ഓർമ്മയിൽ സൂക്ഷിക്കാനും
ഓർത്തോർത്ത് ചിരിക്കാനും
: മുല്ലപ്പള്ളിരാമചന്ദ്രൻ
വിഖ്യാതമായ 'സാഹിത്യവാരഫല'ത്തിലൂടെ വിശ്വസാഹിത്യത്തിന്റെ വാതിലുകൾ മലയാളിക്കുമുന്നിൽ തുറന്നിട്ട പ്രൊഫ. എം. കൃഷ്ണൻ നായരുടെ നർമ്മം തുളുമ്പുന്ന ചിലപ്രയോഗങ്ങൾ .
ഓർമ്മയിൽ സൂക്ഷിക്കാനും ഓർത്തോർത്ത് ചിരിക്കാനും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതാകട്ടെ പ്രമുഖരാഷ്ട്രീക്കാരൻ മുല്ലപ്പള്ളിരാമചന്ദ്രൻ
രാവിലെ ഭാര്യയുമായി പിണങ്ങി ഓഫിസില്‍ പോയ ഭർത്താവ് ഉച്ചതിരിഞ്ഞ് ഭാര്യയെ ഫോണ്‍ വിളിച്ച്
അത്താഴത്തിനെന്താ ?
ഭാര്യ: വിഷം!
ഭർത്താവ്: ഞാന്‍ ലേറ്റാവും, നീ കഴിച്ചിട്ടു
കിടന്നോ !!
ഭാര്യ ഭർത്താവിനോട്:
നിങ്ങളറിഞ്ഞോ മനുഷൃ , നമ്മുടെ കല്യാണം നടത്തിയ ബ്രോക്കർ ലോറി ഇടിച്ചു മരിച്ചു.
ഭർത്താവ് : അവനവൻ ചെയ്യുന്ന പാപത്തിന്റെ ഫലം അവനവൻ തന്നെ അനുഭവിക്കും.
ജോത്സ്യൻ:
നിങ്ങൾ ഭാര്യയുമൊന്നിച്ച് നൂറു വയസ്സുവരെ ജീവിക്കും.
ഭർത്താവ്: പരിഹാരമൊന്നുമില്ലേ ജോത്സ്യരേ ?
ഭാര്യ : ഒരു ചെറിയ അശ്രദ്ധ മതി ജീവിതം നശിക്കാന്‍
ഭര്‍ത്താവ്: ശെരിയാ പെണ്ണ് കാണാന്‍ വന്നപ്പോ പലഹാരത്തില്‍ ആയിരുന്നു എന്റെ ശ്രദ്ധ...
തുടർച്ചയായി നാലമത്തെ പിരീടിലും വന്ന സയൻസ് ടീച്ചർ കുട്ടികളോട്:
മനുഷ്യർക്ക് ആദ്യം എന്താണു വേണ്ടത് ?
ഉളുപ്പ് വേണം ടീച്ചറെ
ഉളുപ്പ്
ഭാര്യ: "ഇന്നത്തെ ബ്രേക്ക്ഫാസ്റ്റിന് ബ്രെഡ്ടോസ്റ്റിനൊപ്പം
തേൻ ആക്കിയാലോ?"
ഭർത്താവ്: "ഒരു ജീവിയുടെ വായിൽ നിന്നും വന്ന
സാധനം തിന്നാൻ
എനിക്ക് താല്പര്യമില്ല "
ഭാര്യ: "എന്നാപ്പിന്നെ
മുട്ട പുഴുങ്ങിയത്
എടുക്കാം
സ്ത്രീകളുടെ സ്നേഹം ഇന്ത്യൻ കോഫീ ഹൗസിലെ ഉപ്പു പാത്രം പോലെയാണ്. ഒന്നുകിൽ എത്ര കുടഞ്ഞാലും വീഴില്ല..അല്ലെങ്കിൽ അടപ്പ് തെറിച്ച് മുഴുവനോടെ വീഴും.
ആണുങ്ങളുടെ സ്നേഹം ഇന്ത്യൻ കോഫി ഹൗസിലെ ബീറ്റ്റൂട്ട് പോലെയും... കട്ലൈറ്റ് മുതൽ മസാലദോശ വരെ സകലതിലും കൊണ്ടുപോയി ഇടും
വരുമാനം എന്നത് കണ്ണീര് പോലെയാ . ഒരിടത്ത് നിന്നേ വരാനുള്ളൂ...
ചിലവെന്നു പറഞ്ഞാൽ വിയർപ്പ്പോലെയും.
ഏതിലൂടൊക്കെ പോണെന്ന് ഒരു പിടിയുമില്ല…!!!
നന്നാവാൻ തീരുമാനിച്ചതാ...
അപ്പോഴാ ചിലര് പറയുന്ന കേട്ടത്...
നല്ല മനുഷ്യരെ ദൈവം നേരത്തെ വിളിക്കൂന്ന്....
നിർത്തി.... ഞാൻ പഴയത് പോലായി..
ഒരു പുരുഷന്‍റെ മെമ്മറി മൊത്തം ഡിലീറ്റ് ചെയ്തശേഷം ദൈവം അവനോട് ചോദിച്ചു, നിനക്കിപ്പോള്‍ എന്തെങ്കിലും ഓര്‍മയുണ്ടോന്ന്
അയാള്‍ ഉടൻ തന്നെ തന്‍റെ ഭാര്യയുടെ പേര് പറഞ്ഞു...
അപ്പോള്‍ ദൈവം ചിരിച്ച്കൊണ്ട് ചോദിച്ചു...
''സിസ്റ്റം മൊത്തം പോയിട്ടും വൈറെസ് അവിടത്തന്നെയുണ്ട് " ല്ലേ?
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group