നിറം മങ്ങാതെ ഓർമ്മയിൽ നിറയുന്ന കനകാംബരപ്പൂക്കൾ : സുരേഷ് മുതുകുളം

നിറം മങ്ങാതെ ഓർമ്മയിൽ നിറയുന്ന കനകാംബരപ്പൂക്കൾ : സുരേഷ് മുതുകുളം
നിറം മങ്ങാതെ ഓർമ്മയിൽ നിറയുന്ന കനകാംബരപ്പൂക്കൾ : സുരേഷ് മുതുകുളം
Share  
സുരേഷ് മുതുകുളം എഴുത്ത്

സുരേഷ് മുതുകുളം

2024 Jul 25, 03:32 PM
VASTHU
MANNAN
laureal

നിറം മങ്ങാതെ ഓർമ്മയിൽ

നിറയുന്ന കനകാംബരപ്പൂക്കൾ


: സുരേഷ് മുതുകുളം 


'കനകാംബരപ്പൂക്കൾ കവിതകൾ പാടും

കാർകൂന്തലിൻ കെട്ടിൽ....'

 തൃശൂർ പൂരം എക്സിബിഷനിൽ ഫാം ഇൻഫർമേഷൻ ബ്യൂറോയുടെ പവിലിയൻ ഒരുക്കാൻ നടത്തിയ നിരവധി യാത്രകൾക്കിടയിൽ തൃശൂരെ തേക്കിൻകാട് മൈതാനത്തോടു ചേർന്ന നടപ്പാതയിലിരിക്കുന്ന നിറമുള്ള ചേലകൾ ചുറ്റിയ തമിഴ് സ്ത്രീകൾ പലതരം പൂക്കൾ കൊണ്ട് ദ്രുതഗതിയിൽ മാലകോർക്കുന്നത് പല തവണ കണ്ടിട്ടുണ്ട്.

451747276_1882532838927151_9076917127829824333_n

കനകാംബരപ്പൂക്കളെ ഓർക്കുമ്പോൾ എനിയ്ക്ക് പെട്ടെന്ന് ഓർമ്മ വരുന്നത് ഈ രംഗമാണ്.

ഈ മാലകെട്ടലിൽ പ്രധാന ചേരുവയാണ് തുടുത്ത ഓറഞ്ച് നിറമുള്ള കനകാംബര പൂക്കൾ.

വെളുത്ത കനകാംബരവും ഉണ്ടാകാറുണ്ട്.ഒരുപാട് തവണ കണ്ടിട്ടുള്ളതു കൊണ്ടും, സവിശേഷ നിറമുള്ള കനകാംബര പൂക്കൾ കൊണ്ട് മാല കെട്ടുന്നത് മറ്റെങ്ങും അധികം കണ്ടിട്ടില്ലാത്തതു കൊണ്ടുമാകാം ഈ കാഴ്ച്ച മനസിൽ ഇപ്പോഴും തങ്ങിനിൽക്കുന്നത്.

മിക്കവാറും സായാഹ്നങ്ങളിലാണ് ഈ മാലകെട്ടൽ സജീവമാകുന്നതും അതിന് ആവശ്യക്കാരേറുന്നതും.

പൂരം എക്സിബിഷൻ ജോലി ഏകദേശം 2 - 3 ആഴ്ച്ച നീളുന്നതിനാൽ ഇത്തരം നിറമുള്ള വഴിയോരക്കാഴ്ച്ചകൾ പല തവണ കണ്ട് ഹൃദിസ്ഥമാകുകയും ചെയ്യും.

ഇതളുകൾക്ക് വിസ്മയിപ്പിക്കുന്ന നിറച്ചാർത്തുണ്ടെങ്കിലും ഒട്ടും കനമില്ലാത്ത നേർത്ത ഇതളുകളുള്ള ഈ പൂക്കൾ കൊണ്ട് ഞൊടിയിടയിൽ മാല കോർക്കുന്ന കരകൗശലവൈഭവം ഒന്നു വേറെ തന്നെ എന്നു തോന്നിയിട്ടുണ്ട്.

തമിഴ്നാട്ടിലാണ് ഇതിന് ഉപയോഗമേറെ.


c-(1)

കാർകൂന്തലിന് മോടി കൂട്ടാനും അമ്പലങ്ങളിൽ മാല കോർക്കാനും.

  കനകാംബരപ്പൂക്കൾ പ്രകൃതിയുടെ വേറിട്ട അഴകു തന്നെയാണ്.

പതിവ് ഓറഞ്ച് നിറം മാത്രമല്ല കനകാംബരത്തിന്, മഞ്ഞ, വെള്ള, വയലറ്റ് എന്നിങ്ങനെ നിറവൈവിധ്യവുമുണ്ടാകും.

'ഫയർ ക്രാക്കർ ഫ്ലവർ'എന്ന് ഓമനപ്പേര്.ഇനങ്ങളും പലതുണ്ട്.

'ഡൽഹി' എന്നു പേരായ ഇനത്തിൻ്റെ കടുംനിറം സാക്ഷാൽ ഓറഞ്ചിനെയും തോൽപിക്കും.


അതുകൊണ്ടു തന്നെ ഇതിന് ഡിമാൻ്റും ഏറെ. എന്നു കരുതി പൂവിന് പ്രത്യേകിച്ച് മണമുണ്ടെന്ന് ധരിക്കരുത്.

കാഴ്ച്ചയിലേ ശേലുള്ളു. മണമില്ല.പിടിച്ചു കിട്ടിയാൽ എന്നും പൂവ്, ഒന്നിരാടം നുള്ളുകയും ചെയ്യാം.

 പൂവിൻ്റെ മോഹിപ്പിക്കുന്ന വർണഭംഗി കണ്ടിട്ടാകണം പ്രഗത്ഭരായ കവികളും ഗാനരചയിതാക്കളുമൊക്കെ കനകാംബരത്തെ തൂലികയ്ക്ക് കൂട്ടാക്കിയത്...

 'നിൻ കവിളിണയിൽ കനകാംബരം...

നീയൊരു നിത്യവസന്തം'

 എന്നും

'കനകാംബരപ്പൂക്കൾ കവിതകൾ പാടും

കാർകൂന്തലിൻ കെട്ടിൽ...'

എന്നും

'കരിമുകിൽ കാട്ടിലെ, രജനി തൻ വീട്ടിലെ, കനകാംബരങ്ങൾ വാടി

കടത്തുവള്ളം യാത്രയായി '

എന്നും കാവ്യപ്രതിഭകളായ ഭാസ്കരൻമാഷും ശ്രീ.ശ്രീകുമാരൻ തമ്പിയും രചിച്ച കവിത തുളുമ്പുന്ന ഗാനങ്ങൾ നിത്യവസന്തം വിടർത്തുമ്പോൾ കനകാംബരപ്പൂക്കൾ നിറം മങ്ങാതെ ഓർമ്മയിൽ നിറയുന്നു.


vbn-(1)-(2)

കൃഷിജാഗരൺ

ഇന്ത്യയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന

ആദ്യത്തെ ബഹുഭാഷാകൃഷി മാഗസിൻ

 പ്രസിദ്ധീകരണം ഡൽഹിയിൽ നിന്ന്  

Krishi Jagran Kerala: Agriculture news from kerala, agriculture ...

krishijagran.com

https://malayalam.krishijagran.com


450925397_1877477679432667_6911492235830846553_n
ad-(2)

 കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,വിദ്യാഭ്യാസം ,സയൻസ് & ടെക്‌നോളജി ,ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി ....മുടങ്ങാതെ ഓൺലൈനിൽ

വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.

താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .


https://chat.whatsapp.com/KqSXoUHr3379ho11fvP7FU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2