എം.രാഘവന് കിട്ടിയ അവാർഡ്
മയ്യഴിക്കാർക്ക് അഭിമാനം
:ചാലക്കര പുരുഷു
മാഹി. മയ്യഴിക്കാരുടെ പ്രിയപ്പെട്ട എഴുത്തുകാരനും, മണിയമ്പത്ത് സാഹിത്യ തറവാട്ടിലെ കാരണവരുമായ എം. രാഘവേട്ടന് തൊണ്ണുറ്റി മൂന്നാം വയസ്സിൽ ലഭിച്ച കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സാഹിത്യ സംഭാവനയ്ക്കുള്ള അവാർഡിൽ മയ്യഴിക്കരയാകെ അഭിമാനിക്കുകയാണ്.
ഫ്രഞ്ചധീനമയ്യഴിയിൽ ജനിച്ച് ഫ്രഞ്ച് ഭാഷയിൽ അസാധാരണ മികവ് കാട്ടി, ദില്ലിയിലെ ഫ്രഞ്ച് എംബസ്സിയിൽ ഉന്നത പദവി അലങ്കരിച്ച്, ദീർഘകാല പ്രവാസത്തിനൊടുവിൽ പിറന്ന മണ്ണിൽ തിരിച്ചെത്തി, ജീവിതത്തിന്റെ സായംകാലത്ത് മലയാളത്തിൽ എഴുതിക്കൂട്ടിയ സാഹിത്യ സൃഷ്ടികൾ ആരേയും അദ്ഭുതപ്പെടുത്തുന്നതാണ്.
സാഹിത്യകാരൻമാരായ എം.മുകുന്ദൻ, എം. ശ്രീജയൻ എന്നിവരുടെ ജേഷ്ഠ സഹോദരനായ എം. രാഘവൻ മലയാള സാഹിത്യശാഖക്ക് തന്നെ വിസ്മയമാണ്.
മയ്യഴി മണ്ണിന്റെ ഗന്ധമുള്ള, ലളിതപദങ്ങൾക്കൊണ്ട് പുഷ്ക്കലമായ കഥകളും, നോവലുകളും, നാടകങ്ങളുമെല്ലാം ഇന്തോ-ഫ്രഞ്ച് സംസ്കൃതിയുടെ ഔന്നത്യം പേറുന്നവയാണ്.
നൂറോളം കഥകളും, ഒട്ടേറെ ഫ്രഞ്ച് വിവർത്തനങ്ങളും രണ്ട് നോവലുകളും, നിരവധിനാടകങ്ങളും, ഇളക്കങ്ങൾ എന്ന സിനിമയും രാഘവേട്ടന്റേതായുണ്ട്. നങ്കീസ് എന്ന നോവൽ അനുജൻ മുകുന്ദനെഴുതിയ ഇതിഹാസ സമാന കൃതിയായ മയ്യഴിപ്പുഴയുടെ തീരങ്ങളോളം പ്രസിദ്ധമാണ്.
ഫ്രഞ്ച് ഭരണ കാലത്തെ സംസ്ക്കാരവും, ഭാഷയും,, മിത്തുക്കളും, ചരിത്രവുമെല്ലാം ഉൾ ചേർന്നതാണ് മിക്ക കൃതികളും. ,കർക്കിടകം, ,അമാവാസി എന്നീ നാടക സമാഹാരങ്ങളിലെ നാടകങ്ങൾ ദില്ലിയിലടക്കം പലതവണ അരങ്ങേറിയിട്ടുണ്ട് .
ഉത്തരാധുനീക ഫ്രഞ്ച് നാടക കൃതികളായ ദോറയുടെ കഥയും,. അവരെന്നെ ഡോക്ടറാക്കിയും ,മലയാളികൾക്ക് പരിചയപ്പെടുത്തിയത് രാഘവേട്ടനാണ്.
ദേശീയ അന്തർദ്ദേശീയ പുരസ്ക്കാരങ്ങൾ ഒട്ടേറെ ലഭിച്ചിട്ടുള്ള മഹാനായ ഈ പ്രതിഭയുടെ ഓരോ ജീനിലും,ഫ്രഞ്ച് സാഹിത്യവും, ഭാഷയും തേൻ കണങ്ങൾ പോലെ സംഭരിച്ചു വെച്ചിട്ടുണ്ട്. എല്ലാവരേയും പിഞ്ചു കുഞ്ഞിന്റെ ഹൃദയ നൈർമ്മല്യത്തോടെ സ്നേഹിക്കുന്ന രാഘവേട്ടൻ ,ഓരോ മയ്യഴിക്കാരന്റേയും ആത്മാഭിമാനമാണ്.
ലോക കായിക മാമാങ്കത്തിന്റെ
ആവേശത്തിരയിൽ ഇളംമുറക്കാർ
മാഹി: ഇന്ന് മുതൽ ആഗസ്റ്റ് 11 വരെ പള്ളൂർ വി എൻ പുരുഷോത്തമൻ ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ സംഘടിപ്പിക്കുന്ന ഒളിoമ്പിക്സ് ആഘോഷ പരിപാടിയായ ഒളിബിക്സ് വെയ് വിന് തുടക്കമായി. മാഹി സി ഇ ഒ എം എം തനുജ അധ്യക്ഷത വഹിച്ച ചടങ്ങിൽ മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ഡി മോഹൻ കുമാർ ഉദ്ഘാടനം ചെയ്തു .ഇതൊടനുബന്ധിച്ച് ഒളിoമ്പിക്സിന്റെ പ്രാധാന്യം വിളിച്ചോതി വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫ്ളേഷ് മോബ് കുട്ടികളിലും രക്ഷിതാക്കളിലും അധ്യാപകരിലും ആവേശമുണർത്തി. .ഒളിoമ്പിക്സിൻ്റെ സന്ദേശം വിളിച്ചോതി കൊണ്ട് മാഹിയിലെ പത്തോളം പ്രൈമറി വിദ്യാലയങ്ങളിൽ ന്യൂസ് ബോർഡ് വിതരണം ,ഫ്ളേഷ് മോബ് ,സ്പോട്ട് ക്വിസ് എന്നിവ നടന്നു. വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു . ജൂലായ് 29 ,30 തിയ്യതികളിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന സ്പോർട്സ് എക്സിബിഷൻ മാഹി എം എൽ എ രമേഷ് പറമ്പത്ത് ഉദ്ഘാടനം ചെയ്യും . മേഖലാതല ഒളിംബിക്‌സ് ക്വിസ് ,മാഗസിൻ ,ചുമർ പത്ര മത്സരവും ഉണ്ടാകുമെന്നും സ്കൂൾ അധികൃതർ അറിയിച്ചു .സ്കൂൾ പി.ടി.എ പ്രസിഡണ്ട് മുനവർ സംസാരിച്ചു. കായിക അധ്യാപകൻ സി. സജീന്ദ്രൻ സ്വാഗതവും എം കെ ബിന നന്ദിയും പറഞ്ഞു കെ.കെ സ്നേഹപ്രഭ ടി എം സജീവൻ തുടങ്ങിയവർ നേതൃത്വം നൽകി.
ചിത്ര വിവരണം: ഒളിമ്പിക്സ് വേവിൽ പള്ളൂർ മൈതാനത്ത് ഒഴുകിയെത്തിയ കുരുന്ന് കായിക പ്രതിഭകൾ
എൻസിപി(എസ്) പ്രവർത്തകർ
പന്തം കൊളുത്തി പ്രകടനം നടത്തി
കേന്ദ്ര ബജറ്റിൽ കേരളത്തോട് കാട്ടിയ അവഗണനയിൽ പ്രതിഷേധിച്ചുകൊണ്ട് തലശ്ശേരിയിൽ എൻസിപി(എസ്) പ്രവർത്തകർ പന്തം കൊളുത്തി പ്രകടനം നടത്തി. പുതിയ ബസ്റ്റാൻഡ് പരിസരത്ത് എൻസിപി (എസ് ) ജില്ലാ പ്രസിഡണ്ട് കെ സുരേശൻ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ വി രജീഷ്, ബ്ലോക്ക് പ്രസിഡണ്ട് പുരുഷു വരക്കൂൽ, കെ മുസ്തഫ തലശ്ശേരി, പി കെ സത്യൻ, കെ പി രജിന എന്നിവർ സംസാരിച്ചു. കെ പി പ്രശാന്ത് കുമാർ, വി എൻ വത്സരാജ്, എം സുരേഷ് ബാബു, കെ പ്രവീൺകുമാർ,എ കെ മനോജ് കുമാർ എന്നിവർ നേതൃത്വം നൽകി
പ്രതിഷേധറാലി നടത്തി
ന്യൂമാഹി : കേരളത്തെ അവഗണിച്ച ജനവിരുദ്ധ കേന്ദ്ര ബജറ്റിനെതിരെ സിപിഎം ന്യൂമാഹി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ന്യൂമാഹി ടൗണിൽ പ്രതിഷേധ റാലിയും പൊതുയോഗവും സംഘടിപ്പിച്ചു
കെ ജയപ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. വടക്കൻ ജനാർദനൻ ഉദ്ഘാടനം ചെയ്തു. എസ് കെ വിജയൻ , സി വി ഹേമന്ത് സംസാരിച്ചു
ചിത്ര വിവരണം: ന്യൂമാഹിയിൽ നടന്ന പ്രതിഷേധ റാലി
അനിത നിര്യാതയായി.
തലശേരി: തിരുവങ്ങാട് പൂവളപ്പ് തെരുവിലെ വളകാരൻ്റെ വിട
അനിത (55) നിര്യാതയായി. പരേതനായ കേളുവിന്റെയും
ചിരുതൈയുടെയും മകളാണ്. ഭർത്താവ്: പരേതനായ രാജൻ
മക്കൾ: -പ്രേംകുമാർ,അജിലേഷ് - മരുമക്കൾ :
ശാലിനി ,ശിവരഞ്ജനി, (ഇരുവരും മദ്രാസ്)
സഹോദരങ്ങൾ :ബാലൻ, സതി, പരേതരായ
ലീല,രാജൻ,ചന്ദ്രൻ, രവി
കാട്ടുപന്നി ശല്യം രൂക്ഷം
മാഹി:പള്ളൂർ വയൽ കരക്കണ്ടത്തിൽ പ്രദേശത്ത് കാട്ട് പന്നി ശല്യം രൂക്ഷമായി. രാത്രികാലങ്ങളിൽ ജനങ്ങൾ പുറത്ത് ഇറങ്ങാൻ തന്നെ ഭയപ്പെടുകയാണ്. ആൾ താമസമില്ലാത്ത വിടും പരിസരവും ഇവയുടെ താവളമാകുകയാണ്. ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധ വേണമെന്നും,കാട് മൂടിയ സ്ഥലങ്ങൾ വൃത്തിയാക്കാൻ ബന്ധപ്പെട്ട ഉടമകൾ തയ്യാറാകണമെന്നും ജനങ്ങൾ ആവശ്യപ്പെടുന്നു
മാഹിയിലെ വിദ്യാലയങ്ങളിലെ സമയമാറ്റം പുന:പരിശോധിക്കണം: മൈനോരിറ്റി കോൺഗ്രസ്സ്
മാഹി:പുതുച്ചേരി സംസ്ഥാനത്തെ മാഹി ഉൾപ്പെടെയുള്ള സർക്കാർ സ്‌കൂളുകളിൽ സി.ബി.എസ്.ഇ സിലബസ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഉണ്ടായ സമയ മാറ്റം പുന:പരിശോധിക്കണമെന്ന് മാഹി മേഖല മൈനോരിറ്റി കോൺഗ്രസ്സ് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ന്യൂനപക്ഷ വിഭാഗമായ മുസ്ലിം സമുദായത്തിലെ വിദ്യാർത്ഥികളുടെ മദ്രസ പഠനത്തെയും, വെള്ളിയാഴ്‌ച നടക്കുന്ന ജുമാ നമസ്‌കാരത്തിനും പ്രസ്‌തുത സമയമാറ്റം ബുദ്ധിമുട്ടായി വരുന്നുണ്ട്
മുൻപ് രാവിലെ 9.30ന് ആയിരുന്നു ക്ലാസുകൾ ആരംഭിച്ചിരുന്നത് അത് രാവിലെ 9 മണിയായി മാറ്റിയതാണ് പ്രയാസം സൃഷ്ടിക്കുന്നത്.
ആയതിനാൽബഹുമാനപ്പെട്ട മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും ഈയൊരു വിഷയത്തിൽ ഇടപെട്ട് പഴയ രീതിയിൽ തന്നെ സമയം മാറ്റം ചെയ്യണമെന്ന് മാഹി റീജ്യണൽ മൈനോറിറ്റി കോൺഗ്രസ് നേതാക്കളായ
വി.ടി.ഷംസുദ്ദീൻ, മാർട്ടിൻ കൊയിലോ, കെ.സി.മജീദ് എന്നിവർ
ആവശ്യപ്പെട്ടു.
മാഹിയിൽ തെരുവ് നായ ആക്രമം
: ആറ് പേര്‍ക്ക് കടിയേറ്റു
മാഹി: മാഹിയിൽ തെരുവ് പട്ടികളുടെ ശല്യം രൂക്ഷമായി.
സെമിത്തേരി റോഡ് പരിസരത്ത് ആറ്പേര്‍ക്കാണ് പട്ടി കടിയേറ്റത്, പരക്കെ ആളുകളെ ആക്രമിക്കാനും നായകൾ ശ്രമിച്ചത് ഭീതി പടർത്തിയിട്ടുണ്ട്.. മാഹിയിൽ വിവിധയിടങ്ങളിൽ ഇത്തരത്തിൽ നായകളുടെ ശല്യം വൻതോതിൽ വർദ്ധിച്ചിട്ടുണ്ട്. വിദ്യാർത്ഥികളും വയോജനങ്ങളുമാണ് ഏറെ പ്രയാസപ്പെടുന്നത്.
ഇത് സംബന്ധിച്ച് ജനശബ്ദം മാഹി ഭാരവാഹികളായ ഇ.കെ. റഫീഖ്, ഷാജി പിണക്കാട്ട്,ജസീമ മുസ്തഫ, ചാലക്കര പുരുഷു എന്നിവർ മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്റർ മോഹൻ കുമാറിന് നിവേദനം നൽകി.
കുട്ടികളെയടക്കം തെരുവ് നായകൾ ആക്രമിച്ച സംഭവങ്ങൾചൂണ്ടിക്കാട്ടി ജനശബ്ദം മാഹി പലവട്ടം നിവേദനങ്ങൾ നൽകുകയും, പ്രക്ഷോഭങ്ങളടക്കം നടത്തുകയും ചെയ്തത് അഡ്മിനിസ്ട്രരെ ധരിപ്പിച്ചു
കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ മാഹിയിലെ തെരുവ് പട്ടികളെ വന്ധീകരിക്കാൻ സത്വര നടപടികൾ സ്വീകരിക്കുമെന്ന് അഡ്മിനിസ്ട്രേറ്റർ പ്രതിനിധി സംഘത്തിന് ഉറപ്പ് നൽകി.
പുതുച്ചേരി പൊലീസ് ഡി.ജി.പി.യായി
ദില്ലി പൊലീസിലെ
ശാലിനി സിങ്ങ്
ഐ.പി. എസിനെ
നിയമിച്ചു
ഒളിംപിക്സ് മെസേജ് കോർണറും
സ്കൂൾ ഇർഡോർ ഗെയിംസ്
സെന്ററും ഉദ്ഘാടനം ചെയ്തു.
മാഹി: പാറക്കൽ ഗവ. എൽ.പി. സ്കൂളിൽ
പാരീസ് 2024 ഒളിംപിക്സ് വാർത്താ മൂലയും സ്കൂൾ ഇൻഡോർ ഗെയിംസ് സെൻ്ററും ഉദ്ഘാടനം ചെയ്തു.
പി.ടി.എ. പ്രസിഡൻ്റ് ബൈജു പുഴിയിലിൻ്റെ അദ്ധ്യക്ഷതയിൽ ഫിറ്റ്നസ് അക്കാദമി ഡയറക്ടർ പി.സി. ദിവാനന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
സ്കൂൾ ലീഡർമാരായ മുഹമ്മദ് മിനാൻ, ആയിഷ ഇസ എന്നിവർ അദ്ദേഹത്തിൽ നിന്നും ഫുട്ബോൾ ഏറ്റുവാങ്ങി.
ചെസ്, കാരംസ് തുടങ്ങിയ ഇൻഡോർ ഗെയിമുകൾക്കായി ഒരുക്കിയ സ്കൂൾ ഇൻഡോർ ഗെയിംസ് സെൻ്ററും അദ്ദേഹം ഉദ്ഘാടനം ചെയ്തു.
കായികാധ്യാപകൻ വിനോദ് വളപ്പിൽ ഒളിംപിക്സ് സംബന്ധിച്ച ഐ.ഡി.ടി. ക്ലാസ് എടുത്തു.
അമൃത പുരുഷോത്തമൻ സംസാരിച്ചു. സീനിയർ അധ്യാപിക പി.മേഘ്ന സ്വാഗതവും
എം.കെ. ജീഷ്മ നന്ദിയും പറഞ്ഞു.
ഗായകൻ ജയദേവ് വളവിൽ, അണിമ പവിത്രൻ, പ്രജീഷ വളവിൽ , ആരിഫ ,റഷീന വി.സി., എം.ഉമാശങ്കരി , അക്ഷയ പവിത്രൻ തുടങ്ങിയവർ നേതൃത്വം നൽകി
കാർഗിൽ വിജയ് ദിവസ് ആഘോഷിച്ചു
തലശ്ശേരി:കാർഗിൽ വിജയ് ദിവസിൻ്റെ ഭാഗമായി ബ്രണ്ണൻ ഹയർ സെക്കൻഡറി സ്കൂളിലെ എൻസിസി യൂണിറ്റ് സംഘടിപ്പിച്ച പരിപാടിയിൽ ശൗര്യചക്രസുബൈദാർ പി.വി. മനീഷ്
( മുൻ NSG കമാൻഡോ ) മുഖ്യപ്രഭാഷണം നടത്തി.
സ്കൂൾ ഹെഡ്മിസ്ട്രസ് ശൈലജ , ധീര സൈനികമനേഷിനെ പൊന്നാട അണിയിച്ച് ആദരിച്ചു.സ്കൂളിലെ കലാ അധ്യാപകനായ രമേശൻ തയ്യാറാക്കിയ ഉപഹാരം സ്കൂൾ പ്രിൻസിപ്പൽ സരസ്വതി ടീച്ചർ മനേഷിന് കൈമാറി. സ്കൂളിലെ അധ്യാപികമാരും കുട്ടികളും ചേർന്ന് ഒരുക്കിയ ദേശഭക്തിഗാനമാലിക ധീര ജവാന് സമർപ്പിച്ചു. പി ടി എ വൈസ് പ്രസിഡണ്ട് സുമേഷ് അധ്യക്ഷത വഹിച്ചു , എൻ സി സി ഓഫീസറായ കെ.സജേഷ് കുമാർ സ്വാഗതവും. ബി.എഡ് കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് കാഞ്ചന, ഹയർ സെക്കൻഡറി വിഭാഗം പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. പ്രശാന്ത് , ഹവീൽദാർ പവൻകുമാർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി റിയാസ് ചാത്തോത്ത് നന്ദിപറഞ്ഞു.
കെ.കെ. സത്യനാഥനെ അനുസ്മരിച്ചു
മാഹി :ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ സെക്രട്ടറിയായിരുന്ന കെ.കെ. സത്യനാഥൻ്റെ 12ാം ചരമവാർഷികദിനം പതിമൂന്നാം വാർഡ്. കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തക്കൽ ബാൽരാജ്മന്ദിരത്തിൽആചരിച്ചു. അനുസ്മരണ സമ്മേളനം കെ.കെ.വൽസൻ്റെ അദ്ധ്യക്ഷതയിൽ മാഹി ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് കെ. ഉദ്ഘാടനം ചെയ്തു.
സത്യൻ കോളോത്ത്' കെ. കെ ശ്രീജിത്ത്. വി.പി സുഗേഷ്,ജിജേഷ് ചാമേരി, വി.പി മുനവർ സംസാരിച്ചു.
ചിത്ര വിവരണം. മാഹി ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ ഉൽഘാടനം ചെയ്യുന്നു.
കുരിക്കള പറമ്പത്ത്
അലി ഹാജി നിര്യാതനായി
മാഹി: ഗ്രാമത്തി മഹല്ല് ജമാഅത്ത് പ്രസിഡണ്ട് കുരിക്കള പറമ്പത്ത് അലി ഹാജി(88).
ചൊക്ലി സി എം സി ഹോസ്പിറ്റലിൽ വെച്ചായിരു ന്നു അന്ത്യം.
മഞ്ചേരി അബ്ദുള്ള, മഞ്ചേരി മറിയുമ്മ എന്നിവ രുടെ മകനാണ്. ഗ്രാമത്തി പള്ളിക്കടുത്ത് കുനിയി ലാണ് താമസം.
ഭാര്യ: ആസ്യ(മത്തിപറമ്പ്).
മകൾ: ബദ് രിയ.
സഹോദരങ്ങൾ: സഫിയ, ആയിഷ, പരേതരായ ബീച്ചൂ, പാത്തൂട്ടി, ഹംസ.
ദീർഘകാലമായി ഗ്രാമത്തി പള്ളി, മദ്രസ്സ എന്നിവ നടത്തി വരുന്ന ഗ്രാമത്തി മഹല്ല് ജമാഅത്ത് പ്രസി ഡണ്ടാണ് അലി ഹാജി. ദീർഘകാലം അഹമദാ ബാദിൽ കച്ചവടക്കാരനായിരുന്നു. വിഭാഗീയതകൾക്ക് അതീതമായി പാരമ്പര്യ മഹല്ലിലെ ഭരണ കാര്യങ്ങളിൽ എല്ലാവരെയും യോജിപ്പിച്ചും സഹ കരിപ്പിച്ചും കൊണ്ടു പോകുന്നതിൽ അലി ഹാജി യുടെ പക്വതയുള്ള നേതൃത്വം വിലപ്പെട്ടതായിരു ന്നു.
ഖബറടക്കം വെള്ളിയാഴ്ച കാലത്ത് 10 മണിക്ക് ഗ്രാമത്തി പള്ളി ഖബറിസ്ഥാനിൽ.
എം.കെ.സജീവൻ നിര്യാതനായി
മാഹി: പന്തക്കൽ പന്തോ ക്കാട്ടിലെ പറമ്പൻ്റവിട എം.കെ.സജീവൻ (57) നിര്യാതനായി. അച്ഛൻ: പരേതനായ നാണു, അമ്മ: കമലാക്ഷി.സഹോദരങ്ങൾ: രാജീവൻ, ഷജിൽ, ഷനിൽ ,ഷീബ, ഷബീന, ഷിംന
കനകൻ നിര്യാതനായി
തലശ്ശേരി:പൊന്ന്യംകുണ്ടുചിറ ജൂബിലി അംഗനവാടിക്ക് സമീപം സൗപർണിക (പടിക്കലേട്ടി ഹൗസ്) കനകൻ (63) നിര്യാതനായി , ഭാര്യ : പി.സി.സതി , മക്കൾ: സനജ്, സഞ്ജന . മരുമകൻ: വിജീഷ്.സഹോദരങ്ങൾ:പ്രദീപൻ,ഷാജി,ജയൻ ,മോഹനൻ,ബിന്ദു.സാവിത്രി.
ഗസ്റ്റ് അദ്ധ്യാപക നിയമനം
തലശ്ശേരി : കോ ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണൽഎ ഡ്യുക്കേഷന്
( കെയ്ഫ് ) കീഴിലുള്ള തലശ്ശേരി എഞ്ചിനിയറിംഗ് കോളേജിൽ എം.ബി. എ ഡിപ്പാർട്ട്മെൻ്റിലേക്ക് പ്രതീക്ഷിക്കപ്പെടുന്ന ഒഴിവിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ ഗസ്റ്റ് അദ്ധ്യാപക നിയമനം നടത്തുന്നു. യോഗ്യത എം. ബി. എ ഫസ്റ്റ് ക്ലാസും രണ്ടു വർഷത്തെ പ്രവർത്തി പരിചയവും, പ്രവർത്തി പരിചയം ഉള്ളവരുടെ അഭാവത്തിൽ
പ്രവർത്തി പരിചയം ഇല്ലാത്തവരെയും കൂടാതെ വിസിറ്റിംഗ് ഫാക്കൽട്ടികളെയും പരിഗണിക്കും. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ജുലൈ 29 ന് രാവിലെ 10 മണിക്ക് ആവശ്യമായ രേഖകൾ സഹിതം കോളേജിൽ ഹാജരാകണം.
കോടതി വെറുതെ വിട്ടു
മാഹി:കാർത്തിക് ലിച്ചി ആൻഡ് ലിച്ചിൻസ് എന്ന മാഹിയിൽ പ്രവർത്തിക്കുന്ന ചിറ്റ് ഫണ്ട് സ്ഥാപനത്തിൽ നിന്നും ചിട്ടി കളക്ഷൻ സംഖ്യ കമ്പനിയിൽ അടക്കാതെ സ്ഥാപനത്തെ വഞ്ചിച്ചു എന്ന പരാതിയിൽ കളക്ഷൻ ഏജന്റിനെ കോടതി വിട്ടയച്ചു.
2018 ൽ മാനേജിംഗ് ഡയരക്ടർ കൊടുത്ത പരാതിയിൽ കുറ്റാരോപിതയായ വടകരയിലെ ജിഷയെയാണ് മാഹി ജുഡീഷ്യൽ മജിസ്ട്രേറ്റ് കുറ്റക്കാരിയല്ലെന് കണ്ട് വെറുതെ വിട്ടയച്ചത്. .പ്രതിക്ക് വേണ്ടി അഡ്വ :അനസ് ഗഫൂർ ഹാജരായി.
പാത്തൂട്ടി നിര്യാതയായി
മാഹി:ഗ്രാമത്തി കൂടയിൽ പറമ്പത്ത് മഞ്ചേരി പാത്തൂട്ടി (75) നിര്യാതയായി. ഖബറടക്കംഇന്ന് (26-07-2024) കാലത്ത് 10 മണിക്ക് ഗ്രാമത്തി ജുമാമസ്ജിദിൽ. ഭർത്താവ് : പരേതനായ കുഞ്ഞിപാലാട്ട് അബൂബക്കർ. മക്കൾ :സൗജത്ത്, ആരിഫ്, ഷഫീഖ്, ശാഹിന പുത്തൂർ, പരേതനായ ലത്തീഫ്. മരുമക്കൾ :കരീം കൈനാട്ടി, ഇസ്മായിൽ പുത്തൂർ, സീനത്ത് നിടുമ്പ്രം, സഫൂറ വടക്കുമ്പാട്. സഹോദരങ്ങൾ : സൈനബ, കുഞ്ഞാമി, പരേതരായ കുഞ്ഞമ്മദ്, കലന്തൻ, ഖാദർ, മമ്മു. പരേതരായ ഖദീജയുടെയും മൂസയുടെയും മകളാണ്.
ദേശീയപാതയിലെ മണ്ണിടിച്ചിൽ
ജനങ്ങളുടെ ജീവനും സ്വത്തും അപകടത്തിൽ
ഷാഫി പറമ്പിൽ എം പി. അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി.
തലശ്ശേരി : ദേശീയപാത 66 ൽ നിർമ്മാണത്തിനിടെ മുക്കാളി, മടപ്പള്ളി, വിയ്യൂർ മല ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഉണ്ടായ മണ്ണിടിച്ചിലിൽ അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി.
മണ്ണിടിച്ചിൽ മൂലം ജനങ്ങളുടെ ജീവനും സ്വത്തും അപകടത്തിൽ ആണെന്നും അങ്കോള മാതൃകയിലുള്ള അപകടങ്ങൾ സംഭവിക്കുവാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാണിച്ചുകൊണ്ട് ഷാഫി പറമ്പിൽ എം പി മന്ത്രിയെ നേരിട്ട് കാണുകയും നിവേദനം സമര്‍പ്പിക്കുകയും ചെയ്തു.
മണ്ണിടിഞ്ഞുവീണ സ്ഥലങ്ങളിലെ ഫോട്ടോകളും വീഡിയോ ദൃശ്യങ്ങളും മന്ത്രിയെ നേരിട്ട് കാണിച്ചതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രി അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ട് ദേശീയ ഹൈവേ അതോറിറ്റിക്ക് നോട്ട് നൽകിയത്.
നേരത്തെ എം പി യും പ്രോജക്ട് ഡയറക്ടര്‍ ഉള്‍പ്പടെയുള്ളവര്‍ വെള്ളകെട്ടുള്ള സ്ഥലങ്ങള്‍ നേരിട്ട് സന്ദർശിച്ചതിന്റെ അടിസ്ഥാനത്തിൽ താൽക്കാലികമായ പരിഹാരനടപടികൾ ആരംഭിച്ചിരുന്നുവെങ്കിലും ശാശ്വത പരിഹാരം അനിവാര്യമാണെന്ന് എം പി മന്ത്രിയോട് ആവശ്യപ്പെട്ടു.
സോയിൽ നൈലിംഗ് കേരളത്തിലെ പരിസ്ഥിതിക്ക് അനുയോജ്യമല്ലാത്ത ടെക്നോളജിയാണ് നിലവിൽ പിന്തുടരുന്നത്.
അതിന് ബദൽ മാർഗ്ഗം കണ്ടെത്തി എത്രയും പെട്ടെന്ന് തന്നെ റോഡിന്റെ ഇരുവശവും സുരക്ഷിതമാക്കണമെന്ന് എം പി മന്ത്രിയോട് ആവശ്യപ്പെട്ടു. ഷിരൂരില്‍ അര്‍ജുന് ഉണ്ടായ ദുരന്തം ഇനി എവിടെയും ആവര്‍ത്തിക്കാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കുവാന്‍ എം പി മന്ത്രിയോട് അഭ്യര്‍ഥിച്ചു.
മണ്ണിടിച്ചൽ ഉണ്ടായ സ്ഥലങ്ങളുടെ മുകളിൽ താമസിക്കുന്ന ആളുകളുടെ വീട്ടിൽ വിള്ളൽ വീണതും ജലസ്രോതസ്സുകൾ തടസ്സപ്പെട്ടതും ഭൂമി വിണ്ടു കീറുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചിത്രങ്ങൾ സഹിതം എം പി മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.
ഈ പശ്ചാത്തലത്തിൽ പ്രസ്തുത സ്ഥലത്ത് താമസിക്കുന്നവരുടെ സുരക്ഷയെ ഓർത്ത് ഈ സ്ഥലങ്ങൾ കൂടെ ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി ഏറ്റെടുക്കേണ്ടതാണെന്നും മന്ത്രിയെ ബോധ്യപ്പെടുത്തി.
ഈ കാര്യങ്ങളിൽ വ്യക്തത വരുത്തുന്നതിനും വെള്ളക്കെട്ടിന്റെ ഗുരുതര പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനും ഗതാഗത കുരുക്ക് ഉള്‍പ്പടെയുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ദേശീയ ഹൈവേ അതോറിറ്റിയുടെ ചെയർമാന്റെ അധ്യക്ഷതയിൽ അടിയന്തരയോഗം വിളിച്ചു ചേർക്കണമെന്ന് മന്ത്രിയോട് ആവശ്യപ്പെട്ടതനുസരിച്ച് കേരളത്തിന്റെ ചുമതല വഹിക്കുന്ന ദേശീയ ഹൈവേ അതോറിറ്റിയുടെ ഉദ്യോഗസ്ഥരോട് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെടുകയും സത്വര നടപടികൾ കൈക്കൊള്ളുന്നതിന് മന്ത്രി നിർദ്ദേശം നൽകി.
ചിത്രവിവരണം: കേന്ദ്ര മന്ത്രി ഗഡ്കരിക്ക് ഷാഫി പറമ്പിൽ എം.പി. നിവേദനം നൽകുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group