ഒരിലയും താഴേക്ക് നോക്കി
കൈമലർത്തുന്നില്ല...
: സത്യൻ മാടാക്കര
പകലിലാണിപ്പോൾ
ഇരുട്ടിൻ്റെ നടത്തം
ഒറ്റപ്പെടലിൽ
സ്വന്തം നിഴൽ പേടിപ്പിക്കുന്നു
മുറി, എഴുത്ത് മേശ, അടുക്കള
കീശയില്ലാത്ത കുപ്പായം
ദരിദ്രൻ്റെ ജീവിതാദർശം
വീടുകൾക്കെല്ലാം ഒരേ മതിൽ
ഏത് ഭക്ഷണത്തിനും
ഒരേ വായ് രുചി
കൈയിലുള്ളത്
മനുഷ്യത്വത്തിൻ്റെ നാക്കില
വിത്ത് മുളച്ച് ആൽമരമായാലും
മണ്ണ് ആലയിൽ കുടങ്ങളായാലും
ഉപ്പ് വെള്ളത്തിലലിഞ്ഞാലും
വിത്ത് മണ്ണ് ഉപ്പ് ഇല്ലാതാകുന്നില്ല
'ശൂ' എന്ന ഒച്ചക്കാരൻ കാറ്റ്
കത്തിത്തീരാത്ത വിളക്കായ സൂര്യൻ
കുടിച്ചു വറ്റിയ്ക്കാനാവാത്ത കടൽ
ആർക്കും സ്വന്തമാക്കാനാവില്ല.
മണ്ണ് പറയുന്നു.
ഒരിലയും താഴേക്ക് നോക്കി കൈമലർത്തുന്നില്ല
മഴ കഴുകി വൃത്തിയാക്കിയ
ആകാശത്തിലാണതിൻ്റെ നോട്ടം
മനുഷ്യാലയമേ,
മനസ്സിലൊരു ബുദ്ധ പീഠo ഒരുക്കുക
സത്യൻ മാടാക്കര
കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,വിദ്യാഭ്യാസം ,സയൻസ് & ടെക്‌നോളജി ,ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി ....മുടങ്ങാതെ ഓൺലൈനിൽ
വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.
താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group