോഴിക്കോട് ,മുംബൈ ,ഔറംഗബാദ് .ലക്‌നൗ .അനന്തപൂർ ,പൂനെ തുടങ്ങിയ നിരവധി നഗരങ്ങളെ പ്രതിനിധീകരിച്ചുകൊണ്ട് ഭാരതത്തിലുടനീളമുള്ള 270 ലധികം മത്സരാർത്ഥികൾ ഈ ബൃഹത് കലാ സംഗമത്തിൽ വേദി പങ്കിടും .
ക്ലാസിക്കൽ നൃത്തങ്ങൾ ,ഭരതനാട്യം ,കുച്ചിപ്പുടി ,മോഹിനിയാട്ടം ,കഥക് ,ഒഡീസി എന്നിവയുൾപ്പെടെ നൃത്തത്തിനും സംഗീതത്തിനും വിവിധ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടക്കുക
ഭിലായിയിലെ നൃത്യതി കലാക്ഷേത്രം ഒരുദശാബ്ദത്തിലേറെ വർഷങ്ങൾക്ക് മുൻപാണ് ഈ മത്സരത്തിന് ശുഭാരംഭം കുറിച്ചത്
സെമിക്ലാസിക്കൽ വിഭാഗത്തിൽ അല്ലാത്ത ശൈലികൾ ,നാടൻ ,സിനിമാറ്റിക്ക്, സമകാലികം ,ശാസ്ത്രീയ സംഗീതം ,ഹിന്ദുസ്ഥാനി ആൻഡ് കർണാടക വോക്കൽ , പാശ്ചാത്യ- ഇന്ത്യൻ ,ക്ലാസിക്കൽ ,സെമി ക്ലാസിക്കൽ, നാടോടി ,ലഘു സംഗീതം, ഇതര സംഗീതം തുടങ്ങിയ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ തുടരുക ..
ആഗസ്‌ത് 23 ,24 ,25 തീയതികളിലായുള്ള ഈ പരിപാടി ദിവസേന രാവിലെ 9 30 മുതൽ വൈകിട്ട് ആറുവരെ തുടരും
തുടർന്ന് ഇന്ത്യൻ ക്ലാസിക്കൽ ഡാൻസ് ഫ്രറ്റേണിറ്റിയിലെ പ്രവർത്തകർ അവതരിപ്പിക്കുന്ന സായാഹ്ന കലോത്സവവും തുടരും
ഡൽഹിയിൽ നിന്നുള്ള പത്മശ്രീ ഗീത ചന്ദ്രൻ (ഭരതനാട്യം ) ,ചെന്നൈയിൽ നിന്നുള്ള കലൈമാമണി ശ്രീമതി ഗോപിക വർമ്മ (മോഹിനിയാട്ടം ) ,ആർ എൻ വി ആനന്ദ് ശ്രീമതി എന്നിവരും കേരളത്തിൽ നിന്നുള്ള മഞ്ജു. വി നായർ (ഭരതനാട്യം ) ബാംഗ്ലൂരിലെ ശ്രീഹരി (കഥക് ) ഭീലായിയിൽ നിന്നും ജി രതീഷ് ബാബു
(ഭരതനാട്യം ) തുടങ്ങിയ പ്രശസ്ത കലാകാരന്മാരും ഈ പരിപാടിയിൽ മുഖ്യപങ്കാളിത്വമുറപ്പാക്കും
കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,വിദ്യാഭ്യാസം ,സയൻസ് & ടെക്‌നോളജി ,ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി ....മുടങ്ങാതെ ഓൺലൈനിൽ
വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.
താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group