വർണ്ണ ദളങ്ങൾ നൂറ് ദിന
കലാകാര കേമ്പ് തുടങ്ങി
മാഹി: മയ്യഴിയിലെ മുപ്പത് ചിത്രകാരൻമാരുടെ നൂറ് ദിന ചിത്രകലാ പരിശീലന കേമ്പിന് വർണ്ണാഭമായ തുടക്കം.
മാഹി സിവിൽ സ്റ്റേഷൻ ഓഡിറ്റോറിയത്തിൽ 150 ചിത്രങ്ങളുടെ പ്രദർശനത്തോടെയാണ് കേമ്പിന് തുടക്കം കുറിച്ചത്.
സർഗ്ഗശേഷിയുണ്ടായിട്ടും,ആരാലും ശ്രദ്ധിക്കപ്പെടാതെ ജീവിതത്തിന്റെ പുറ മ്പോക്കിലേക്ക് തള്ളപ്പെട്ട വനിതകൾക്ക് , സർക്കാരിന്റെസഹായത്തോടെയുള്ള കലാകാര പരിശീലന ശിൽപശാലകൾ ഏറെ പ്രയോജനം ചെയ്യപ്പെടുമെന്ന് കേമ്പ് ഉദ്ഘാടനം ചെയ്ത മാഹി എം എൽ എ രമേശ് പറമ്പത്ത് പറഞ്ഞു.
ആലംബഹീനർക്ക് ആത്മവിശ്വാസവും, സ്ത്രീ ശാക്തീകരണത്തിനും ഇത്തരം കൂട്ടായ്മകൾ കൊണ്ട് സാധിതമാകുമെന്ന് എം എൽ എ പറഞ്ഞു.
ചടങ്ങിൽ മാസ്റ്റർ ക്രാഫ്റ്റ് പേഴ്സൺ കെ.ഇ.സുലോചന അദ്ധ്യക്ഷതവഹിച്ചു. റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ഡി. മോഹൻ കുമാർ വിശിഷ്ടാതിഥിയായിരുന്നു ഹാന്റിക്രാഫ്റ്റ് പ്രമോഷൻ ഓഫീസർ ബബീഷ് . സർക്കാർ മുഖ്യഭാഷണം നടത്തി. എ.ദിനേശൻ, ചാലക്കര പുരുഷു, സത്യൻ കേളോത്ത്, പള്ള്യൻ പ്രമോദ്, സോമൻ പന്തക്കൽ, സി.കെ. പത്മനാഭൻ മാസ്റ്റർ, അനീസ് അൻസി, അഡ്വ. എ എൻ. സന്തോഷ് സംസാരിച്ചു. ചടങ്ങിൽ മുതിർന്ന സാമൂഹ്യ പ്രവർത്തകൻ ടി.എം.സുധാകരനെ മാഹി ആർ.എ.ഡി. മോഹൻ കുമാർ പൊന്നാട അണിയിച്ച് ആദരിച്ചു.
ഗുരുവന്ദനത്തോടെയാണ് പരിപാടിക്ക് തുടക്കം കുറിച്ചത്.
ചിത്രവിവരണം: രമേശ് പറമ്പത്ത് എം എൽ എ. വർണ്ണദളങ്ങൾ പരിപാടി ഉദ്ഘാടനം ചെയ്യുന്നു.
കാർഗിൽ വിജയ് ദിവസ് ആഘോഷിച്ചു
മാഹി:എക്സൽ പബ്ലിക് സ്കൂൾ കാർഗിൽ വിജയ് ദിവസ് ആഘോഷിച്ചു. രണ്ടാം ക്ലാസിലെയും മൂന്നിലെയും വിദ്യാർത്ഥികൾ കാർഗിൽ യോദ്ധാക്കളെ അവതരിപ്പിച്ചു. രണ്ടാം ക്ലാസ് വിദ്യാർഥികൾ ദേശീയ പതാക തത്സമയം വരച്ചത് ഏവരുടെയും ശ്രദ്ധ ആകർഷിച്ചു. ചിത്രകാരൻ വി. രാഗേഷ് വിദ്യാർഥികൾക്കൊപ്പം കാർഗിൽ യോദ്ധാക്കളുടെ ചിത്രം വരച്ചു.
പ്രിൻസിപ്പൽ സതി എം കുറുപ്പ് പരിപാടി ഉദ്ഘാടനം ചെയ്യുകയും കാർഗിൽ യോദ്ധാക്കളെ ആദരിച്ച വിദ്യാർത്ഥികളെ അനുമോദിക്കുകയും ചെയ്തു.വി.
മഞ്ജുഷ . സീന സന്തോഷ് പരിപാടികൾ നിയന്ത്രിച്ചു. കോഓർഡിനേറ്റർമാരായ പജാസ്മീന വൈസ് പ്രിൻസിപ്പൽ വി.പി. മോഹനൻ പങ്കെടുത്തു.
ചിത്രവിവരണം:
എക്സൽ സ്കൂളിൽ നടന്ന കാർഗിൽ ദിനാചരണ്ട പരിപാടി.
തനിച്ചു താമസിക്കുന്ന വയോധികയെ ക്രൂരമായി ദേഹോപദ്രവം ചെയ്തയാളെ രക്ഷിക്കാൻ പാനൂർ പോലീസ് ശ്രമിക്കുന്നതായി പരാതി.
തനിച്ചു താമസിക്കുന്ന വയോധികയെ ക്രൂരമായി ദേഹോപദ്രവം ചെയ്തയാളെ രക്ഷിക്കാൻ പാനൂർ പോലീസ് ശ്രമിക്കുന്നതായി പരാതി.
തലശേരി:തനിച്ചു താമസിക്കുന്ന വയോധികയെ കഴുത്തിന് കുത്തി പിടിച്ചു വീഴ്ത്തി വധഭീഷണി മുഴക്കുകയും വീണിടത്തു നിന്നും വലിചിഴച്ച് സമീപത്തെ വയലിൽ തള്ളുകയും ചെയ്ത യുവാവിനെതിരെ കേസെടുക്കാൻ പാനൂർ പോലീസ് വിമുഖത കാട്ടിയെന്ന് പരാതി - കോൺഗ്രസ് പ്രവർത്തകനായ പ്രതിയെ രക്ഷിക്കാൻ രാഷ്ട്രീയ. ഇടപെടലിനെ തുടർന്നാണ് കേസെടുക്കാൻ പൊലീസ് വൈകിപ്പിച്ചതെന്ന് ഇന്ത്യൻ ആന്റി കറപ്ഷൻ മിഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ഇ.മനീഷ് തലശ്ശേരി പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു..
കൈയ്യേറ്റത്തിനിരയായ മൊകേരി വള്ളങ്ങാട്ടെ കൊയത്തിൽ സൌദാമിനിയും ബന്ധുക്കളും നാട്ടുകാർക്കുമൊപ്പമായിരുന്നു പത്രസമ്മേളനം. - ഇക്കഴിഞ്ഞ 25 ന് വൈകിട്ടാണ് സ്വന്തം വീട്ടുകിണററിനടുത്ത് വച്ച് അയൽക്കാരനായ പ്രതിയും ഭാര്യയും ചേർന്ന് തന്നെ ക്രൂരമായി ആക്രമിച്ചതെന്ന് 62 കാരിയായ സൌദാമിനി പറഞ്ഞു. തൊഴിലുറപ്പ് ജോലി ചെയ്ത് സ്വരുക്കൂട്ടിയ ചിലവ് പണവും ആധാരവും ഇയാൾ വീട്ടിൽ കയറി അപഹരിച്ചു.
അക്രമത്തിൽ ഇടുപ്പിന് പരിക്കേറ്റു നടക്കാൻ കഴിയാത്ത അവസ്ഥയിൽ പാനൂർ ആശുപത്രിയിൽ ചികിത്സ തേടി.
ഇവിടെ നിന്നും ഡോക്ടരുടെ നിർദ്ദേശപ്രകാരം പാനൂർ പൊലീസിലെത്തി മൊഴി നൽകി. എന്നാൽ കേസെടുക്കാൻ പൊലീസ് തയ്യാറായില്ല.
പ്രതിയുടെ സ്വാധീനവും രാഷ്ട്രീയ ബന്ധങ്ങളുമാണ് ഇതിന് കാരണമെന്ന് സൌദാമിനി വാർത്താസമ്മേളനത്തിൽ ആരോപിച്ചു. വിവരമറിഞ്ഞ് ഇന്ത്യൻ ആന്റി കറപ്ഷൻ മിഷൻ ഭാരവാഹികൾ ഇടപെട്ടതിനാൽ പിറ്റേ ദിവസം നിസാര വകുപ്പിൽ കേസെടുക്കുകയായിരുന്നു.
വിഷയം ഒത്തുതീർപ്പാക്കി പരിഹരിച്ചു കൂടെയെന്ന് പൊലീസ് നിർബന്ധിച്ചതായും സൌദാമിനി വെളിപ്പെടുത്തി. വയോധികയായ തന്നെ അശ്ലീലം കാട്ടി അപമാനിച്ചു.
തനിക്ക് നീതി കിട്ടണം - മൃഗിയമായി പെരുമാറി ശാരിരികമായി ആക്രമിച്ച പ്രതികൾക്ക് തക്കതായ ശിക്ഷ ഉറപ്പു വരുത്താൻ പൊലീസ് നടപടിയെടുക്കണമെന്നും സൌദാമിനി ആവശ്യപ്പെട്ടു.
ഇ.മനീഷിനും സൌദാമിനിയ്കുമൊപ്പം കെ.എം. നീരജ്, കെ.പി. വിനീഷ്, പി. വിനീഷ്, എം.എം. രാഗിൽ, എന്നിവരും സംബന്ധിച്ചു -
ഉമാദേവി നിര്യാതയായി.
മാഹി: ചാലക്കരയിൽ നീലിമ ഹൗസിൽ
ഉമാ ദേവി(62) നിര്യാതയായി.
മുൻ മയ്യഴി മുനിസിപ്പാൽ കമ്മീഷണറും, പുതുച്ചേരി സംസ്ഥാന അണ്ടർസിക്രട്ടറിയുമായ പരേതനായ പി.ബാലൻ്റെ ഭാര്യയാണ്.
തലശ്ശേരി
പെരുന്താറ്റിലെ പ്രശസ്ത വാസ്തു ശാസ്ത്ര പണ്ഡിതനും കവിയും ഗ്രന്ഥകാരനുമായ വിദ്വാൻ നാരായണൻ കോയിത്തട്ടയുടേയും, കൂവാട്ട് മാധവി അമ്മയുടേയും മകളാണ്.
മക്കൾ: ഡോക്ടർ നീമ , മയ്യഴി വൈദ്യുതി വകുപ്പ് ജീവനക്കാരി ലീഷ്മ
മരുമക്കൾ:
അഡ്വക്കേറ്റ് ഉല്ലാസ്സ് ,ഇന്ത്യൻ മിലിട്ടറിയിലെ ദിനേഷ്
.സംസ്കാരം ഇന്ന് (ജൂലായ് 28) 11 മണിക്ക് മാഹി പൊതു ശ്മശാനത്തിൽ
മനയിൽ കുഞ്ഞഹമ്മദിനേയും കേയി മൊയ്തുവിനേയും അനുസ്മരിച്ചു
മാഹി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ മുൻ പ്രസിഡണ്ട് മനയിൽ കുഞ്ഞഹമ്മദ് ഹാജിയേയും, കോൺഗ്രസ്സ് നേതാവായിരുന്ന കേയി മൊയ്തു സാഹിബിനേയുംമാഹി ബ്ലോക്ക് കോൺഗ്രസ്റ്റ് കമ്മിറ്റി അനുസ്മരിച്ചു.
കാലത്ത് ഛായാപടങ്ങളിൽ പുഷ്പാർച്ചനയും അനുസ്മരണയോഗവും നടത്തി അനുസ്മരണ യോഗം പ്രസിഡണ്ട് കെ മോഹനൻ്റെ അദ്ധ്യക്ഷതയിൽ നഗരസഭ മുൻ വൈസ് ചെയർമാൻ പിപി വിനോദൻ ഉദ്ഘാടനം ചെയ്തു. കെ. ഹരിന്ദ്രൻ, കെ. സുരേഷ്. ആശാലത, പി.എം. ശ്രീജേഷ് , ഐ അരവിന്ദൻ സർഫാസ് ചൂടികോട്ട സംസാരിച്ചു.
ചിത്രവിവരണം: പി.പി. വിനോദൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുനു.
അപകടകരമാം വിധം
മണ്ണിടിച്ച് നിരത്തുന്നു.
മാഹി:കനത്ത മഴയും ഇടയ്ക്കിടെ വീശുന്ന കാറ്റും മയ്യഴിയിലും പരിസരങ്ങളിലും വിനാശം വിതയ്ക്കുന്നത് തുടർകഥയാകുമ്പോൾ ചെറുകല്ലായിലെ മയ്യഴി അതിർത്തി പ്രദേശത്ത് നടത്തുന്ന അനധികൃതമായ മണ്ണ് നീക്കം ചെയ്യൽ തൊട്ടയൽപക്കത്തെ വീടുകൾക്കും കിണറുകൾക്കും ഭീഷണിയായി.
ചെറുകല്ലായി മുൻ ടിവി റിലേ സ്റ്റേഷൻ വഴിയിൽ അങ്ങാടിപ്പുറത്ത് ചന്തുവിൻ്റെ വീടിന്നും സ്ഥലത്തിന്നും അരികിലായാണ് അപകടകരമായ മണ്ണു നീക്കൽ പ്രവൃത്തി നടക്കുന്നത്.
കഴിഞ്ഞ മെയ് മാസത്തിൽ യാതൊരു വിധ അധികൃതരുടെ അനുമതി ഇല്ലാതെ ആരംഭിച്ച , അതിർത്തിയിലെ വ്യക്തി നടത്തിയ മണ്ണ് നീക്കം ചെയ്യൽ മയ്യഴി റവന്യൂ അധികൃതരെ രേഖാമൂലം അറിയിച്ച് അവർ പരിശോദിച്ച് തടഞ്ഞിരുന്നു.
ഇതു വരെ നിർത്തിവച്ച പ്രവൃത്തി കഴിഞ്ഞ ദിവസം മുതൽ പൂർവ്വാധികം ശക്തിയോടെ മണ്ണുമാന്തിയന്ത്രസഹായത്തോടെ യുദ്ധകാലാടിസ്ഥാനത്തിൽ നടത്തുകയാണ്.
മണ്ണിടിച്ചിലും ഉരുൾപൊട്ടലും അടക്കം നിത്യേനയെന്നോണം ദുരന്തങ്ങൾ നമ്മുടെ ചുറ്റിലും താണ്ഢവമാടുമ്പോഴാണ് ഇത്തരം പ്രവൃത്തികൾ ബന്ധപ്പെട്ട അധികൃതരുടെ .അറിവോ സമ്മതമോ ഇല്ലാതെ നടക്കുന്നത്.
നൂറു വർഷത്തിലേറെ പഴക്കമുള്ള കെട്ടിടവും എഴുപത് കോലിലേറെ ആഴമുള്ള കിണറിനും പതിനഞ്ച് അടിയോളം സമീപത്താണ് ഈ അപകടകരമായ മണ്ണു നീക്കൽ.
തൊണ്ണൂറു വയസ്സ് പിന്നിട്ട ഗൃഹനാഥനും ഭാര്യയും അപകടങ്ങൾ ഭയന്ന് ബന്ധു വീട്ടിൽ അഭയം തേടിയിരിക്കെയാണ്.
ബന്ധപ്പെട്ട അധികൃതരയ റവന്യൂ വകുപ്പിനേയും ടൗൺ പ്ലാനിങ്ങ് വകുപ്പിനേയും നേരത്തേ അനധികൃത പ്രവൃത്തി അറിയിച്ചിരുന്നെങ്കിലും കഴിഞ്ഞ ദിവസം മുതൽ വീണ്ടും പണി യുദ്ധകാലാടിസ്ഥാനത്തിൽ പുനരാരംഭിച്ചപ്പോൾ മയ്യഴി പോലീസിലും പരാതി നൽകി നീതിക്കായി കാത്തിരിക്കുകയാണ് ഈ കുടുംബം.
ചിത്രവിവരണം: ചെറുകല്ലായി കുന്നിൽ മണ്ണിടിക്കുന്ന സ്ഥലം
അർദ്ധവാർഷിക കൗൺസിൽ യോഗവും
നവാഗതർക്കുള്ള വരവേൽപ്പും
തലശ്ശേരി :
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ തലശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി അർദ്ധവാർഷിക കൗൺസിൽ യോഗവും നവാഗതർക്കുള്ള വരവേൽപ്പും സംഘടിപ്പിച്ചു.തലശ്ശേരി എൽ.എസ്.പ്രഭു മന്ദിരത്തിൽ കെ.എസ്.എസ്.പി.എ സെക്രട്ടറിയേറ്റംഗം കെ.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി.വി.വത്സലൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.കെ.ഭരതൻ, പി.വി.രാധാകൃഷ്ണൻ ,കെ കെ.നാരായണൻ മാസ്റ്റർ, കെ.ടി.ഗംഗാധരൻ,പി.കെ.രാജേന്ദ്രൻ,പി.വി.ബാലകൃഷ്ണൻ,ലളിത ടീച്ചർ എന്നിവർ സംസാരിച്ചു. തുടർന്ന് കൗൺസിൽ യോഗവും കെ.എസ്.എസ്.പി.എ വനിതാ സമ്മേളനവും നടത്തി.
അകമലർ സംഗമം ആഗസ്റ്റ് 4 ന്
മാഹി : മാഹി മഹാത്മാ ഗാന്ധി ആർട്സ് കോളേജിലെ പ്രീ ഡിഗ്രി 1988-90 വർഷത്തെ കൂട്ടായ്മയായ 'അകമലർ 88' ന്റെഏഴാമത് കുടുംബ സംഗമം ആഗസ്റ്റ് 4ന് രാവിലെ 9.30മുതൽ മാഹി ശ്രീനാരായണബി.എഡ്. കോളേജിൽ നടക്കും. യോഗത്തിൽ അകമലർ കുടുംബത്തിലെ വിവിധ പരീക്ഷകളിൽ വിജയികളായ മുഴുവൻ കുട്ടികളെയും ആദരിക്കും..തുടർന്ന് വിവിധ കലാ കായിക മത്സരങ്ങളും... നൃത്തം. ഗാനമേള എന്നിവയും ഉണ്ടാവും
കുട്ടിമാക്കൂൽ - കണ്ടിക്കൽ റോഡിൽ നിറയെ വാരിക്കുഴികൾ
തലശ്ശേരി : കുട്ടിമാക്കൂൽ - എരഞ്ഞോളി പാലം റോഡിൽ യാത്രാ ദുരിതം.
ഒരു മാസത്തിനിടെ 18 ഓളം ഇരുചക്രവാഹന യാത്രികർക്ക് പരിക്കേറ്റിട്ടുണ്ട്.
പാനൂരിൽ നിന്നും തലശേരിയിലേക്കും,
എരഞ്ഞോളി പാലത്തിലേക്കുമുള്ള എളുപ്പവഴിയാണ് കുട്ടിമാക്കൂലിൽ നിന്നും കണ്ടിക്കൽ വഴിയുള്ള റോഡ്. നിരവധി വാഹനങ്ങളാണ് ഇടതടവില്ലാതെ ഈ റോഡിൽ കൂടി കടന്നു പോകുന്നത്. മഞ്ഞോടി ജംഗ്ഷനിൽ കുരുക്ക് മുറുകുമ്പോൾ പാനൂരിലേക്കുള്ള ബസുകളും, കോപ്പാലത്തേക്ക് ഇന്ധനം നിറക്കാനുള്ള ബസുകളും ആശ്രയിക്കുന്ന റോഡാണിത്.
രണ്ട് കിലോമീറ്ററോളം ഉള്ള റോഡിൽ ഇപ്പോൾ വൻ ഗർത്തങ്ങൾ രൂപപ്പെട്ട് ഗതാഗതം ദു:സ്സഹമായിട്ടുണ്ട്. കുഴികളിൽ വീണ് ഇരുചക്രവാഹന യാത്രികർക്ക് പരിക്കേൽക്കുന്നത് നിത്യസംഭവമാണ്. ഒരു മാസത്തിനിടെ 18 ഓളം ഇരുചക്രവാഹന യാത്രികർക്കാണ് പരിക്കേറ്റതെന്ന് പരിസരത്തെ വ്യാപാരികൾ പറഞ്ഞു. അപകടത്തിൽപെടുന്ന യാത്രക്കാർ രക്ഷപ്പെടുന്നത് പിന്നാലെ വരുന്ന വാഹന യാത്രികൻ്റെ കാരുണ്യം കൊണ്ട കൂടിയാണ്.
മഴവെള്ളം നിറഞ്ഞ് കുഴികളൊ, കുഴികളുടെ ആഴമൊ കാണാതെ ഇരുചക്രവാഹനങ്ങൾ ഇറങ്ങുന്നതാണ് അപകടങ്ങൾക്കിടയാക്കുന്നത്. കഴിഞ്ഞ ദിവസവും കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. കാറുകൾ ഉൾപ്പടെയുള്ള വാഹനങ്ങളും ഏറെ ബുദ്ധിമുട്ടിയാണ് കുഴികളിലിറങ്ങുന്നത്.
കണ്ടിക്കൽ ജംഗ്ഷനിലും വൻ കുഴി രൂപപ്പെട്ടിട്ടുണ്ട്. വളവിൽ തന്നെയായതിനാൽ വാഹനങ്ങൾ കുഴികാണാതെ വാഹനങ്ങൾ അപകടത്തിൽ പെടുകയാണ്. ഇവിടെ കുഴിയിൽ വെള്ളവും കെട്ടിക്കിടക്കുന്നുണ്ട്. ദിവസവും മൂന്നും നാലും തവണ ഈ റോഡിലൂടെ ട്രിപ്പടിച്ചാൽ തൊട്ടടുത്ത ദിവസം വർക് ഷോപ്പിൽ വാഹനം കയറ്റേണ്ട അവസ്ഥയിലാണ് തങ്ങളെന്ന് ഓട്ടോ ഡ്രൈവർമാരും പറയുന്നു. നവകേരളയാത്രയോടനുബന്ധിച്ച് തലശേരി - പാനൂർ റോഡ് ടാർ ചെയ്തിരുന്നപ്പോൾ ഈ റോഡിൽ പേരിന് അറ്റകുറ്റപണി നടത്തിയിരുന്നു. റോഡ് പൂർണമായും ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്നാണ് ദിനം പ്രതി ഇതുവഴി കടന്നു പോകുന്ന വാഹനയാത്രികരുടെ ആവശ്യം.
ചിത്രവിവരണം:അപകടത്തിൽപ്പെട്ടഇരുചക്ര വാഹന യാത്രികർ
അനുമോദനവും
പഠനോപകരണ
വിതരണവും.
ന്യൂമാഹി: പുന്നോൽ സർവ്വീസ് സഹകരണ ബേങ്കിന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി / പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എപ്ലസ് നേടിയ വിദ്യാർത്ഥികളെയും ഉപഹാരങ്ങൾ നൽകി അനുമോദിച്ചു. ബാങ്ക് പ്രവർത്തന പരിധിയിലെ പ്രൈമറി വിദ്യാലയങ്ങൾക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു.
പഞ്ചായത്ത് പ്രസിഡണ്ട് എം.കെ. സെയ്ത്തുന്റെ അദ്ധ്യക്ഷതയിൽ റബ് കോ ചെയർമാൻ കാരായി രാജൻ ഉദ്ഘാടനം ചെയ്തു. വി.കെ.സുരേഷ് ബാബു മോട്ടിവേഷൻ ക്ലാസ്സെടുത്തു. വാർഡ് മെമ്പർ ഷഹദിയ മധുരിമ , ഡയറക്ടർ കെ. രത്നകുമാർ സംസാരിച്ചു. ബാങ്ക് പ്രസിഡണ്ട് കെ.എം. രഘുരാമൻ സ്വാഗതവും, സെക്രട്ടരി കെ.വി. സന്തോഷ് കുമാർ നന്ദിയും പറഞ്ഞു.
ചിത്രവിവരണം: റബ് കോ ചെയർമാൻ കാരായി രാജൻ ഉദ്ഘാടനം ചെയ്യുന്നു.
10 ലക്ഷത്തിന്റെ ചാരിറ്റി പ്രവർത്തനങ്ങൾ പ്രഖ്യാപിച്ച് ടെലിച്ചറി ഫോർട്ട് ക്ലബ്ബ്
തലശ്ശേരി : പാവപ്പെട്ട രോഗികൾക്ക് ചികിത്സാ സഹായം എത്തിക്കുന്നത് ഉൾപെടെ 10ലക്ഷം രൂപയുടെ ചാരിറ്റി പ്രവർത്തനങ്ങൾ പ്രഖ്യാപിച്ച് തലശേരിയിൽ
ടെലിച്ചറി ഫോർട്ട് എന്ന പേരിൽ യംങ്ങ് മൈൻഡ്‌സ് ഇൻ്റർനാഷണൽ ക്ലബ്ബ് രൂപീകരിച്ചു.. നാരങ്ങാപ്പുറത്തെ ബി. കെ.എം. ലോഡ്ജ് ഓഡിറ്റോറിയത്തിൽ ഇന്ന് (ഞായർ ) വൈകിട്ട് 5 നാണ് സ്ഥാനാരോഹണ ചടങ്ങ്.
ബാംഗ്ലൂർ ആസ്ഥാനമായി ഇന്ത്യയിൽ ആദ്യമായി രജി സ്റ്റർ ചെയ്ത യംങ്ങ് മൈൻഡ്‌സ് ഇൻ്റർനാഷലിൻ്റെ തലശ്ശേരി ചാപ്റ്ററാണ് ഇതോടെ നിലവിൽ വരുന്നത്. നോർത്ത് മലബാർ ചേമ്പർ ഓഫ് കൊമേഴ്‌സ് പ്രസിഡൻ്റ് ടി.കെ രമേഷ് കുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്യും. പ്രസിഡന്റായി രഞ്ജിത്ത് രാഘവനും, സെക്രട്ടറിയായി ത രാം മോഹനും, ട്രഷറർ ആയി ടി.കെ. പ്രശാന്തുമാണ് തിരഞ്ഞെടുക്കപ്പെട്ടത്. ചികിത്സാ സഹായത്തിന് പുറമെ തലശ്ശേരി മേഖലയിലെ തെങ്ങ് കയറ്റ തൊഴിലാളികൾക്ക് ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതി, നിർധനരായ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ സ്കോളർഷിപ്പ് എന്നിവയും ഈ വർഷം നടത്തുമെന്ന് ഭാരവാഹികൾവാർത്താ സമ്മേളനത്തിൽ അറിയിച്ചു. സ്ഥാനാ രോഹണചടങ്ങുകൾക്ക് ഇന്ത്യാ ഏരിയസെക്രട്ടറി മൈക്കിൾ കെ. മൈക്കിൾ ഡിസ്ട്രിക്റ്റ് ഗവർണർ കെ. വി. പ്രശാന്ത് ഐ.എസ്. ഡി.സി. വി. ഹരിദാസൻ എന്നിവർ നേതൃത്വം നൽകും
രഞ്ജിത് രാഘവൻ, രാംമോഹൻ, കെ.വി അനിൽകുമാർ, കെ വി ഷമ്മി, കെ സനൽ കുമാർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു-
നാമ്പറമ്പത്ത് നബീസ (95) അന്തരിച്ചു.
മാഹി: ചാലക്കര ഇന്ദിര ഗാന്ധി പോളിടെക്നിക്നു സമീപം നാമ്പറമ്പത്ത് നബീസ (95) അന്തരിച്ചു. ഭർത്താവ്: പരേതനായ അച്ഛനാണ്ടി മൂസ. മക്കൾ: ആയിഷ, അലി, അഷറഫ്, മഹമുദ്, അസ്മ, സകീന, പരേതനായ മൊയ്തു മരുമക്കൾ സനാദ്, റസിയ,പരേതരായ അലി, ഹാജിറ
എം. രാഘവന്
യൂ ന്യോം അമിക്കാൽ
ദ് മാഹിയുടെ
പിറന്നാൾ മധുരാദരം.
മാഹി: മയ്യഴി സാഹിത്യ തറവാട്ടിലെ കാരണവരും, മലയാളികളുടെ പ്രിയപ്പെട്ട കഥാകാരനുമായ എം. രാഘവേട്ടനെ മയ്യഴിയിലെ സാഹിത്യ കൂട്ടായ്മയായ 'യൂന്യോം അമിക്കാൽ ദ് മായെ .ആദരിച്ചു.
സംഘടനയുടെ അദ്ധ്യക്ഷൻ കൂടിയായ രാഘവേട്ടന്റെ 94-ാം പിറന്നാൾ ദിനത്തിൽ, അദ്ദേഹത്തിന്റെ ഭാരതിയാർ റോഡിലുള്ള മണിയമ്പത്ത് വീട്ടിലെത്തിയാണ് ആദരവ് നൽകിയത്. പിറന്നാൾ സമ്മാനം കണക്കെ, കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സാഹിത്യ സംഭാവനയ്ക്കുള്ള അവാർഡ് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ തേടിയെത്തിയത്. പിറന്നാൾ
കേക്ക് മുറിച്ച് വന്നെത്തിയവർക്കെല്ലാം മധുരം നൽകി, ചെറുകഥാകൃത്ത് ഉത്തമരാജ് മാഹി,മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു,, നോവലിസ്റ്റ് വിമൽ മാഹി .
കവി രാജേഷ് പനങ്ങാട്ടിൽ,
പൊന്നാടകളണിയിച്ചു.
ചിത്രവിവരണം: നോവലിസ്റ്റ് എം. രാഘവൻ പിറന്നാൾ കേക്ക് മുറിക്കുന്നു. ഭാര്യ കെ.കെ അംബുജാക്ഷി സമീപം.
ബലക്ഷയം നേരിടുന്ന മാഹിപ്പാലം
മാഹി: ബലക്ഷയം നേരിടുന്ന മാഹിപ്പാലം 2024 ഏപ്രിൽ 29 മുതൽ മെയ് 19 വരെ 19.33 ലക്ഷം രൂപ ചിലവിൽ അറ്റകുറ്റ പണി നടത്തിരുന്നു മുൻ വർഷങ്ങളിലും നിരവധി തവണ നവീകരണ പ്രവൃത്തി നടത്തിയെങ്കിലും പാലത്തിലെ എക്സ് പാനിലെ ജോയന്റിൽ വിള്ളൽ വീണിരിക്കയാണ് ഇത് വാഹന യാത്രികർക്ക് യാത്രാ ക്ലേശം നേരിടുന്നു എനി ലക്ഷങ്ങൾ ചിലവഴിച്ച് താൽകാലിക പരിഹാരം കാണാതെ വടകരഎംപി കേന്ദ്ര ഗതാഗത മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിപുതിയ പാലം നിർമ്മിക്കാനാവശ്യമായ നടപടി ഉണ്ടാവണമെന്നാണ് ഇതു വഴിയുള്ള യാത്രികരുടെ ആവശ്യം
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group