നവതിയുടെ നിറവിൽ വർണ്ണ
നൂലിൽ നെയ്തെടുത്ത
ചിത്രങ്ങളുമായി പത്മിനിയമ്മ
: കെ.വി.ഹരീന്ദ്രൻ മാഹി
ചൊക്ലി: നവതിയുടെ നിറവിൽ വർണ്ണ നൂലിൽ നെയ്തെടുത്ത ചിത്രങ്ങളുമായി 94ാം ജന്മവാർഷികം ആഘോഷമാക്കി പത്മിനിയമ്മ.
നിടുമ്പ്രം മുത്തപ്പൻ മഠപ്പുര റോഡിൽ പ്രൗഡിയോടെ തലയുയർത്തി ഇന്നും നിൽക്കുന്ന വളരെ പഴക്കം ചെന്ന കൃഷ്ണപുരം തറവാട്ടിലാണ് സൂചിയും നൂലും കൊണ്ട് വർണ്ണവിസ്മയ കാഴ്ച ഒരുക്കി പത്മിനിയമ്മ പിറന്നാൾ ദിനം ആഘോഷമാക്കി മാറ്റിയിരിക്കുന്നത്.
തന്റെ മനസ്സിനുള്ളിൽ ഒളിഞ്ഞു കിടക്കുന്ന കലാവിരുതുകളിൽ പൂക്കളും. പക്ഷികളും മൃഗങ്ങളും അസ്തമയ സൂര്യന്റെ വർണ്ണ ഭംഗിയും ഇഷ്ട ദൈവങ്ങളും പ്രകൃതി സൗന്ദര്യവും എല്ലാം ഭംഗിയോടെ പകർത്തിയിട്ടുണ്ട്.
ബ്രിട്ടീഷ് ഭരണകാലത്ത് വിദ്യാഭ്യാസ ഇൻസ്പക്ടരായിരുന്ന ടി.വി.അനന്തക്കുറുപ്പിന്റെ അഞ്ച് ആൺ മക്കൾക്കിടയിലെ എക മകളായിരുന്ന പത്മിനിയമ്മ സൈനിക ഉദ്യോഗസ്ഥനായ കയരളത്തെ കേളപ്പൻ നമ്പ്യാരുടെ ജീവിത പങ്കാളിയായിരുന്നു.
അദ്ദേഹത്തോടൊപ്പമുള്ള യാത്രയിൽ രാജ്യത്തിന്റെ വിവിധയിടങ്ങളിൽ നിന്നായി തൻ്റെ മനസ്സിൽ കൊത്തിവെച്ച വിവിധ കാഴ്ചകളും അനുഭവങ്ങളുമാണ് മുത്തശ്ശിയുടെ കലാവിരുന്നിലെ പ്രചോദനം.
ഖത്തറിലുള്ള തന്റെ മകൻ മധുവിന്റെ പ്രോത്സാഹനവും ആങ്കർ കമ്പനിയുടെ സ്റ്റിച്ചിങ്ങ് കിറ്റുകളും ലഭ്യമായതോടെ എൺപത്തി നാലാമത്തെ വയസ്സിലാണ് കലയുടെ വിസ്മയ ലോകത്തേക്ക് തൻ്റെ പ്രയാണം ആരംഭിച്ചത്.
അനുഗ്രഹിത കലാകാരന്റെ വർണ്ണ പ്രയോഗ ചാതുരിയും ഒരു കവിയുടെ ഭാവനയും തൻ്റെ മനസ്സിൽ നിന്നും കൈ വിരലുകളിലൂടെ സൂഷ്മതയോടെ ചലിപ്പിച്ചാണ് കലയുടെ വിസ്മയം തീർത്തിരിക്കുന്നത്.
ഈ മുത്തശ്ശിയെ കലാലോകം ആദരവോടെ നോക്കിക്കാണുന്നു എന്നതാണ്
94-ാം പിറന്നാൾ ആഘോഷങ്ങളുടെ ഭാഗമായി തൻ്റെ വീട്ടിലൊരുക്കിയ ചിത്ര പ്രദർശനം. താൻ ഇപ്പോഴും നെയ്തു കൊണ്ടിരിക്കുന്ന നൂറ്റി അമ്പതോളം ചിത്രങ്ങളിൽ നിന്നും തിരെഞ്ഞെടുത്ത 80 ൽ പരം ചിത്രങ്ങളാണ് തന്റെ വീട്ടിന്റെ പൂമുഖത്ത് പ്രദർശനത്തിന് ഒരുക്കിയിരിക്കുന്നത്.
ചിത്രപ്രദർശനം ചിത്രകാരൻ കെ.കെ.മാരാറാണ് ഉദ്ഘാടനം ചെയ്തത്.
ഇന്ന് (21 നി പ്രദർശനം സമാപിക്കും നാളെയാണ് പത്മിനിയമ്മയുടെ പിറന്നാൾ ദിനം. പിന്നാൾ ആഘോഷമാക്കി മാറ്റാൻ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഒപ്പം നൂറു കണക്കിന് കലാസ്വാദകരും രാഷ്ട്രിയ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും അറിഞ്ഞും അറിയാതെയും ഇവിടെക്ക് എത്തിച്ചേ രുകയാണ്.
കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,വിദ്യാഭ്യാസം ,സയൻസ് & ടെക്‌നോളജി ,ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി ....മുടങ്ങാതെ ഓൺലൈനിൽ
വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.
താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group