ടീച്ചറുടെ ഓര്‍മ്മകള്‍ക്ക്
നിത്യയൗവനം : അബ്ദുള്ളക്കുഞ്ഞി
എന്നെ ഒരേ സമയം ഞെട്ടിപ്പിക്കുകയും ദുഃഖിപ്പിക്കുകയും ചെയ്ത വാര്‍ത്തയായിരുന്നു ടീച്ചറുടെ മരണം.
ഞാന്‍ പത്താം തരത്തിലോ പ്രീഡിഗ്രിക്കോ പഠിക്കുമ്പോള്‍ ആണ് ടീച്ചറെ പരിചയപ്പെടുന്നത്.
കൃഷ്ണന്‍ മാഷ് എനിക്ക് ജ്യേഷ്ഠനായിരുന്നു. ടീച്ചര്‍ ഏട്ടത്തിയമ്മയും.
അവസാനമായി ഞാന്‍ അവരെ കാണുന്നത് മൂന്നു വര്‍ഷം മുന്‍പ് ശ്രീകര്യത്തെ മാഷിന്റെ വീട് സന്ദര്‍ശിച്ചപ്പോഴാണ്.
അവര്‍ അന്ന് വളരെയധികം സംസാരിച്ചു. ഓര്‍മ്മകള്‍ ബോധമനസ്സില്‍ ഒളിച്ചുക്കളി നടത്തിയ പല സന്ദര്‍ഭങ്ങളിലും ടീച്ചര്‍ മാഷിനെ തിരുത്തി.
മാഷിന്റെ കല്യാണം നടന്ന ഉടനെ കാസര്‍കോടിന്റെ കുലഗുരുവായ ടി. ഉബൈദ് മാഷ് നവദമ്പതികള്‍ക്ക് ചെറിയൊരു ചായ സല്ക്കാരം നടത്തിയിരുന്നു.
വലിയൊരു ധര്‍മ്മസങ്കടത്തിന്റെ അവസാനമായിരുന്നു ആ സല്ക്കാരം ഒരു നസ്രാണിച്ചിയെ നമ്പ്യാരുട്ടി കെട്ടിയ പുരോഗമനത്തെ ഉള്‍ക്കൊള്ളാന്‍ മാത്രം വിശാലഹൃദയനായിരുന്നില്ല ഉബൈദ് മാഷ്. താന്‍ സല്ക്കാരം നടത്തിയാല്‍ മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടിയായി വ്യാഖ്യാനിക്കുമോ ?
അതായിരുന്നു മൂപ്പരുടെ ആശങ്ക. എന്നാല്‍ ശിഷ്യസ്ഥാനീയനായ യുവാവിന്റെ നവമാംഗല്യത്തെ ആശിര്‍വാതിക്കാതിരിക്കാനും പറ്റില്ല.
അവസാനം ചായ സല്ക്കാരം നടത്തി. എന്നിട്ട് നവദമ്പതികളോട് ഉബേദ് മാഷ് പറഞ്ഞു. മിശ്രവിവാഹത്തെ ഞാന്‍ പ്രോത്സാഹിപ്പിക്കുന്നു എന്ന തെറ്റായ സന്ദേശം നല്കരുത്.
ഉബേദ് മാഷിന്റെ ജീവിതാന്ത്യംവരെ അവര്‍ തമ്മിലുള്ള ബന്ധം ഊഷ്മളമായി തുടര്‍ന്നു. ഈ സംഭവം അവസാനം കണ്ടപ്പോള്‍ മാഷ് അയവിറക്കിയിരുന്നു.
പറഞ്ഞുവന്നപ്പോള്‍ ആര്ട്ടിസ്റ്റിന് പലയിടത്തും കാലിടറി. അതൊക്കെ ടീച്ചര്‍ തിരുത്തിപ്പറഞ്ഞു.
ടീച്ചര്‍ക്ക് അസാധാരണമായ ഓര്‍മ്മശക്തിയുണ്ടായിരുന്നു. കൃഷ്ണന്‍ മാഷിന്റെ ഓര്‍മ്മകള്‍ക്ക് പ്രായം കൂടുന്തോറും ക്ഷീണം പ്രകടമായിരുന്നുതാനും. എന്നാല്‍ ടീച്ചറുടെ ഓര്‍മ്മകള്‍ക്ക് നിത്യയൗവനമായിരുന്നു.
സഹോദരനോ സഹോദരിയോ ഇല്ലാത്ത എന്നെ സംബന്ധിച്ച് ടീച്ചര്‍ എട്ടത്തിയമ്മയായിരന്നുവെന്ന് പറഞ്ഞല്ലോ.
ഞാന്‍ മരണത്തി്ല്‍ അത്യന്തം ദുഃഖിതനാണ്. മാഷിന്റെയും മക്കളുടെയും ദുഃഖത്തില്‍ പങ്ക് ചേരുന്നു. വിധിയുടെ അലംഘനീയ നിയമത്തിന് മുന്‍പില്‍ നിസ്സഹായരായ നമ്മശ് വെറും 'സാക്ഷി'കള്‍ മാത്രം.
അനുമോദനം വെറും വ്യര്‍ത്ഥം, ഹാ, പി
ന്നനുശോചനത്തിനെന്തര്‍ത്ഥം?
ശരിയാണതെങ്കിലും ദു:ഖം വന്നാ
ലറിയാതെ കേണുപോമാരും
കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,വിദ്യാഭ്യാസം ,സയൻസ് & ടെക്‌നോളജി ,ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി ....മുടങ്ങാതെ ഓൺലൈനിൽ
വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.
താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group