ദുഃഖത്തിൽ നിന്നും ഉദ്ഭൂതമാകുന്ന
കവിതകളാണ് ഉദാത്തമായകവിതകൾ
: വി .ആർ സുധീഷ്
മടപ്പള്ളി: വിവിധ വികാരങ്ങൾ കവിതകൾക്ക് കാരണമാവുന്നുണ്ട് എങ്കിലും ദുഃഖത്തിൽ നിന്നും ഉദ്ഭൂതമാകുന്ന കവിതകളാണ് ഉദാത്തമായവ എന്ന് സാഹിത്യകാരൻ വി ആർ സുധീഷ് പറഞ്ഞു.
'മടപ്പള്ളി കാവ്യോർമ്മ ' എന്ന പേരിൽ മടപ്പള്ളി ഗവ. കോളേജിലെ പൂർവ്വ വിദ്യാർത്ഥി സംഘടനയായ 'മടപ്പള്ളി ഓർമ്മ' പുറത്തിറക്കുന്ന കവിത സമാഹാരം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രമുഖ മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ എം പി സൂര്യദാസ് പുസ്തകം ഏറ്റുവാങ്ങി.
മടപ്പള്ളി ഗവ. കോളേജിൽ നടന്ന ചടങ്ങിൽ 'മടപ്പള്ളി ഓർമ്മ' പ്രസിഡണ്ട് വടയക്കണ്ടി നാരായണൻ അധ്യക്ഷനായി. പുസ്തകത്തിൻറെ കവർ രൂപകൽപ്പന ചെയ്ത ചിത്രകാരനും പ്രവാസിയുമായ ശശി കൃഷ്ണനെ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. കെവി ഹരി ആദരിച്ചു.
'മടപ്പള്ളി ഓർമ്മ' സെക്രട്ടറി അഡ്വ. പി കെ മനോജ് കുമാർ, വൈസ് പ്രസിഡണ്ട് സന്തോഷ് മുല്ലപ്പള്ളി, ഗോപിനാരായണൻ, മുൻ പ്രസിഡണ്ട് പി ബഷീർ, ഒ കെ ശ്യാമള, ട്രഷറർ സന്തോഷ് കുറ്റിയിൽ, കോഡിനേറ്റർ ടി ടി മോഹനൻ, വി സി രാജൻ, സ്നേഹ നന്ദന, എംടികെ പ്രദീപ്, ചടങ്ങിൽ സംബന്ധിച്ച മുഴുവൻ കവികളും സംസാരിച്ചു.
അതിഥികളായും അല്ലാതെയും ചടങ്ങിൽ സംബന്ധിച്ച മുഴുവൻ പേരും കോളേജിലെ പൂർവ്വ വിദ്യാർത്ഥികൾ ആയിരുന്നു എന്നത് ചടങ്ങിനെ വ്യത്യസ്തമാക്കി.
56 പൂർവ്വ വിദ്യാർത്ഥികളുടെ കവിതകളാണ് സമാഹാരത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 60 കളിൽ കോളേജിൽ പഠിച്ച ആൾ മുതൽ 2023ൽ കോഴ്സ് പൂർത്തിയാക്കിയ ആൾ വരെ ഇവരിൽ ഉൾപ്പെടും. കണ്ണൂരിലെ 'പായൽ ബുക്സ്' ആണ് പ്രസാധകർ.
അച്ചടിച്ച പുസ്തകങ്ങളിൽ 63% പ്രകാശനത്തിന് മുൻപേ തന്നെ വിറ്റഴിഞ്ഞിരുന്നു.
അടുത്തതായി കഥാസമാഹാരം പുറത്തിറക്കാൻ ആണ് സംഘടന ലക്ഷ്യമിടുന്നത്.
'മടപ്പള്ളി ഓർമ്മ'യുടെ കവിതാ സമാഹാരമായ 'മടപ്പള്ളി കാവ്യോർമ്മ' വി ആർ സുധീഷ്, എംപി സൂര്യദാസിന് നൽകി പ്രകാശനം ചെയ്യുന്നു.
കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,വിദ്യാഭ്യാസം ,സയൻസ് & ടെക്‌നോളജി ,ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി ....മുടങ്ങാതെ ഓൺലൈനിൽ
വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.
താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group