‘പെയ്തൊഴിയുമ്പോൾ'
ഷോർട്ട് ഫിലിം പോസ്റ്റർ
പ്രകാശനം ചെയ്തു
പോത്തൻകോട് : ശാന്തിഗിരി വിദ്യാഭവൻ ഹയർ സെക്കൻഡറി സ്കൂൾ മീഡിയ ക്ലബ്ബിന്റെ നേതൃത്വത്തിൽ തയ്യാറാക്കുന്ന 'പെയ്തൊഴിയുമ്പോൾ' എന്ന ഷോർട്ട് ഫിലിമിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി പ്രകാശനം ചെയ്തു.
ഇംഗ്ലീഷ് അദ്ധ്യാപകൻ വിപിൻ.എസ്.എസ് കഥയും തിരക്കഥയും എഴുതി സംവിധാനം നിർവഹിക്കുന്ന ഷോർട്ട് ഫിലിമിന്റെ നിർമ്മാണം പ്ലസ് ടു ഹ്യുമാനിറ്റീസ് ഗ്രൂപ്പ് വിദ്യാർത്ഥികളാണ്.
മലയാളം അദ്ധ്യാപകൻ സന്തോഷ്. പി യുടേതാണ് സംഗീതം. ശ്രീലക്ഷ്മി എൽ. എസ്സ് ആണ് ക്രിയേറ്റീവ് കോർഡിനേറ്റർ. എഡിറ്റിംഗ് ജോലികൾ നിർവഹിക്കുന്നത് കീർത്തനൻ. പി ആണ്.
സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പോസ്റ്റർ പ്രകാശന ചടങ്ങിൽ ആശ്രമം കമ്മ്യൂണിക്കേഷൻസ് വിഭാഗം അഡ്വൈസർ സബീർ തിരുമല, പ്രിൻസിപ്പാൾ ദീപ എസ്സ്. എസ്സ്, വൈസ് പ്രിൻസിപ്പാൾ ശ്രീജിത്ത് എസ്സ്. വി,സീനിയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ സ്മിജേഷ് എസ്സ്.എം , എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റ് മാനേജർ ഉമേഷ് ബാബു.റ്റി എന്നിവരും ഷോർട്ട് ഫിലിമിന്റെ അണിയറ പ്രവർത്തകരും അധ്യാപകരും വിദ്യാർഥികളും പങ്കെടുത്തു.
ഫോട്ടോ : ശാന്തിഗിരി വിദ്യാഭവൻ മീഡിയ ക്ലബ്ബിന്റെ നേതൃത്വത്തിൽ തയ്യാറാക്കുന്ന 'പെയ്തൊഴിയുമ്പോൾ' എന്ന ഷോർട്ട് ഫിലിമിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി പ്രകാശനം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്ക് - വിപിൻ.എസ്.എസ്. 9895440237
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group