വെള്ളമുണ്ടയിൽ
'സർഗ്ഗധാര' സംഘടിപ്പിച്ചു
വെള്ളമുണ്ട:ജി.എം.എച്ച്.എസ് സ്കൂളിൽ 'സർഗ്ഗധാര'സ്കൂൾ കലോത്സവം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
പ്രശസ്ത ഗായിക അഞ്ജല നസ്‌റിൻ മുഖ്യാതിഥി ആയിരുന്നു.
പി. ടി. എ പ്രസിഡന്റ് രഞ്ജിത് മാനിയിൽ അധ്യക്ഷത വഹിച്ചു.
വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഇ. കെ സൽമത്ത്, പ്രിൻസിപ്പൽ പി. സി തോമസ്, ഷീജ നാപ്പള്ളി, നാസർ സി, എൽദോസ് ടി. വി തുടങ്ങിയവർ പ്രസംഗിച്ചു.
സ്വന്തം വിചാരങ്ങളെയും വികാരങ്ങളെയുംദർശനങ്ങളെയും മറ്റുള്ളവർക്ക്
അനുഭവഭേദ്യമാകുന്നതരത്തിൽ, അല്ലെങ്കിൽ അവന്റെ തന്നെ ആത്മസംതൃപ്‌തിക്ക് വേണ്ടി ലാവണ്യപരമായി സ്വന്തം ശൈലിയിൽ
സൃഷ്ടിക്കുമ്പോൾ ഉണ്ടാകുന്നതാണ്കലയെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ജുനൈദ് കൈപ്പാണി അഭിപ്രായപ്പെട്ടു.
നൂറ്റാണ്ടുകൾപഴക്കമുള്ള, കലാ പൈതൃകമുള്ള നമ്മുടെസാംസ്കാരിക ജീവിതത്തിൻ്റെ മാറ്റത്തിലുംവളർച്ചയിലും കല നിർണായകമായ പങ്ക് വഹിച്ചിട്ടുണ്ടെന്നും ജുനൈദ് പറഞ്ഞു.
സ്റ്റുഡന്റ്സ്
കോൺക്ലേവ്
സംഘടിപ്പിച്ചു
കരിമ്പുമ്മൽ:പനമരം യൂണിറ്റി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് പാരാമെഡിക്കൽസ് സംഘടിപ്പിച്ച
സ്റ്റുഡന്റ്സ് കോൺക്ലേവ് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പൽ സബിൻ എടവലത്ത് അധ്യക്ഷത വഹിച്ചു.
ഡയറക്ടർ ശ്രീഹരി കാടേങ്ങര, കെ. നിധിൻ,വിഷ്ണു പ്രിയ, റോണിയ വർഗീസ് തുടങ്ങിയവർ സംബന്ധിച്ചു.
ജില്ല ടി. ടി.ഐ. കലോത്സവം
സ്വാഗതസംഘം രൂപീകരിച്ചു
പനമരം:
ഓഗസ്റ്റ് 22 വ്യാഴാഴ്ച
പനമരം ഗവൺമെന്റ് ടി. ടി. ഐ യിൽ വെച്ച് നടക്കുന്ന
2024 -25 വർഷത്തെ വയനാട് ജില്ല ടി. ടി.ഐ. കലോത്സവത്തിന്റെ സ്വാഗത സംഘം രൂപീകരണ യോഗം
വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
പനമരം ബ്ലോക്ക് പഞ്ചായത്ത് അംഗം സജേഷ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.
പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. എം ആസ്യ ടീച്ചർ മുഖ്യപ്രഭാഷണം നടത്തി.
സെബാസ്റ്റ്യൻ കെ. എം, ജോബിൻ ബെർണാഡ് ,എം. കെ സന്തോഷ്,ജിൻസി സാജൻ തുടങ്ങിയവർ സംസാരിച്ചു.
കഥ, കവിത, പ്രബന്ധം, ചിത്രരചന, ജലച്ഛയം-പെൻസിൽ ഡ്രോയിങ് തുടങ്ങി അഞ്ചിന മത്സരങ്ങളാണ് സ്റ്റേജ് ഇതര മത്സരങ്ങളായി നടക്കുന്നത്.
ലളിതഗാനം, മാപ്പിളപ്പാട്ട്, പദ്യംചൊല്ലൽ, മോണോ ആക്ട്, പ്രസംഗം, പ്രഭാഷണം, സംഘഗാനം തുടങ്ങിയ സ്റ്റേജ് മത്സരങ്ങളും ടി. ടി. ഐ കലോത്സവത്തിന്റെ ഭാഗമായി ഉണ്ടാകും
ജില്ലാതല അധ്യാപകവിഭാഗം കലോത്സവവും ഇതോടൊപ്പം നടക്കുന്നുണ്ട്.
കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,വിദ്യാഭ്യാസം ,സയൻസ് & ടെക്‌നോളജി ,ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി ....മുടങ്ങാതെ ഓൺലൈനിൽ
വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.
താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
എങ്ങനെ കോളറയെത്തി ?
സുൽത്താൻബത്തേരി : കുണ്ടാണംകുന്ന് ഊരിലുള്ളവർക്ക് എങ്ങനെ കോളറ ബാധിച്ചെന്നതു സംബന്ധിച്ച് ആർക്കും വ്യക്തതയില്ല. പണിയ ഗോത്രവിഭാഗത്തിലെ 13 കുടുംബങ്ങളാണ് ഇവിടെയുള്ളത്. പത്താംവാർഡിൽ എരുതുകല്ല് ആരോഗ്യ ഉപകേന്ദ്രത്തിനു സമീപമാണ് കോളനി.
കുടിവെള്ളം മലിനമാകാനുള്ള സാഹചര്യങ്ങളൊന്നും ഇവിടെയില്ലെന്നാണ് നാട്ടുകാരും ആരോഗ്യപ്രവർത്തകരും പറയുന്നത്. കോളനിയിൽ ഒരു പൊതുകിണറും ഒരു കുഴൽക്കിണറുമാണുള്ളത്. കിണറുകൾക്ക് ആൾമറയുണ്ട്. വീടുകൾക്കെല്ലാം ശൗചാലയവുണ്ട്. വെള്ളപ്പൊക്കബാധിത പ്രദേശവുമല്ല. ആരോഗ്യപ്രവർത്തകർ സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോൾ വെള്ളം മലിനമല്ലെന്നായിരുന്നു വിലയിരുത്തൽ. പരിസരവും വൃത്തിയായിരുന്നു.
ദിവസങ്ങൾക്കുമുൻപ് ഊരിലെ ഭാര്യവീട്ടിലെത്തിയ പുല്പള്ളി സ്വദേശിയായ യുവാവിന് വയറിളക്കം പിടിപെട്ടിരുന്നതായി സമീപവാസികൾ പറഞ്ഞു. ഇദ്ദേഹം എരുതുകല്ല് ആരോഗ്യ ഉപകേന്ദ്രത്തിൽ ചികിത്സതേടിയിരുന്നു. ഇദ്ദേഹത്തിന്റെ രോഗം ഭേദമായതിനുശേഷമാണ് പരിസരവാസിയായ വിജിലയ്ക്ക് രോഗം ബാധിക്കുന്നത്. വിജിലയ്ക്ക് മരണം സംഭവിച്ചതിനെത്തുടർന്ന് ആരോഗ്യപ്രവർത്തകർ സ്ഥലത്തെത്തി കിണറിലെ വെള്ളത്തിന്റെ സാംപിൾ മേപ്പാടി വിംസ് ആശുപത്രിയിലേക്ക് പരിശോധനയ്ക്കയച്ചിരുന്നു. അതിൽ രോഗകാരിയായ ബാക്ടീരിയയെ കണ്ടെത്താനായില്ല.
വീടുകളുടെ സെപ്റ്റിക് ടാങ്കും കുടിവെള്ളസ്രോതസ്സും തമ്മിൽ ഏഴരമീറ്ററിന്റെ അകലമാണ് ആരോഗ്യവിഭാഗം നിഷ്കർഷിക്കുന്നത്.
കുണ്ടാണംകുന്ന് ഊരിൽ വീടുകൾ അടുത്തടുത്തായതിനാൽ ഇത്രയും അകലം പാലിക്കാൻ പരിമിതിയുള്ളത് രോഗമുണ്ടാകാനുള്ള സാധ്യതകളിലൊന്നായി ആരോഗ്യവകുപ്പ് വിലയിരുത്തുന്നുണ്ട്. വയൽപ്രദേശമായതിനാൽ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് ബാക്ടീരിയ കുടിവെള്ളസ്രോതസ്സിലെത്താനും സാധ്യതയുണ്ടെന്നും ആരോഗ്യവിഭാഗം പറയുന്നു. ഭക്ഷണം കൈമാറിയതിലൂടെ രോഗബാധിതനായ വ്യക്തിയിൽനിന്ന് ബാക്ടീരിയ മറ്റൊരാളിലേക്കെത്താനുള്ള സാധ്യതയുമുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group